വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ചാഹറിനു പകരമാര്? സാധ്യതാ ലിസ്റ്റില്‍ മലയാളി പേസറും!

ചാഹറിനു വീണ്ടും പരിക്കേറ്റിരിക്കുകയാണ്

നാലു തുടര്‍ തോല്‍വികള്‍ക്കു ശേഷം നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച രാത്രി നടന്ന കൡയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരുന്നു സിഎസ്‌കെ 23 റണ്‍സിനു പരാജയപ്പെടുത്തിയത്. ജയിച്ചെങ്കിലും ബൗളിങില്‍ ചെന്നൈയുടെ വീക്ക്‌നെസ് ഈ കളിയിലും പലപ്പോഴും തുറന്നു കാണിക്കപ്പെട്ടിരുന്നു.

1

പരിക്കേറ്റ് ടീമിനു പുറത്തുള്ള ദീപക് ചാഹറിനെ സിഎസ്‌കെ ശരിക്കും മിസ്സ് ചെയ്യുന്നതായി കാണാം. പരിക്കില്‍ നിന്നും മോചിതനായി ഫിറ്റ്‌നസ് വീണ്ടെടുത്തു വരികയായിരുന്ന അദ്ദേഹത്തിനു വീണ്ടും പരിക്കേറ്റിരുന്നു. പുറംഭാഗത്തിനേറ്റ പരിക്കു കാരണം ചാഹര്‍ ഈ സീസണില്‍ ഇനി കൡക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ പകരക്കാരനായി സിഎസ്‌കെയ്ക്കു മറ്റൊരു പേസറെ തിരയേണ്ടി വന്നിരിക്കുകയാണ്. ചാഹറിനു പകരം ചെന്നൈ ടീം പരിഗണിക്കാനിടയുള്ളവര്‍ ആരൊക്കെയെന്നറിയാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് പരിഗണിക്കപ്പെടാനിടയുള്ള ഒരു താരം. സിഎസ്‌കെ അനുഭവസമ്പത്തിനു പ്രാധാന്യം കൊടുക്കുന്ന ടീമാണെന്നത് ഇഷാന്തിന്റെ സാധ്യത വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. ഈ സീസണിലെ ലേലത്തില്‍ ഇഷാന്ത് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

3

2019ല്‍ ഡിസിക്കൊപ്പം വളരെ മികച്ച സീസണായിരുന്നു ഇഷാന്തിന്. പവര്‍പ്ലേയില്‍ മികച്ച ബൗളിങ് കഴ്ചവച്ച അദ്ദേഹം 13 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. പക്ഷെ സമീപകാലത്ത് ഇഷാന്ത് അത്ര മികച്ച ഫോമിലല്ലെന്നത് ഒരു നെഗറ്റീവാണ്. മാത്രല്ല തുടര്‍ച്ചയായ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിനു ഇന്ത്യന്‍ ടെസ്റ്റ് ടീമിലും അടുത്തിടെ സ്ഥാനം നഷ്ടായിരുന്നു. എങ്കിലും പവര്‍പ്ലേയില്‍ നന്നായി ബൗള്‍ ചെയ്തിട്ടുള്ളതിനാല്‍ തന്നെ ഇഷാന്തിനെ സിഎസ്‌കെ പരിഗണിച്ചേക്കും.

ധവാല്‍ കുല്‍ക്കര്‍ണി

ധവാല്‍ കുല്‍ക്കര്‍ണി

പരിചയസമ്പത്തുള്ള മറ്റൊരു വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു താരം ഐപിഎല്ലിലെ അണ്ടര്‍റേറ്റഡ് ബൗളര്‍മാരില്‍ ഒരാളാണ് കുല്‍ക്കര്‍ണി. ടൂര്‍ണമെന്റില്‍ 92 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 8.3 ഇക്കോണമി റേറ്റില്‍ 86 വിക്കറ്റുകളും വീഴ്ത്തി. പവര്‍പ്ലേയിലാണ് കുല്‍ക്കര്‍ണി കൂടുതലായും ബൗള്‍ ചെയ്യാറുള്ളത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍, ബോളിനു മൂവ്‌മെന്റ് ലഭിക്കുന്ന സമയത്ത് അപകടകാരിയാണ് അദ്ദേഹം.

സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍

ഈ സീസണിലെ ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ട മലയാളി ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യരാണ് സിഎസ്‌കെയിലേക്കു വരാനിടയുള്ള മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടും സന്ദീപിനെ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറായില്ല. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് ഇതിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂബോള്‍ കൊണ്ട് മോശമല്ലാതെ ബൗള്‍ ചെയ്യാന്‍ സന്ദീപിനു സാധിക്കും. അനുഭവസമ്പത്തും താരത്തിനു അനുകൂല ഘടകമാണ്.

ഡേവിഡ് വീസെ

ഡേവിഡ് വീസെ

സിഎസ്‌കെ ടീമില്‍ നിലവില്‍ ഏഴു വിദേശ താരങ്ങളാണുള്ളത്. അതുകൊണ്ടു പരമാവധി എട്ടു വിദേശ താരങ്ങളെന്ന അവരുടെ ക്വാട്ടയും തികഞ്ഞിട്ടില്ല. ഈ കാരണത്താല്‍ വെറ്ററന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഡേവിഡ് വീസെയെ സിഎസ്‌കെ നോട്ടമിട്ടേക്കും. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ നമീബിയക്കു വേണ്ടി അദ്ദേഹം കളിച്ചിരുന്നു. സൗത്താഫ്രിക്കന്‍ വംശദന്‍ കൂടിയായ അദ്ദേഹം അടുത്തിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചിരുന്നു. വീസെ ഒരു ശരിയായ ടി20 ക്രിക്കറ്ററാണ്. ബാറ്റിങിലാണ് കൂടുതല്‍ അപകടകാരിയെങ്കിലും മീഡിയം പേസ് ബൗളിങിലൂടെയും തിളങ്ങാന്‍ കഴിയും.

ബ്ലെസ്സിങ് മുസറബാനി

ബ്ലെസ്സിങ് മുസറബാനി

ക്രിക്കറ്റ് പ്രേമികള്‍ക്കു സുപരിചിതമല്ലാത്ത പേരാണിത്. സിംബാബ് വെയുടെ താരമായ ബ്ലെസിങ് മുസറബാനി നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാംപിലുണ്ട്. സിഎസ്‌കെയ്ക്കു വളരെ പെട്ടെന്നു ദീപക് ചാഹറിന്റെ പകരക്കാരനെ വേണമെങ്കില്‍ അദ്ദേഹത്തിനായി ശ്രമിക്കാവുന്നതാണ്. അടുത്തിടെ വിവിധ ടി20 ലീഗുകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ മുസറബാനിക്കായിരുന്നു. അതിവേഗം ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന താരത്തിനെ ഐപിഎല്ലില്‍ അധികമാരും നേരിട്ടിട്ടില്ല. അതുകൊണ്ടു തന്നെ ബാറ്റര്‍മാരെ സര്‍പ്രൈസ് ചെയ്യിക്കാന്‍ പേസര്‍ക്കായേക്കും.

Story first published: Wednesday, April 13, 2022, 18:05 [IST]
Other articles published on Apr 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X