IPL: മുംബൈ, സിഎസ്‌കെ, ആര്‍സിബി, മൂന്ന് ഇതിഹാസങ്ങളെ വീതം പരിഗണിച്ചാല്‍ ആരൊക്കെ ഉള്‍പ്പെടും?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇതുവരെയുള്ള സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകളുമായാണ് ഐപിഎല്‍ എത്തുന്നത്. കൂടാതെ ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ വലിയൊരു താരനിര തന്നെയുണ്ട്. അതുകൊണ്ട് തന്നെ മെഗാ താരലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ മുന്നിട്ട് നില്‍ക്കുന്നത് പ്രധാനമായും നാല് ടീമുകളാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് ഈ ടീമുകള്‍. കിരീടങ്ങളുടെ എണ്ണത്തിലും ആരാധക പിന്തുണയിലും ഇൗ ടീമുകള്‍ വളരെ മുന്നിലാണ്. അഞ്ച് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് കിരീടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. സിഎസ്‌കെ നാല് തവണയും കെകെആര്‍ രണ്ട് തവണയും ഐപിഎല്ലില്‍ കിരീടം നേടിയിട്ടുണ്ട്.

ആര്‍സിബിക്ക് ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. എന്നാല്‍ വിരാട് കോലിയെപ്പോലെ പല സൂപ്പര്‍ താരങ്ങളും കളിക്കുന്നതിനാല്‍ വലിയ ആരാധക പിന്തുണ ആര്‍സിബിക്ക് ലഭിക്കുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സും ഇതുവരെ കിരീടം നേടാത്തവരുടെ ടീമാണെങ്കിലും പല ഇതിഹാസ താരങ്ങളും കളിച്ചിട്ടുള്ള ടീം തന്നെയാണ്. പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ ശേഷം കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെല്ലാം ശരാശരിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ടീമുകളാണ്.

നിലവിലെ ടീമുകളിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ ഇതുവരെയുള്ള താരങ്ങളില്‍ നിന്ന് മൂന്ന് ഇതിഹാസങ്ങളെ തിരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെ ഉള്‍പ്പെടും. പരിശോധിക്കാം.

സച്ചിന്‍, രോഹിത്, മലിംഗ (മുംബൈ ഇന്ത്യന്‍സ്)

സച്ചിന്‍, രോഹിത്, മലിംഗ (മുംബൈ ഇന്ത്യന്‍സ്)

ഐപിഎല്‍ ചരിത്രത്തിലെ വമ്പന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. തുടക്ക സീസണ്‍ മുതല്‍ വലിയ താരനിര മുംബൈക്കൊപ്പമുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടീമായതിനാല്‍ത്തന്നെ മറ്റ് ടീമുകളെക്കാള്‍ ഒരു ശ്രദ്ധ മുംബൈക്ക് പലപ്പോഴും ലഭിച്ചിരുന്നു. ആസ്ഥിയുടെ കാര്യത്തിലും നിലവിലെ ആരാധക പിന്തുണയുടെ കാര്യത്തിലുമെല്ലാം ഏറെ മുന്നിലാണ് മുംബൈ ഇന്ത്യന്‍സ്. റിക്കി പോണ്ടിങ്, സനത് ജയസൂര്യ, ഷോണ്‍ പൊള്ളോക്ക് തുടങ്ങി പല പ്രമുഖരും അണിനിരന്നിട്ടുള്ള മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ മൂന്ന് ഇതിഹാസങ്ങളെ പരിഗണിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ലസിത് മലിംഗ എന്നിവരാവും അതില്‍ ഉള്‍പ്പെടുക.

മുംബൈയുടെ ആദ്യ നായകനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 91 മത്സരത്തില്‍ നിന്ന് 2599 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും സച്ചിന്‍ നേടിയിട്ടുണ്ട്. ലസിത് മലിംഗ ഐപിഎല്ലിലെത്തന്നെ ഇതിഹാസമാണ്. 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ഇപ്പോഴും ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് മലിംഗയാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് മലിംഗ നേടിയത്. രോഹിത് ശര്‍മയെ മുംബൈക്ക് ഒരു കാരണവശാലും തള്ളിക്കളയാനാവില്ല. ടീമിന് അഞ്ച് ഐപിഎല്‍ കിരീടം നേടിക്കൊടുത്തത് രോഹിത്തിന്റെ നായക മികവാണ്. 4000 റണ്‍സാണ് മുംബൈക്കുവേണ്ടി രോഹിത് നേടിയിട്ടുള്ളത്.

ധോണി, റെയ്‌ന, ബ്രാവോ (സിഎസ്‌കെ)

ധോണി, റെയ്‌ന, ബ്രാവോ (സിഎസ്‌കെ)

വയസന്‍മാരുടെ പടയെന്ന് വിമര്‍ശകര്‍ വിളിക്കുന്ന സിഎസ്‌കെ ടീം ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്. ഇക്കാലയളവില്‍ ഒരു തവണ മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫിലെത്താതെ പോയത്. നാല് കിരീടങ്ങള്‍ അലമാരയിലെത്തിക്കുകയും ചെയ്തു. മൈക്കല്‍ ഹസി, മാത്യു ഹെയ്ഡന്‍, തുടങ്ങി പല വിദേശ സൂപ്പര്‍ താരങ്ങളും സിഎസ്‌കെയുടെ ഭാഗമായിരുന്നു. എന്നാല്‍ സിഎസ്‌കെ തങ്ങളുടെ മൂന്ന് ഇതിഹാസങ്ങളെ പരിഗണിച്ചാല്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാവും അതില്‍ ഉള്‍പ്പെടുക. രവീന്ദ്ര ജഡേജയേക്കാള്‍ ധോണിയുടെ വിശ്വസ്തന്‍ ബ്രാവോയാണ്.

