വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലഖ്‌നൗവിനെ ഗംഭീര്‍ കെകെആര്‍ ആക്കുമോ? റോളിനെക്കുറിച്ച് തുറന്നുപറഞ്ഞ് ടീമുടമ

ടീമിന്റെ ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചിരുന്നു

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ വരവറിയിക്കാന്‍ തയ്യാറെടുക്കുകയാണ് പുതിയ ഫ്രാഞ്ചൈസിസളിലൊന്നായ ലഖ്‌നൗ. ഔഗ്യോഗികമായി ഫ്രാഞ്ചൈസിയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനു മുമ്പ് തന്നെ അടുത്ത സീസണിലേക്കുള്ള പടയൊരുക്കം അവര്‍ ആരംഭിച്ചു കഴിഞ്ഞു. സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരം ആന്‍ഡി ഫ്‌ളവറെ പുതിയ കോച്ചായി നിയമിച്ച ലഖ്‌നൗ ടീമിന്റെ ഉപദേശകനായി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും നിയോഗിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ വൈകാതെ ടീമിന്റെ നായകസ്ഥാനത്തേക്കും വരുമെന്നാണ് വിവരം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരത്തേ രണ്ടു തവണ കിരീടത്തിലേക്കു നയിച്ച് മിടുക്ക് തെളിയിച്ച ക്യാപ്റ്റനാണ് ഗംഭീര്‍. രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവര്‍ കഴിഞ്ഞാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടങ്ങള്‍ സ്വന്തമാക്കിയ രണ്ടാമത്തെ ക്യാപ്റ്റനുമാണ് അദ്ദേഹം. ലഖ്‌നൗ ഫ്രാഞ്ചൈസിയില്‍ ഗംഭീറിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീമുടമ സഞ്ജീവ് ഗോയെങ്ക.

 ബ്ലൂപ്രിന്റ് തയ്യാറാക്കും

ബ്ലൂപ്രിന്റ് തയ്യാറാക്കും

ടീമിനെ മോട്ടിവേറ്റ് ചെയ്യുകയെന്നതായിരിക്കും ഗൗതം ഗംഭീറിന്റെ പ്രാഥമിക റോള്‍. അതോടൊപ്പം ദീര്‍ഘകാലത്തേക്കുള്ള ഫ്രാഞ്ചൈസിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ അദ്ദേഹം സഹായിക്കുകയും ചെയ്യും. മികച്ച വിജയ റെക്കോര്‍ഡുള്ളനവരെയായിരുന്നു ഞങ്ങള്‍ക്കു വേണ്ടിയിരുന്നത്. കെകെആര്‍ ഒരു യുവ തലമുറയെ വിജയകരമായി വളര്‍ത്തിയെടുത്തിട്ടുള്ളയാളാണ്. ഇതാണ് അദ്ദേഹത്തിനു അനുകൂലമായതെന്നും ഗോയെങ്ക വിശദമാക്കി.
ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹിക്കു വേണ്ടിയും ഗംഭീര്‍ കളിച്ചിട്ടുണ്ടെങ്കിലും കെകെആറിനൊപ്പമായിരുന്നു സുവര്‍ണകാലം. നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയ പ്രകടനം തന്നെ കാഴ്ചവച്ചു. 2012, 14 സീസണുകളിലായിരുന്നു ഗംഭീറിനു കീഴില്‍ കെകെആര്‍ ഐപിഎല്‍ ജേതാക്കളായത്.

 മികച്ച ക്യാപ്റ്റന്‍

മികച്ച ക്യാപ്റ്റന്‍

മല്‍സരഫലത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഒട്ടും പക്ഷപാതം കാണിക്കാത്ത നേതാവെന്ന പ്രതിച്ഛായയാണ് ഗൗതം ഗംഭീറിനുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളതെന്നു നോക്കൂ. പ്രകടനത്തിന്റെ സംസ്‌കാരത്തിലേക്കു ഡ്രസിങ് റൂമിനെ സജ്ജമാക്കിയെടുക്കാനാണ് അടിസ്ഥാനപരമായി തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗോയെങ്ക പറഞ്ഞു.

