വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്തിനാണ് അവന്‍ പ്ലേയിങ് 11ല്‍? കേദാര്‍ ജാദവിനെ വിമര്‍ശിച്ച് ഷോണ്‍ പൊള്ളോക്ക്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം പുരോഗമിക്കവെ നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോടാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിടാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്.

ഹൈദരാബാദിന്റെ സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണറും (2) കെയ്ന്‍ വില്യംസണും (1) പെട്ടെന്ന് മടങ്ങിയത് ടീമിന് തിരിച്ചടിയായി. അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്കുമായില്ല. മധ്യനിരയില്‍ ജേസന്‍ ഹോള്‍ഡര്‍ 29 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയെങ്കിലും ആവിശ്യത്തിന് പന്ത് ബാക്കിയില്ലാത്തതിനാല്‍ വിജയത്തിലേക്കെത്തിക്കാനായില്ല. മനീഷ് പാണ്ഡെ 23 പന്തില്‍ 13 റണ്‍സാണ് നേടിയത്. കേദാര്‍ ജാദവ് 12 പന്തില്‍ നേടിയത് 12 റണ്‍സും.

<strong>IPL 2021: ഡേവിഡ് മില്ലറെ പുറത്താക്കി, ചരിത്ര നാഴികക്കല്ല് പിന്നിട്ട് ആര്‍ അശ്വിന്‍</strong> IPL 2021: ഡേവിഡ് മില്ലറെ പുറത്താക്കി, ചരിത്ര നാഴികക്കല്ല് പിന്നിട്ട് ആര്‍ അശ്വിന്‍

ഇപ്പോഴിതാ കേദാര്‍ ജാദവ് എപ്പോഴാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പോകുന്നതെന്നും എന്തിനാണ് അവനെ ഹൈദരാബാദ് പ്ലേയിങ് 11 ഉള്‍പ്പെടുത്തുന്നതെന്നും ചോദിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്.

1

'ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെത്തി. മനീഷ് പാണ്ഡെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമമെങ്കിലും നടത്തുന്നുണ്ട്. എന്നാല്‍ കേദാര്‍ ജാദവ് എന്താണ് ചെയ്യുന്നത്. ഈ കാലയളവില്‍ ഭേദപ്പെട്ട പ്രതിഫലം തന്നെ അവന്‍ വാങ്ങുന്നുണ്ട്. അവന്റെ പ്രകടനം കണ്ടിട്ട് വീണ്ടും പ്ലേയിങ് 11ല്‍ അവസരം നല്‍കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുന്നുണ്ടോ എന്നാണ് ഇപ്പോഴും ചോദിക്കുന്നത്. കോച്ചിങ് സ്റ്റാഫുകള്‍ ഒന്നും പറയുന്നില്ല. നിരവധി ചോദ്യങ്ങള്‍ അവര്‍ നേരിടേണ്ടതായി വരും. ബൈലിസ് മികച്ചൊരു പരിശീലകനും വ്യക്തിയുമാണ്. എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും സംസാരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്'- ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.

2

36കാരനായ കേദാര്‍ ജാദവ് 2020ലാണ് ഹൈദരാബാദിലെത്തിയത്. സിഎസ്‌കെയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തെത്തുടര്‍ന്ന് അവര്‍ ഒഴിവാക്കിയപ്പോള്‍ കേദാര്‍ ഹൈദരാബാദിലെത്തുകയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 55 റണ്‍സാണ് ഈ സീസണില്‍ കേദാര്‍ നേടിയത്. 105.76 ആണ് സ്‌ട്രൈക്കറേറ്റ്. അതിവേഗം റണ്‍സുയര്‍ത്താനോ ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാനോ കേദാറിന് ആവുന്നില്ല. എന്നിട്ടും വീണ്ടും വീണ്ടും ടീം താരത്തില്‍ പ്രതീക്ഷവെക്കുന്നു.

3

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ഹൈദരാബാദിന്റെ ഈ സീസണിലെ പ്രകടനം തീര്‍ത്തും നിരാശയുണ്ടാക്കുന്നതാണെന്നും പൊള്ളോക്ക് പറഞ്ഞു. 'ഹൈദരാബാദിന്റെ താരങ്ങളെ നോക്കുക. റാഷിദ് ഖാന്‍, എംവിപി താരമാണവന്‍. ലോകത്തിലെ മികച്ച ടി20 താരങ്ങളിലൊരാളാണവന്‍. കെയ്ന്‍ വില്യംസണ്‍,ഡേവിഡ് വാര്‍ണര്‍ എന്നീ സൂപ്പര്‍ താരങ്ങളെ നോക്കുക. 2016ലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അവിശ്വസിനീയമായ പല പ്രകടനങ്ങളും അവര്‍ നടത്തിയിട്ടുണ്ട്. പരിശീലക സംഘം മാനസികമായി തളരുന്നതാണ് താരങ്ങളെയും ബാധിക്കുന്നത്. ഈ സത്യത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല'- ഷോണ്‍ പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

4

രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. യുഎഇയില്‍ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണ് ഹൈദരാബാദ് വഴങ്ങിയിരിക്കുന്നത്. ഒമ്പത് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്. അതിനാല്‍ത്തന്നെ ഇനി പ്ലേ ഓഫില്‍ ഇടം പിടിക്കുക പ്രയാസം തന്നെയാണ്. ബൗളര്‍മാര്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ഹൈദരാബാദിന്റെ പ്രശ്‌നം. ഇതിന് പരിഹാരം കാണുക എളുപ്പവുമല്ല.

Story first published: Sunday, September 26, 2021, 10:11 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X