നായകനെന്ന നിലയില്‍ നാല് കിരീടങ്ങള്‍ ധോണി സിഎസ്‌കെയുടെ അലമാരയിലെത്തിച്ചിട്ടുണ്ട്. കൂടാതെ ഒറ്റക്ക് നിന്ന് പൊരുതി ടീമിനെ വിജയത്തിലെത്തിച്ച മത്സരങ്ങളും നിരവധി. ടീമിനൊപ്പം 4621 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. സുരേഷ് റെയ്‌ന ധോണിയെപ്പോലെ തന്നെ സിഎസ്‌കെ ആരാധകര്‍ സ്‌നേഹിക്കുന്ന താരമാണ്. ചിന്ന തലയെന്ന് സിഎസ്‌കെ ആരാധകര്‍ വിളിക്കുന്ന റെയ്‌ന 200 മത്സരത്തില്‍ നിന്ന് 5529 റണ്‍സാണ് നേടിയിട്ടുള്ളത്. ബ്രാവോ ഓള്‍റൗണ്ടറെന്ന നിലയില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 120 മത്സരങ്ങളില്‍ നിന്ന് 138 വിക്കറ്റ് നേടിയ ബ്രാവോയാണ് സിഎസ്‌കെയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.

ഗംഭീര്‍, നരെയ്ന്‍, റസല്‍ (കെകെആര്‍)

ഗംഭീര്‍, നരെയ്ന്‍, റസല്‍ (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നും എതിരാളികളുടെ പേടി സ്വപ്‌നമാണ്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നിരയാണ് കെകെആറിന്റേത്. രണ്ട് തവണയാണ് ടീം കിരീടം നേടിയത്. രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു നായകന്‍. അവസാന സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടത്തിലേക്കെത്താനായില്ല. സൗരവ് ഗാംഗുലി, ജാക്‌സ് കാലിസ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയ പല പ്രമുഖരും കളിച്ചിട്ടുള്ള കെകെആറിലെ മൂന്ന് ഇതിഹാസങ്ങളെ പരിഗണിച്ചാല്‍ ഗൗതം ഗംഭീര്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവരാവും ഇതില്‍ ഉള്‍പ്പെടുക.

ഗംഭീര്‍ രണ്ട് കിരീടം നേടിക്കൊടുത്തതോടൊപ്പം 3345 റണ്‍സും ടീമിനൊപ്പം അദ്ദേഹം നേടി. കെകെആറിനൊപ്പം കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ഗംഭീറിന്റെ പേരിലാണ്. സുനില്‍ നരെയ്ന്‍ തന്റെ സ്പിന്‍ മികവുകൊണ്ട് ഏറെ നാളുകളായി ടീമിനൊപ്പമുണ്ട്. 6.74 ഇക്കോണമിയില്‍ 143 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. റസലിനെ മാറ്റിനിര്‍ത്താനാവില്ല. കെകെആറിന്റെ ആരാധക പിന്തുണയില്‍ റസല്‍ നടത്തുന്ന വെടിക്കെട്ടിന് വലിയ പ്രാധാന്യമുണ്ട്. 83 മത്സരത്തില്‍ നിന്ന് 1707 റണ്‍സാണ് റസല്‍ നേടിയത്. ടീമിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് റസല്‍.

കോലി, ഡിവില്ലിയേഴ്‌സ്, ഗെയ്ല്‍ (ആര്‍സിബി)

കോലി, ഡിവില്ലിയേഴ്‌സ്, ഗെയ്ല്‍ (ആര്‍സിബി)

ഇതുവരെ കപ്പ് നേടാനാവാത്ത ടീമാണെങ്കിലും നിരവധി ഇതിഹാസങ്ങള്‍ കളിച്ചിട്ടുള്ള ടീമാണ് ആര്‍സിബി. അനില്‍ കുംബ്ലെ, ഡാനിയല്‍ വെട്ടോറി, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ ടീമിന്റെ ഇതിഹാസങ്ങളെ പരിഗണിച്ചാല്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നീ മൂന്ന് പേരുകളിലേക്കെത്താം. കോലി 222 മത്സരത്തില്‍ നിന്ന് 6707 റണ്‍സും ഡിവില്ലിയേഴ്‌സ് 157 മത്സരത്തില്‍ നിന്ന് 4522 റണ്‍സും ക്രിസ് ഗെയ്ല്‍ 3420 റണ്‍സുമാണ് നേടിയിട്ടുള്ളത്. അവസാന സീസണോടെ കോലി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പുതിയ സീസണിന് മുമ്പ് തന്നെ ഡിവില്ലിയേഴ്‌സ് വിരമിക്കലും പ്രഖ്യാപിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 14, 2022, 16:36 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X