 ഐപിഎല്‍ ഇതു രണ്ടാമൂഴം

ഐപിഎല്‍ ഇതു രണ്ടാമൂഴം

സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പിന് ഐപിഎല്ലില്‍ ഇതു രണ്ടാമൂഴമാണ്. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സെന്ന ഫ്രാഞ്ചൈസിയെ അവര്‍ ഇറക്കിയിരുന്നു. 2016, 17 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോഴായിരുന്നു ഇത്. പകരമെത്തിയ ഫ്രാഞ്ചൈസികളായിരുന്നു സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും. 2018ല്‍ ചെന്നൈയും റോയല്‍സും തിരിച്ചുവന്നതോടെ ഈ രണ്ടു ഫ്രാഞ്ചൈസികളുടെ കാലാവധി അവസാനിക്കുകയും ചെയ്തു.
അത് വെറും രണ്ടു വര്‍ഷത്തെ കാര്യമായിരുന്നു. ഞങ്ങള്‍ അന്നു അക്ഷമരായിരുന്നു, പലതും പൂര്‍ത്തിയാക്കാനും സാധിച്ചില്ല. ഈ ലഖ്‌നൗ ഫ്രാഞ്ചൈസി ദീര്‍ഘകാലത്തേക്കു കേന്ദ്രീകരിച്ചായിയിരിക്കും പ്രവര്‍ത്തിക്കുക. ആദ്യ വര്‍ഷം തന്നെ ഐപിഎല്ലില്‍ വിജയം കൈവരിക്കാന്‍ അധികം ഫ്രാഞ്ചൈസികള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും ഗോയെങ്ക വ്യക്തമാക്കി.

2016ലെ പ്രഥമ ഐപിഎല്ലില്‍ ലീഗ് ഘട്ടത്തില്‍ സൂപ്പര്‍ ജയന്റ് ടീം പുറത്തായിരുന്നു. എന്നാല്‍ രണ്ടാം സീസണില്‍ റണ്ണറപ്പായി അവര്‍ എല്ലാവരെയും ഞെട്ടിച്ചു. കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനോടു ഒരു റണ്‍സിന് സൂപ്പര്‍ ജയന്റ് പൊരുതിത്തോല്‍ക്കുകയായിരുന്നു. എംഎസ് ധോണി, സ്റ്റീന് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, ഇമ്രാന്‍ താഹിര്‍, ആദം സാംപ തുടങ്ങിയ പ്രമുഖ താരങ്ങള്‍ സൂപ്പര്‍ ജയന്റ് ടീമിന്റെ ഭാഗമായിരുന്നു.

 പ്രചോദനം മുംബൈ ഇന്ത്യന്‍സ്

പ്രചോദനം മുംബൈ ഇന്ത്യന്‍സ്

ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ പ്ലാനുകളെക്കുറിച്ച് കൂടുതല്‍ തുറന്നുപറയാന്‍ ഗോയെങ്ക തയ്യാറായില്ല. എനിക്കൊക്കു സിസ്റ്റം പിന്തുടരേണ്ടതുണ്ട്. നിയമങ്ങളിലും ചട്ടങ്ങളിലും എനിക്കൊരു പങ്കുമില്ല. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പ്രചോദനം മുംബൈ ഇന്ത്യന്‍സാണ്. അവര്‍ കൈവരിച്ച നേട്ടങ്ങളും അവര്‍ എങ്ങനെയാണ് ഇവ നേടിയെടുത്തത് എന്നതുമെല്ലാം ഐപിഎല്ലിലെ മറ്റു ഫ്രാഞ്ചൈസികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ടീമുകള്‍ക്കും പിന്തുടരാവുന്ന കാര്യമാണെന്നും ഗോയെങ്ക പറഞ്ഞു.

Story first published: Sunday, December 19, 2021, 11:20 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X