വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടു കളിയില്‍ ആറു വിക്കറ്റ്, എന്നിട്ടും ബ്രാവോ സിഎസ്‌കെ ടീമിനു പുറത്ത്- കാരണമറിയാം

കറെനാണ് പ്ലെയിങ് ഇലവനിലെത്തിയത്

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു താരത്തിന്റെ അഭാവം പലരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയായിരുന്നു ഇത്. ബ്രാവോയ്ക്കു പകരം ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെനായിരുന്നു കളിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ നിന്നും സിഎസ്‌കെ ടീമിലെ ഏക മാറ്റവും ഇതു തന്നെയായിരുന്നു. വിന്നിങ് കോമ്പിനേഷന്‍ പരമാവധി നിലനിര്‍ത്താറുള്ള സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി എന്തുകൊണ്ട് ബ്രാവോയെ പുറത്തിരുത്തിയെന്നതാണ് പലരുടെയും സംശയം.

യുഎഇയിലെ രണ്ടാംപാദത്തില്‍ സിഎസ്‌കെ ജയിച്ച കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന പ്രകടനമായിരുന്നു ബ്രാവോയുടേത്. ഒരു കളിയില്‍ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. രണ്ടു മല്‍സങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രാവോ ബാറ്റ് ചെയ്ത ഒരിന്നിങ്‌സില്‍ 15 ബോളില്‍ മൂന്നു സിക്‌സറുകളടക്കം 23 റണ്‍സുമെടുത്തിരുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള രണ്ടാംപാദത്തിലെ ഉദ്ഘാടന മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഈ കളിയില്‍ 23 റണ്‍സെടുക്കുന്നതിനൊപ്പം മൂന്നു വിക്കറ്റുകളും ബ്രാവോ വീഴ്ത്തിയിരുന്നു. മല്‍സരത്തില്‍ പക്ഷെ മാന്‍ ഓഫ് ദി മാച്ചായത് സിഎസ്‌കെയുടെ ടോപ്‌സ്‌കോററായ റുതുരാജ് ഗെയ്ക്ക്വാദായിരുന്നു.

2

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതതിരായ രണ്ടാമത്തെ കളിയിലും ബ്രാവോ കസറി. വന്‍ സ്‌കോറിലേക്കു കുതിച്ച ആര്‍സിബിക്കു കടിഞ്ഞാണിട്ടത് മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹമായിരുന്നു. നാലോവറില്‍ 24 റണ്‍സിനായിരുന്നു ബ്രാവോ മൂന്നു പേരെ പുറത്താക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലി, അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരായിരുന്നു ഇരകള്‍. സിഎസ്‌കെ ആറു വിക്കറ്റിനു ജയിച്ച ഈ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ബ്രാവോയെ തേടിയെത്തിയിരുന്നു.

അതുകൊണ്ടു തന്നെ കെകെആറിനെതിരേ ബ്രാവോ സിഎസ്‌കെ ടീമിലുണ്ടാവില്ലെന്നു ആരും പ്രതീക്ഷിച്ചതുമില്ല. ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബ്രാവോയെ ഒഴിവാക്കാനുള്ള കാരണം തുറന്നു പറയുകയും ചെയ്തു. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി ബ്രാവോയ്ക്കു വിശ്രമം നല്‍കുകയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രാവോയെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. കാരണം ചെറിയ ചില ശാരീരിക അസ്വസ്ഥകളില്‍ മുക്തനായ ശേഷമാണ് അദ്ദേഹം ഐപിഎല്ലിലെത്തിയത്. നേരത്തേ കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ ബ്രാവോയ്ക്കു ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. 48 മണിക്കൂറിനിടെ വീണ്ടുമൊരു മല്‍സരത്തില്‍ കളിക്കുന്നത് അദ്ദേഹത്തിന് വീണ്ടും ഇതേ അസ്വസ്ഥതകളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ കാരണത്താലാണ് ബ്രാവോയ്ക്കു വിശ്രമം നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു ധോണി വ്യക്തമാക്കി.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സാം കറെന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.

കെകെആറിനു ബാറ്റിങ്

സിഎസ്‌കെയ്‌ക്കെതിരേ ടോസിനു ശേഷം ബാറ്റിങാണ് കെകെആര്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മമോര്‍ഗന്‍ തിരഞ്ഞെടുത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കെകെആര്‍ 15 ഓവറില്‍ നാലു വിക്കറ്റിന് 119 റണ്‍സെടുത്തിട്ടുണ്ട്. ആന്ദ്രെ റസ്സലും (18*) നിതീഷ് റാണെയുമാണ് (17*) ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (9), വെങ്കടേഷ് അയ്യര്‍ (18), രാഹുല്‍ ത്രിപാഠി (45), നായകന്‍ മോര്‍ഗന്‍ (8) എന്നിവരാണ് പുറത്തായത്.

Story first published: Sunday, September 26, 2021, 16:54 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X