വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ക്യാപ്റ്റനാവാന്‍ എന്തൊരു കാത്തിരിപ്പ്- ജഡ്ഡുവിനോളം ആരുമില്ല! അഞ്ചാമന്‍ സഞ്ജു

ധോണിക്കു പകരമാണ് ജഡേജ നായകനായത്

ഐപിഎല്ലിന്റെ 15ാം സീസണിനു മുംബൈയിലെ വാംഖഡെയില്‍ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തിലൂടെ പുതിയൊരു ക്യാപ്റ്റനെക്കൂടി ടൂര്‍ണമെന്റിനു ലഭിക്കുകയും ചെയ്തു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലെ പുതിയ എന്‍ട്രി.

ഇതിഹാസ താരം എംഎസ് ധോണി തികച്ചും അപ്രതീക്ഷിതമായി രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നായകസ്ഥാനമൊഴിഞ്ഞതോടെയാണ് പകരക്കാരനായി ജഡ്ഡുവെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച ശേഷം ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ച ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കൊണെന്നു നോക്കാം.

രവീന്ദ്ര ജഡേജ (200 മല്‍സരം)

രവീന്ദ്ര ജഡേജ (200 മല്‍സരം)

ഐപിഎല്‍ ക്യാപ്റ്റനാവാന്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കാത്തിരുന്ന താരമെന്ന റെക്കോര്‍ഡിന് രവീന്ദ്ര ജഡേജ അര്‍ഹനായിരിക്കുകയാണ്. 200 മല്‍സരങ്ങളാണ് അദ്ദേഹത്തിനു നായകന്റെ ക്യാപ്പ് ലഭിക്കാന്‍ കാത്തിരിക്കണ്ടിവന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഉദ്ഘാടന മല്‍സരം ജഡേജയുടെ 201ാമത്തേതായിരുന്നു.
33 കാരനായ ജഡ്ഡു സിഎസ്‌കെ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ്. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങിയ അദ്ദേഹം കരിയറിന്റെ ഭൂരിഭാഗവും സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. ഐപിഎല്‍ കരിയറില്‍ 27.11 ശരാശരിയില്‍ 2386 റണ്‍സ് ജഡേജ നേടിയിട്ടുണ്ട്. കൂടാതെ 127 വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു.

മനീഷ് പാണ്ഡെ (153)

മനീഷ് പാണ്ഡെ (153)

രവീന്ദ്ര ജഡേജയ്ക്കു മുമ്പ് ഐപിഎല്‍ ക്യാപ്റ്റനാവാന്‍ ഏറ്റവും കാത്തിരുന്ന താരം മനീഷ് പാണ്ഡെയായിരുന്നു. 153 മല്‍സരങ്ങളില്‍ കളിച്ച ശേഷമാണ് അദ്ദേഹം ആദ്യമായി നായകനായത്. ഈ റെക്കോര്‍ഡാണ് സിഎസ്‌കെയോടൊപ്പം ജഡ്ഡു പഴങ്കഥയാക്കിയത്.
കഴിഞ്ഞ സീസണിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ പാണ്ഡെ ക്യാപ്റ്റനായി അരങ്ങേറിയത്. ഐപിഎല്ലില്‍ 30.69 ശരാശരിയില്‍ 121.83 സ്‌ട്രൈക്ക് റേറ്റോടെ 3560 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പുതിയ സീസണില്‍ പാണ്ഡെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനു വേണ്ടിയാണ് കളിക്കുന്നത്. ടീമിനെ നയിക്കുന്നത് കെഎല്‍ രാഹുലാണ്.

കരെണ്‍ പൊള്ളാര്‍ഡ് (137)

കരെണ്‍ പൊള്ളാര്‍ഡ് (137)

മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. വിദേശ താരങ്ങളില്‍ ക്യാപ്റ്റനാവാന്‍ ഏറ്റവുമധികം കാത്തിരുന്നതും പൊള്ളാര്‍ഡ് തന്നെ. 2019ലായിരുന്നു അദ്ദേഹം ആദ്യമായി മുംബൈയെ നയിച്ചത്. പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു (കിങ്‌സ് ഇലവന്‍) ക്യാപ്റ്റനായുള്ള പൊള്ളാര്‍ഡിന്റെ ആദ്യ മല്‍സരം.
ഈ മല്‍സരത്തില്‍ ബാറ്റിങില്‍ അദ്ദേഹം കസറുകയും ചെയ്തു. 31 ബോളില്‍ നിന്നും 83 റണ്‍സ് പൊള്ളാര്‍ഡ് വാരിക്കൂട്ടിയിരുന്നു. നിലവില്‍ അദ്ദേഹം 178 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. 149.77 സ്‌ട്രൈക്ക് റേറ്റോടെ 3268 റണ്‍സാണ് സമ്പാദ്യം.

ആര്‍ അശ്വിന്‍ (111)

ആര്‍ അശ്വിന്‍ (111)

ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ലിസ്റ്റില്‍ നാലാംസ്ഥാനത്ത്. 111 മല്‍സരങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ആദ്യമായി ഒരു ടീമിനെ നയിച്ചത്. 2018ല്‍ പഞ്ചാബ് കിങ്‌സിനെയാണ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) അശ്വിന്‍ ആദ്യമായി നയിച്ചത്. മെഗാ ലേലത്തില്‍ ടീമിലേക്കു കൊണ്ടു വന്ന അദ്ദേഹത്തിനു പഞ്ചാബ് ക്യാപ്റ്റന്‍സിയും നല്‍കുകയായിരുന്നു.
35 കാരനായ അശ്വിന്‍ ഐപിഎല്ലില്‍ ഇതുവരെ 167 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 145 വിക്കറ്റുകളും നേടിയിട്ടുണ്ട്. 6.91 എന്ന മികച്ച ഇക്കോണമി റേറ്റിലാണ് അദ്ദേഹം ഇത്രയും വിക്കറ്റുകളെടുത്തത്. പുതിയ സീസണ്‍ സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അശ്വിന്‍ കളിക്കുന്നത്.

സഞ്ജു സാംസണ്‍ (107)

സഞ്ജു സാംസണ്‍ (107)

മലയാളി താരം സഞ്ജു സാംസണ്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നു. 107 മല്‍സരങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിനു ക്യാപ്റ്റനായി നറുക്കുവീണത്. കഴിഞ്ഞ സീസണിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു നിയോഗിക്കപ്പെട്ടത്. പഞ്ചാബ് കിങ്‌സുമായിട്ടായിരുന്നു ആദ്യ മല്‍സരം. ഈ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സഞ്ജു കസറിയെങ്കിലും ജയം കൈയെത്തുംദൂരത്തു നഷ്ടമാവുകയായിരുന്നു. നിലവില്‍ 127 മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. 29.22 ശരാശരിയില്‍ 3068 റണ്‍സാണ് സമ്പാദ്യം.

Story first published: Saturday, March 26, 2022, 21:42 [IST]
Other articles published on Mar 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X