വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്! വെളിപ്പെടുത്തി സഞ്ജു സാംസണ്‍

പഞ്ചാബ് കിങ്‌സിനെയാണ് റോയല്‍സ് നേരിടുന്നത്

ഐപിഎല്ലില്‍ ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ വമ്പന്‍ സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നതെന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. എന്തായിരിക്കും ഈ സര്‍പ്രൈസെന്നതിനെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പഞ്ചാബുമായുള്ള മല്‍സരത്തില്‍ ഇതു നിങ്ങള്‍ക്കു നേരിട്ടു കാണാമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലുള്ള ടീമുകളിലൊന്നാണ് റോയല്‍സ്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവര്‍ ടോപ്പ് ഫോറില്‍ ഇല്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും നാലു തോല്‍വിയുമടക്കം ആറു പോയിന്റോടെ റോയല്‍സ് അഞ്ചാമതാണ്. പ്ലേഓഫിലേക്കു മുന്നേറണമെങ്കില്‍ അവര്‍ക്കു ഇനി ശേഷിക്കുന്ന ഏഴു മല്‍സരങ്ങളും നിര്‍ണായകമാണ്.

 കാത്തിരുന്ന് കാണൂ...

കാത്തിരുന്ന് കാണൂ...

ആരാധകര്‍ക്കു വേണ്ടി ഞങ്ങള്‍ അക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണ്, എല്ലാവര്‍ക്കും സര്‍പ്രൈസ് ചെയ്യിക്കാന്‍ തന്നെയാണ് ശ്രമം. ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ ഞങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ മാത്രമേ ഇത് എന്തായിരിക്കുമെന്ന് നിങ്ങള്‍ അറിയുകയുള്ളൂ. ഈ സര്‍പ്രൈസ് എന്താണെന്നു നിങ്ങള്‍ കാത്തിരുന്നു തന്നെ കാണണമെന്നും സഞ്ജു വ്യക്തമാക്കി.
ഒരുപാട് വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കുകയാണ്, പക്ഷെ ഇത് ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. മുമ്പ് വ്യത്യസ്തമായ വെല്ലുവിളികള്‍ തങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

 മുമ്പത്തെ വെല്ലുവിളി

മുമ്പത്തെ വെല്ലുവിളി


മുമ്പുണ്ടായിരുന്ന വെല്ലുവിളി കൊവിഡ് മഹാമാരിയുടെ സമയത്ത് ഐപിഎല്ലില്‍ കളിക്കുകയെന്നതായിരുന്നു. പക്ഷെ ഇത്തവണ വ്യത്യസ്തമായ വെല്ലുവിളിയാണുള്ളത്. ഇന്ത്യയില്‍ ഞങ്ങള്‍ ഏഴു മല്‍സരങ്ങളില്‍ കളിച്ചു. ഇപ്പോള്‍ ബാക്കി മല്‍സരങ്ങളില്‍ കളിക്കുന്നതിനായി ഞങ്ങള്‍ യുഎഇയിലെത്തിയിരിക്കുകയാണ്. വെല്ലുവിളികളെ എങ്ങനെയാണ് മറികടക്കേണ്ടതെന്നു ടീമെന്ന നിലയില്‍ തങ്ങള്‍ക്കറിയാമെന്നും സഞ്ജു വ്യക്തമാക്കി.
റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള അദ്ദേഹത്തിന്റെ കന്നി സീസണ്‍ കൂടിയാണിത്. കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു ടീമിനെ നയിച്ചത്. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍സിയില്‍ നിന്നും മാത്രമല്ല ടീമില്‍ നിന്നു പോലും സ്മിത്തിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് നായകനായി സഞ്ജുവിനു നറുക്കുവീഴുന്നത്.

 പോസിറ്റീവായി കളിക്കും

പോസിറ്റീവായി കളിക്കും

സീസണില്‍ ശേഷിച്ച മല്‍സരങ്ങളില്‍ തികച്ചും പോസിറ്റീവായി തന്നെയാണ് റോയല്‍ കളിക്കുകയെന്നും ജീവന്‍മരണ പോരാട്ടത്തിനു തന്നെയായിരിക്കും ശ്രമിക്കുകയെന്നും സഞ്ജു വ്യക്തമാക്കി. ഈ സീസണിലും പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യേണ്ടി വരികയാണെങ്കില്‍ അത് ഞാന്‍ കാര്യമാക്കില്ല. പക്ഷെ ടീമിലെ എല്ലാവരും അഗ്രസീവായി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. എതിരാളികള്‍ ആരാണെന്നത് വിഷയമല്ല, നിങ്ങളുടെ കണ്ണുകളിലും ശരീരഭാഷയിലും ഞാന്‍ അതു കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ടീമംഗങ്ങളെക്കുറിച്ച് സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ രണ്ടിനും കല്‍പ്പിച്ചാണ് കളിക്കാന്‍ പോവുന്നത്. ജയത്തിനായി ജീവന്‍മരണ പോരാട്ടം തന്നെ നടത്തും. ആരും പിറകിലേക്കു പോവില്ല. ടീമിലെ ഓരോ താരത്തില്‍ നിന്നും ഈ പ്രതിബദ്ധത വേണമെന്നു താന്‍ പറഞ്ഞതായും സഞ്ജു വിശദമാക്കി.

രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ ടീം

രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ തെവാത്തിയ, മഹിപാല്‍ ലോമറോര്‍, കാര്‍ത്തിക് ത്യാഗി, ജയദേവ് ഉനാദ്കട്ട്, മായങ്ക് മാര്‍ക്കണ്ഡെ, യശസ്വി ജയ്‌സ്വാള്‍, അനുജ് റാവത്ത്, ഡേവിഡ് മില്ലര്‍, മനാന്‍ വോറ, ശിവം ദുബെ, ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹിം ചേതന്‍ സക്കരിയ, കെസി കരിയപ്പ, കുല്‍ദിപ് യാദവ്, ലിയാം ലിവിംഗ്സ്റ്റണ്‍, ആകാശ് സിംഗ്, ഗ്ലെന്‍ ഫിലിപ്‌സ്, തബ്രൈസ് ഷംസി, ഒഷെയ്ന്‍ തോമസ്, എവിന്‍ ലൂയിസ്.

Story first published: Monday, September 20, 2021, 18:31 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X