വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സ്‌റ്റോക്‌സിനെ മുംബൈ റാഞ്ചുമോ? ലേലത്തില്‍ മുംബൈ കണ്ണുവയ്ക്കുന്ന ഓള്‍റൗണ്ടര്‍മാര്‍

ജനുവരിയാണ് മെഗാ താരലേലം

ഐപിഎല്ലില്‍ അഞ്ചു തവണ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന് അടുത്ത സീസണില്‍ വീണ്ടുമൊരു കിരീടം സ്വന്തമാക്കണമെങ്കില്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. കാരണം മെഗാ ലേലത്തിനു മുന്നോടിയായി നാലു പേരെയൊഴികെ മറ്റുള്ളവരെയെല്ലാം മുംബൈ ഒഴിവാക്കിക്കഴിഞ്ഞു. മുന്‍ സീസണുകളിലേതു പോലെ ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ മെഗാ ലേലത്തില്‍ മികച്ച താരങ്ങളെ മുംബൈ സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വരേണ്ടതുണ്ട്.

3 overseas all-rounders MI will target in IPL 2022 auction

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈ നിലനിര്‍ത്തിയവര്‍. കൈവിടേണ്ടി വന്ന ചിലരെ മുംബൈ ലേലത്തില്‍ തിരിച്ചുപിടിച്ചേക്കും. എന്നാല്‍ അക്കാര്യം ഉറപ്പിക്കാന്‍ കഴിയില്ല. 48 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിക്കാന്‍ ഇനി മുംബൈയുടെ പഴ്‌സില്‍ ബാക്കിയുള്ളത്. നിലവില്‍ പൊള്ളാര്‍ഡ് മാത്രമേ മുംബൈ ടീമില്‍ ഓള്‍റൗണ്ടറായുള്ളു. മെഗാ ലേലത്തില്‍ മുംബൈയ്ക്കു ലക്ഷ്യമിടാവുന്ന വിദേശ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

 ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ കൊണ്ടുവരാനായാല്‍ അതു മുംബൈയ്ക്കു വലിയ നേട്ടമായി മാറി. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയതോടെയാണ് അദ്ദേഹം മെഗാ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടത്. ഓപ്പണറായും മധ്യനിര ബാറ്ററായും ഫിനിഷറായുമെല്ലാം പരീക്ഷിക്കാന്‍ സാധിക്കുന്ന താരമാണ് സ്റ്റോക്‌സ്. അതിനാല്‍ തന്നെ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാവും അദ്ദേഹം.
നായകന്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി മുംബൈയ്ക്കു പരീക്ഷിക്കാവുന്ന ഇടംകൈയന്‍ ബാറ്ററാണ് സ്റ്റോക്‌സ്. നേരത്തേ ഇടംകൈയന്‍മാരായ ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തിരുന്നു. ഇവരിലൊരാളെ ലേലത്തില്‍ മുംബൈ തിരികെ കൊണ്ടു വരുമോയെന്നത് ഉറപ്പില്ല.
ബൗളിങിലും മുംബൈയ്ക്കു മുതല്‍ക്കൂട്ടായി മാറാന്‍ സ്റ്റോക്‌സിനു കഴിയും. മധ്യനിരയിലും ഡെത്ത് ഓവറുകളിലുമെല്ലാം നന്നായി ബൗള്‍ ചെയ്യാന്‍ തനിക്കാവുമെന്ന് അദ്ദേഹം നേരത്തേ തെളിയിച്ചതാണ്. മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് സ്റ്റോക്‌സ്.

 വനിന്ദു ഹസരംഗ

വനിന്ദു ഹസരംഗ

കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതെ ഒഴിവാക്കിയ താരമാണ് ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ. നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്തുള്ള ഓള്‍റൗണ്ടറാണ് അദ്ദേഹം. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹസരംഗ നടത്തിയത്. ഹാട്രിക്കുള്‍പ്പെടെ 16 വിക്കറ്റുകള്‍ താരം കൊയ്തിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു താരം ഇത്രയും വിക്കറ്റുകളെടുത്തത് ഇതാദ്യവുമായിരുന്നു. കൂടാതെ ബാറ്റിങില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും ഹസരംഗയ്ക്കു സാധിച്ചു. അയര്‍ലാന്‍ഡിനെതിരായ കളിയില്‍ 47 ബോളില്‍ നിന്നും 71 റണ്‍സുമായി അദ്ദേഹം ടീമിനെ രക്ഷിച്ചിരുന്നു.
കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാം സീസണിലായിരുന്നു ഹസരംഗ ആര്‍സിബി ടീമിലെത്തിയത്. പക്ഷെ ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. മുംബൈ ടീമിലെത്തിയാല്‍ തീര്‍ച്ചയായും ഹസരംഗയ്ക്കു ടീമിന്റെ തുറുപ്പുചീട്ടുകളിലൊരാളായി മാറാന്‍ കഴിയും. മാത്രമല്ല പ്രായവും അദ്ദേഹത്തിനു അനുകൂല ഘടകമാണ്.

 സാം കറെന്‍

സാം കറെന്‍

ഇംഗ്ലണ്ടിന്റെ യുവ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് മുംബൈ ഇന്ത്യന്‍സിനു ലേലത്തില്‍ ലക്ഷ്യമിടാവുന്ന മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന കറെന്‍ ശ്രദ്ധേയമായ പ്രകടനവും കാഴ്ചവച്ചിരുന്നു. ബൗളിങില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ശേഷിയുള്ള 23 കാരനു ബാറ്റിങില്‍ വെടിക്കെട്ട് ഇന്നിങ്‌സുകളും കളിക്കാന്‍ കഴിയും.
149.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് കറെനുണ്ട്.
പഞ്ചാബ് കിങ്‌സിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച കറെന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് സിഎസ്‌കെയിലായിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു അദ്ദേഹം.
ഫിനിഷറുടെ റോളില്‍ സിഎസ്‌കെ പലപ്പോഴും കറെനെ ഉപയോഗിച്ചിട്ടുള്ളത്. മോശമല്ലാത്ത പ്രകടനവും താരം കാഴ്ചവച്ചിരുന്നു. കൂടാതെ പിഞ്ച് ഹിറ്ററായി ബാറ്റിങില്‍ മുന്‍നിരയിലും പരീക്ഷിക്കാവുന്ന താരമാണ് കറെന്‍.

Story first published: Friday, December 17, 2021, 14:55 [IST]
Other articles published on Dec 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X