വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബിയുടെ പ്രാര്‍ഥന മുംബൈ കേട്ടു! ഡിസിയെ പുറത്താക്കി ഹിറ്റ്മാനും സംഘവും

അഞ്ചു വിക്കറ്റിനാണ് മുംബൈയുടെ വിജയം

1

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പിന്തുണയും പ്രാര്‍ഥനയും ഒപ്പം നിന്നപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലേഓഫ് പ്രവേശനം തടഞ്ഞ് മുംബൈ ഇന്ത്യന്‍സ്. പ്ലേഓഫിലെത്താന്‍ ജയിച്ചേ തീരുവെന്ന അഗ്നിപരീക്ഷയുമായി ഇറങ്ങിയ ഡിസി അഞ്ചു വിക്കറ്റിനു മുംബൈയോടു തോല്‍ക്കുകയായിരുന്നു. ഈ പരാജയം ഡിസിക്കു പുറത്തേക്കുള്ള വഴി കാണിച്ചപ്പോള്‍ ആര്‍സിബി നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഫിലേക്കു മുന്നേറുകയും ചെയ്തു. ക്യാപ്റ്റന്‍ റിഷഭ് പന്ത് ഒരു ക്യാച്ച് കൈവിട്ടതും നിര്‍ണായകമായ ഒരു ഡിആര്‍എസ് എടുക്കാതിരുന്നതും മുംബൈയ്‌ക്കെതിരേ ഡിസിയുടെ പരാജയത്തില്‍ നിര്‍ണായകമായി മാറി.

160 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് മുംബൈയ്ക്കു ഡിസി നല്‍കിയത്. ഇഷാന്‍ കിഷന്‍ (48) തുടങ്ങി വച്ച വെടിക്കെട്ടിനു ഡെവാള്‍സ് ബ്രെവിസും (37) ടിം ഡ്വേവിഡും (34) പിന്തുണ നല്‍കിയപ്പോള്‍ മുംബൈ അഞ്ചു വീതം ബോളുകളും വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 35 ബോളില്‍ മൂന്നു ഫോറും നാലു സിക്‌സറുമടക്കമാണ് ഇഷാന്‍ മുംബൈ ഇന്നിങ്‌സിലെ അമരക്കാരനായത്. ബ്രെവിസ് 33 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), തിലക് വര്‍മ (21) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. രമണ്‍ദീപ് സിങും (13*) ഡാനിയേല്‍ സാംസും (0*) ചേര്‍ന്ന് മുംബൈയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഡിസിക്കായി ആന്റിച്ച് നോര്‍ക്കികയും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

2

എന്നാല്‍ മല്‍സരഗതി മാറ്റിമറിച്ചത് ബ്രെവിസായിരുന്നു. വെറും 11 ബോളില്‍ നാലു സികസറും രണ്ടു ബൗണ്ടറിയുമടക്കമാണ് അദ്ദേഹം 34 റണ്‍സ് വാരിക്കൂട്ടിയത്. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഡേവിഡ് പുറത്താവേണ്ടതായിരുന്നു. പക്ഷെ ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ബൗളിങില്‍ എഡ്ജായ അദ്ദേഹത്തെ റിഷഭ് ക്യാച്ച് ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചില്ല. റിഷഭ് റിവ്യു എടുക്കാതിരുന്നത് വലിയ മണ്ടത്തരമാവുകയും ചെയ്തു. റീപ്ലേില്‍ ബോളില്‍ ചെറിയ എഡ്ജുണ്ടായിരുന്നുവെന്നു വ്യക്തവുമായിരുന്നു. നാലാം വിക്കറ്റില്‍ തിലക്- ഡേവിഡ് സഖ്യം 55 റണ്‍സ് അടിച്ചെടുത്ത് മല്‍സരം ഡിസിയില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്തു.

തുടക്കത്തില്‍ പതറിയ ഡിസി പിന്നെ കരകയറുകയും നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 159 റണ്‍സെടുക്കുകയുമായിരുന്നു. റോമന്‍ പവെല്‍ (43), നായകന്‍ റിഷഭ് പന്ത് (39) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡിസിയെ രക്ഷിച്ചത്. നാലിന് 50 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഡിസിയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് റിഷഭ്- പവെല്‍ ജോടിയാണ്. അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇതോടെ അഞ്ചിനു 50ല്‍ നിന്നും ഡിസി 125ലെത്തി. 16ാം ഓവറിലാണ് സഖ്യം വേര്‍പിരിഞ്ഞത്. വൈഡാവേണ്ടിയിരുന്ന ബോളില്‍ എഡ്ജായ റിഷഭിനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പിടികൂടി.

