വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് പഴയ ഫോമിലേക്കെത്തണോ ? എങ്കില്‍ ഇപ്പോള്‍ അതിന് തയ്യാറാവണം, ഉപദേശിച്ച് ലീ

16 മത്സരത്തില്‍ നിന്ന് 22.73 ശരാശരിയില്‍ 341 റണ്‍സാണ് കോലി നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 115.98 മാത്രമാണ്.

1

മുംബൈ: ഇന്ത്യന്‍ ടീമിന്റെ 15ാം സീസണില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ സാധിക്കാതെ പോയ പ്രമുഖരിലൊരാളാണ് വിരാട് കോലി. ആര്‍സിബിക്കൊപ്പം ഇത്തവണ കോലി നനഞ്ഞ പടക്കമായിരുന്നു. മൂന്നാമനായി സീസണ്‍ തുടങ്ങി പിന്നീട് ഓപ്പണിങ്ങിലേക്കെത്തിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്താന്‍ കോലിക്കായില്ല. 16 മത്സരത്തില്‍ നിന്ന് 22.73 ശരാശരിയില്‍ 341 റണ്‍സാണ് കോലി നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്‌ട്രൈക്കറേറ്റ് 115.98 മാത്രമാണ്.

ഇത്തവണത്തെ പ്രകടനം മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ നിരാശപ്പെടുത്തുന്നുവെന്ന് വേണം പറയാന്‍. ഒരു സെഞ്ച്വറി പോലും കോലിക്ക് ഇക്കാലയളില്‍ നേടാനായിട്ടില്ല. കോലിയുടെ മോശം പ്രകടനം എതിരാളികളെപ്പോലും നിരാശരാക്കുന്നു. ഒരു കാലഘട്ടത്തില്‍ തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവില്ലെന്ന് തന്നെ പറയാം.

1

സാങ്കേതികമായി എല്ലാ തികഞ്ഞ ബാറ്റ്‌സ്മാനില്‍ നിന്ന് നിരന്തരം തെറ്റുകള്‍ വരുത്തുന്ന ബാറ്റ്‌സ്മാനായി കോലി ഇപ്പോള്‍ മാറിയിരിക്കുന്നു. എങ്ങനെ കോലിക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. പല പ്രമുഖരും പല തരത്തിലുള്ള ഉപദേശമാണ് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചത്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി കോലിയെ ഉപദേശിച്ചത് ഇടവേളയെടുക്കാനാണ്. എന്നാല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ കോലിയുമുണ്ട്.

ഇപ്പോഴിതാ കോലിക്ക് പഴയ ഫോമിലേക്കെത്താന്‍ ഇടവേളയെടുക്കുകയാണ് വേണ്ടതെന്ന് ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസറായ ബ്രെറ്റ് ലീ. 'വിരാട് കോലി വലിയ സ്‌കോര്‍ നേടാത്ത മത്സരങ്ങളില്‍ ടീമിന് ജയിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഐപിഎല്‍ 2016 സീസണില്‍ 900ത്തിന് മുകളില്‍ റണ്‍സാണ് കോലി നേടിയത്. പര്‍പ്പിള്‍ ക്യാപ്പും നേടി. ആര്‍സിബി മികച്ച നിലയിലേക്കെത്തണമെങ്കില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാണ്.

2

ശക്തനായ കോലി ശക്തമായൊരു ടീം തന്നെയാണ്. ദൗര്‍ഭാഗ്യവശാല്‍ ആര്‍സിബിക്ക് ഫൈനലിലെത്താനായില്ല. 10ല്‍ കുറവ് റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇത് കോലിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയമാണ്. ക്രിക്കറ്റില്‍ നിന്ന് ഇടവേള കോലിക്ക് ആവിശ്യമാണ്. അല്‍പ്പ നാള്‍ മാറിനിന്ന് മാനസികമായി തിരിച്ചുവരികയാണ് വേണ്ടത്. കോലി കൂടുതല്‍ റണ്‍സ് നേടുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്'- ബ്രെറ്റ് ലീ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി കോലിയും കഴിഞ്ഞിടെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇന്ത്യ കോലിക്ക് വിശ്രമം നല്‍കാന്‍ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ഒരു മത്സര ടെസ്റ്റ് മത്സരം ഇന്ത്യ കളിക്കുന്നുണ്ട്. അതില്‍ നിന്ന് കോലിയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് പ്രയാസമാവും. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മത്സരമുണ്ട്. ഈ പരമ്പരകളില്‍ നിന്നും കോലിക്ക് വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണെന്ന് പറയാം.

3

ഇന്ത്യയുടെ പേസ് ബൗളിങ് കരുത്തിനെയും ബ്രെറ്റ് ലീ പ്രശംസിച്ചു. മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്നാണ് ലീ അഭിപ്രായപ്പെട്ടത്. ' മൊഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍. രണ്ട് ഖാന്‍ മാരും മികച്ച പ്രതിഭയുള്ളവരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് നിരവധി പേസ് ബൗളര്‍മാരെ സൃഷ്ടിക്കുന്നുണ്ട്. മികച്ച സ്പിന്നര്‍മാരുമുണ്ടെങ്കിലും ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ബൗണ്‍സര്‍ ഉള്ള വിക്കറ്റായതിനാല്‍ ഇന്ത്യ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതായുണ്ട്. ഉമ്രാന്‍ മാലിക്കിന്റെ പേസ് വളരെ മികച്ചതാണ്. വളരെ മികച്ച കരിയര്‍ അവനുണ്ടാകട്ടേയെന്നും ടെസ്റ്റ് കളിക്കാനുള്ള അവസരം ലഭിക്കട്ടേയെന്നും ആശംസിക്കുന്നു' - ലീ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 28, 2022, 21:29 [IST]
Other articles published on May 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X