Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങള്‍ തീയും ഐസുമല്ല, തീയും തീയും തന്നെ!! ഓപ്പണിങ് ഇത്ര കിടുവായതെങ്ങനെ? സഞ്ജു പറയും

അന്താരാഷ്ട്ര ടി20യില്‍ എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യം. ഇരുവരും മികച്ചൊരു തുടക്കം നല്‍കിയാല്‍ ടീം ടോട്ടല്‍ 200 പ്ലസ് കടക്കുമെന്നതും ഉറപ്പാണെന്നു ഇതുവരെയുള്ള കണക്കുകളും ശരിവയ്ക്കുന്നു.

ക്രീസിലെത്തിയാല്‍ ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അഭിഷേക്. സഞ്ജുവാകട്ടെ അല്‍പ്പം ശ്രദ്ധയോടെ തുടങ്ങിയ ശേഷമാണ് കൂടുതല്‍ അഗ്രസീവാറുള്ളത്. ഈ കാരണത്താല്‍ ഫയര്‍ ആന്റ് ഐസെന്നും ഈ ഓപ്പണിങ് ജോടി വിശേഷിപ്പിക്കപ്പെടാറുമുണ്ട്.

SANJU ABHISHEK

പക്ഷെ തങ്ങള്‍ തീയും ഐസുമല്ലെന്നും തീയും തീയും തന്നെയാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. അഭിഷേകിനൊപ്പം ഇന്ത്യാ ടുഡേ കോണ്‍ക്ലേവ്‌സില്‍ അതിഥികളായി എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു മലയാളി താരം.

ഒരേ ശൈലി

അഭിഷേക് ശര്‍മയെ പോലെ താനും വളരെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും കാര്യങ്ങളെ വളരെ സിംപിളാക്കി നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ഞങ്ങള്‍ ഐസും ഫയറുമല്ല, ഫയറും ഫയറും തന്നെയാണ്. ചില സമയങ്ങളില്‍ അവന്‍ (അഭിഷേക് ശര്‍മ) തീയായി മാറും, ചിലപ്പോള്‍ ഞാനായിരിക്കും അതു ചെയ്യുക. ഞങ്ങളുടേത് ആ തരത്തിലുള്ള കോമ്പിനേഷനാണ്. 2024 മുതല്‍ ഞാനും അഭിഷേകും ഓപ്പണിങ് ജോടികളായി ഒരുമിച്ച് കളിക്കുന്നു.

കേരള- പഞ്ചാബ് സൗഹൃദവും ഞങ്ങള്‍ക്കിടയിലുണ്ട്. ബാറ്റിങില്‍ ഞങ്ങള്‍ക്കും എല്ലാം സ്വാഭാവികമായി തന്നെ വരുന്നതാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി മാറ്റുകയും ചെയ്യാറില്ല.

ബോള്‍ എങ്ങനെയാണ് വരുന്നതെന്നു ബാറ്റിങിനിടെ അഭിഷേക് എന്നോടു ചോദിക്കും. സാധാരണത്തേതു പോലെയാണ് ബോള്‍ വരുന്നതെന്നും സിക്‌സടിച്ചോയെന്നും ഞാന്‍ പറയും. അവനോടൊപ്പം എല്ലാം വളരെ സിംപിളാണ്.

അഭിഷേക് വളരെ ധൈര്യശാലിയും സമചിത്തതയുമുള്ളവനുമാണ്. അവന്റെ സ്വഭാവം എനിക്കിഷ്ടമാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ടും ഏറെ ഇഷ്ടപ്പെടുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

2024 ആഗസ്റ്റിലാണ് ഇന്ത്യയുടെ ടി20 ഓപ്പണിങ് ജോടികളായി സഞ്ജു- അഭിഷേക് ജോടികളെ കോച്ച് ഗൗതം ഗംഭീര്‍ ആദ്യമായി പരീക്ഷിച്ചത്. ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്.

ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്‍-യശസ്വി ജയ്‌സ്വാള്‍ ജോടികള്‍ ടെസ്റ്റ് മല്‍സരങ്ങളുടെ തിരക്കുകളിലായതിനാല്‍ അവര്‍ക്കു വിശ്രമം നല്‍കിയാണ് പുതിയൊരു ഓപ്പണിങ് കോംബോ ഗംഭീര്‍ കൊണ്ടുവന്നത്.

ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ കന്നി സെഞ്ച്വറിയുമായാണ് ഓപ്പണറായുള്ള തുടക്കം സഞ്ജു ആഘോഷിച്ചത്. അതിനു ശേഷം സൗത്താഫ്രിക്കയില്‍ നടന്ന പരമ്പരയില്‍ രണ്ടു സെഞ്ച്വറികളുമായി അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഈ ജോടി വളരെ നന്നായി മുന്നോട്ടു പോകവെയാണ് കഴിഞ്ഞ ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് സെലക്ഷന്‍ കമ്മിറ്റി വലിയൊരു മണ്ടത്തരം കാണിച്ചത്.

SANJU ABHISHEK

ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലേക്കു തിരികെ വിളിച്ച അവര്‍ അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സിയും നല്‍കി. ഇതോടെ മൂന്നു മുതല്‍ ആറു വരെയുള്ള സ്ഥാനങ്ങളില്‍ സഞ്ജുവിനു മാറി മാഫി കളിക്കേണ്ടിയും വന്നു. ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. ഗില്ലാവട്ടെ ഓപ്പണിങില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലയുകയും ചെയ്തു.

ഇതോടെയാണ് ടി20 ലോകകപ്പിനു മുമ്പ് സെലക്ഷന്‍ കമ്മിറ്റി നേരത്തേ സംഭവിച്ച തെറ്റ് തിരുത്തിയത്. ഗില്ലിനെ ടീമില്‍ നിന്നു പോലും പുറത്താക്കിയ അവര്‍ സഞ്ജുവിനെ ഓപ്പണിങ് റോളിലേക്കും തിരികെ കൊണ്ടു വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ ടീമിനു ലോകകപ്പും നേടിത്തന്നിരിക്കുന്നത്.

അഭിഷേകിനോടു അസൂയ

അഭിഷേക് ശര്‍മയ്ക്കു ലഭിച്ചിരുന്ന വലിയ ആധക പിന്തുണ കാണുമ്പോള്‍ നേരത്തേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നവര്‍ക്കു അസൂയ തോന്നിയിരുന്നതായി സഞ്ജു സാംസണ്‍ തമാശരൂപേണ പറഞ്ഞു.

അഭിഷേകിനു കിട്ടിക്കൊണ്ടിരുന്ന ആര്‍പ്പുവിളികളും പിന്തുണയും കാണുമ്പോള്‍ നേരത്തേ എല്ലാവര്‍ക്കും അസൂയ തോന്നിയിട്ടുണ്ട്. എല്ലായിടത്തും അഭിഷേക് മാത്രമായിരുന്നു.

ആളുകളെല്ലാം അവനെ മാത്രമേ കാണുന്നുള്ളോയെന്നായിരുന്നു എല്ലാവരുടെയും മനസില്‍. അഭിഷേ് ഇപ്പോള്‍ ടീമിലെ സൂപ്പര്‍ സ്റ്റാറാണ്. പെട്ടെന്നു വിവാഹം കഴിക്കൂയെന്നും ചിരിയോടെ സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, March 15, 2026, 10:00 [IST]
Other articles published on Mar 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+