3

34 ബോളില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് 43 റണ്‍സോടെ പവെല്‍ ഡിസി ഇന്നിങ്‌സിലെ അമരക്കാരനായത്. റിഷഭ് 33 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. ഓപ്പണര്‍ പൃഥ്വി ഷായാണ് (24) മറ്റൊരു പ്രധാന സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ (5), മിച്ചെല്‍ മാര്‍ഷ് (0), സര്‍ഫറാസ് ഖാന്‍ (10), ശര്‍ദ്ദുല്‍ ടാക്കൂര്‍ (4) എന്നിവരൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാതിരുന്നത് ഡിസിക്കു ക്ഷീണമായി. അക്ഷര്‍ പട്ടേല്‍ (19*), കുല്‍ദീപ് യാദവ് (1*) പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയാണ് ഡിസിക്കു കടിഞ്ഞാണിട്ടത്. നാലോവറില്‍ 25 റണ്‍സിനാണ് ബുംറ മൂന്നു പേരെ പുറത്താക്കിയത്. രമണ്‍ദീപ് സിങ് രണ്ടു വിക്കറ്റുകളെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി- വാര്‍ണര്‍ സഖ്യം 21 റണ്‍സാണ് നേടിയത്. പൃഥ്വി തകര്‍ത്തുകളിച്ചപ്പോള്‍ വാര്‍ണര്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. മൂന്നാം ഓവറിലെ അവസാന ബോളില്‍ സാംസ് ഡിസിക്കു ആദ്യ പ്രഹരമേല്‍പ്പിച്ചു. വാര്‍ണറെ സാംസിന്റെ ബൗളിങില്‍ ബുംറ സിംപിള്‍ ക്യാച്ചിലൂടെ മടക്കി. തൊട്ടടുത്ത ഓവറില്‍ മിന്നുന്ന ഫോമിലുള്ള മാര്‍ഷിനെ ബുംറ വീഴ്ത്തിയതോടെ ഡിസി സ്ബ്ധരായി. ഗോള്‍ഡന്‍ ഡെ്ക്കായാണ് മാര്‍ഷ് ക്രീസ് വിട്ടത്. എഡ്ജായ ഓസീസ് താരത്തെ സ്ലിപ്പില്‍ രോഹിത് ഡൈവിങ് ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. ആറാം ഓവറില്‍ കിടിലനൊരു ഷോര്‍ട്ട് ബോളിലൂടെ പൃഥ്വിയെ ബുംറ വീഴ്ത്തി. ഒഴിഞ്ഞുമാറുന്നതിനു മുമ്പ് തന്നെ ബാറ്റിലുരസിയ ബോള്‍ ഡൈവിങ് ക്യാച്ചിലൂടെ ഇഷാന്‍ കൈയ്ക്കുള്ളിലാക്കിയിരുന്നു.

4

ടോസ് ലഭിച്ച മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു ഈ കളിയില്‍ മുംബൈ അരങ്ങേറാന്‍ അവസരം നല്‍കുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ മല്‍സരത്തില്‍ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് മുംബൈ ഇറങ്ങിയത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിനു പകരം ഡെവാള്‍ഡ് ബ്രെവിസിനെ തിരിച്ചുവിളിച്ച മുംബൈ സഞ്ജയ് യാദവിനു പകരം റിത്വിക് ഷോക്കീനെയും ഉള്‍പ്പെടുത്തി. ഡിസി ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ലളിത് യാദവിനു പകരം വെടിക്കെട്ട് താരം പൃഥ്വി ഷാ ടീമിലേക്കു മടങ്ങിയെത്തി.

നേരത്തേ നടന്ന ആദ്യപാദത്തില്‍ മുംബൈയ്‌ക്കെതിരേ ഡല്‍ഹി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ പരാജയഭീതി നേരിട്ട ശേഷമായിരുന്നു ഡിസി നാലു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. സീസണില്‍ ഇരുടീമുകളുടെയും ആദ്യത്തെ ജയം കൂടിയായിരുന്നു ഇത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിനു 177 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 81 റണ്‍സെടുത്ത ഇഷാന്‍ കിഷനായിരുന്നു മുംബൈയുടെ ടോപ്‌സ്‌കോറര്‍. മറുപടിയില്‍ ആറു വിക്കറ്റിനു 104 റണ്‍സിലേക്കു ഡിസി വീണിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേല്‍ (38*), ശര്‍ദ്ദുല്‍ ടാക്കൂര്‍ (22) എന്നിവരുടെ പ്രകടനം ഡിസിയെ 18.2 ഓവറില്‍ ആറു വിക്കറ്റിനു ഡിസി ലക്ഷ്യത്തിലെത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, റോമന്‍ പവെല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്കിയ, ഖലീല്‍ അഹമ്മദ്.

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ടിം ഡേവിഡ്, രമണ്‍ദീപ് സിങ്, ജസ്പ്രീത് ബുംറ, ഡാനിയേല്‍ സാംസ്, റിത്വിക് ഷോക്കീന്‍, മായങ്ക് മര്‍ക്കാണ്ഡെ, റിലേ മെറെഡിത്ത്.

Story first published: Saturday, May 21, 2022, 23:37 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X