വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മെഗാ ലേലത്തിന് 1214 താരങ്ങള്‍! 46 പേരുടെ മൂല്യം 2 കോടി- ഗെയ്‌ലും സ്‌റ്റോക്‌സുമില്ല

അടുത്ത മാസമാണ് മെഗാ താരലേലം

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് ബിസിസിഐ പുറത്തുവിട്ടു. ചില വമ്പന്‍ താരങ്ങള്‍ ലേലത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്ല്‍, ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, സാം കറെന്‍, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ലേലത്തില്‍ നിന്നും പിന്‍മാറിയവരുടെ കൂട്ടത്തിലുണ്ട്.

1,214 players register for IPL 2022 mega auction | Oneindia Malayalam

ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടിക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 46 താരങ്ങളാണ്. ഡേവിഡ് വാര്‍ണര്‍, ആര്‍ അശ്വിന്‍, മിച്ചെല്‍ മാര്‍ഷ്, കാഗിസോ റബാഡ എന്നിവരെല്ലാം ഈ ലിസ്റ്റിന്റെ ഭാഗമാണ്.

1

ചില വമ്പന്‍ കളിക്കാര്‍ മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാരുടെ ലിസ്റ്റിലുണ്ട്. ഇതില്‍ 17 പേര്‍ ഇന്ത്യന്‍ താരങ്ങളും 32 പേര്‍ വിദേശ താരങ്ങളുമാണ്. ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സുരേഷ് റെയ്‌ന, പാറ്റ് കമ്മിന്‍സ്, ആദം സാംപ, സ്റ്റീവ് സ്മിത്ത്, ഷാക്വിബുല്‍ ഹസന്‍, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ഫഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, ഡ്വയ്ന്‍ ബ്രാവോ എന്നിവരെ ഇക്കൂട്ടത്തില്‍ കാണാം.
മെഗാ ലേലത്തിനുള്ള 10 ഫ്രാഞ്ചൈസികളും കൂടി കളിക്കാരെ നിലനിര്‍ത്താന്‍ ഏകദേശം 338 കോടിയോളം രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. 33 കൡക്കാരെയാണ് 10 ഫ്രാഞ്ചൈസികളും കൂടി നിലനിര്‍ത്തിയിരിക്കുന്നത്.

2

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഇക്കൂട്ടത്തില്‍ ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ളത് 270 താരങ്ങള്‍ മാത്രമാണ്. 903 പേര്‍ ഇനിയും ദേശീയ ടീമിനു വേണ്ടി അരങ്ങേറിയിട്ടില്ല. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

3

ലേലത്തിലുള്ളവരില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചു കഴിഞ്ഞ താരങ്ങള്‍ 61 പേരാണ്. മറ്റു രാജ്യങ്ങള്‍ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളവരാവട്ടെ 209 താരങ്ങളുമാണ്. മുന്‍ ഐപിഎല്‍ സീസണുകളില്‍ കളിച്ചിട്ടുള്ള അണ്‍ ക്യാപ്ഡ് താരങ്ങള്‍ 143 പേരുണ്ട്. മുന്‍ സീസണുകളില്‍ കളിച്ച അണ്‍ ക്യാപ്ഡ് വിദേശ കളിക്കാര്‍ ആറു പേര്‍ മാത്രമേയുള്ളൂ. അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍ 692 പേരും അണ്‍ ക്യാപ്ഡ് വിദേശ കളിക്കാര്‍ 62 പേരുമാണ്.

4

ഏറ്റവുമധികം കളിക്കാര്‍ ലേലത്തിനുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 59 ഓസീസ് താരങ്ങളാണ് മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 48 കളിക്കാരുമായി സൗത്താഫ്രിക്ക രണ്ടാംസ്ഥാനത്തും 41 താരങ്ങളുമാിയി വെസ്റ്റ് ഇന്‍ഡീസ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ശ്രീലങ്കയില്‍ നിന്നും 36 പേരും ഇംഗ്ലണ്ടില്‍ നിന്നും 30 പേരും ന്യൂസിലാന്‍ഡില്‍ നിന്നും 29 പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഫ്ഗാനിസ്താന്‍ (20), നേപ്പാള്‍ (15), അമേരിക്ക (14), ബംഗ്ലാദേശ് (9), അയര്‍ലാന്‍ഡ് (3), സിംബാബ്‌വെ (2), നമീബിയ (5), ഭൂട്ടാന്‍ (1), നെതര്‍ലാന്‍ഡ്‌സ് (1), ഒമാന്‍ (3), സ്‌കോട്ട്‌ലാന്‍ഡ് (1), യുഎഇ (1) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍.

5

ഐപിഎല്ലില്‍ നിലവിലുള്ള എട്ടു ഫ്രാഞ്ചൈസികളും കൂടി നിലനിര്‍ത്തിയത് 27 കളിക്കാരെയാണ്. പുതിയ ഫ്രാഞ്ചൈസികളായ അഹമ്മദാബാദും ലഖ്‌നൗവും കൂടി ആറു താരങ്ങളെയും മെഗാ ലേലത്തിനു മുമ്പ് ടീമിലെത്തിച്ചു. എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത്. റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് (പഞ്ചാബ് കിങ്‌സ്), സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്), വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), കെയ്ന്‍ വില്ല്യംസണ്‍, അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാര്‍. അഹമ്മദാബാദ് ടീം ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെയും ലഖ്‌നൗ ടീം കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌നോയ് എന്നിവരെയും സ്വന്തമാക്കി.

Story first published: Saturday, January 22, 2022, 11:41 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X