വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തുടക്കം രോഹിത് മയം- മൂന്നെണ്ണത്തില്‍ മുംബൈ ഹാപ്പി, നാലാമത്തേതില്‍ ആര്‍സിബിയും!

ആദ്യ ബൗണ്ടറിയും സിക്‌സറുമടിച്ചത് രോഹിത്താണ്

ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണിന്റെ തുടക്കം രോഹിത് ശര്‍മ മയമായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തില്‍ പ്രധാനപ്പെട്ട നേട്ടങ്ങളിലെല്ലാം രോഹിത്തിന്റെ പേരുണ്ടായിരുന്നു. സീസണിലെ ആദ്യ റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ തുടങ്ങിയത്. പിന്നാലെ സീസണിലെ ആദ്യ ബൗണ്ടറിയും സിക്‌സറും രോഹിത് പറത്തി. ഇവ മൂന്നും
മുംബൈ ആരാധകരെ ഹാപ്പിയാക്കുമെങ്കിലും നാലാമത്തേത്‌ ആര്‍സിബിക്കാണ് ആഹ്ലാദിക്കാന്‍ വക നല്‍കിയത്. സീസണില്‍ ആദ്യം പുറത്തായ ബാറ്റ്‌സ്മാനും രോഹിത് ആയതായിരുന്നു കാരണം.

1

രോഹിത്തും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ക്രിസ് ലിന്നും ചേര്‍ന്നാണ് മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. സ്ഥിരം ഓപ്പണിങ് പങ്കാളിയായ ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റണ്‍ ഡികോക്കിന് പുറത്തിരിക്കേണ്ടി വന്നതോടെയാണ് ലിന്നിന് നറുക്കുവീണത്. പതിഞ്ഞ തുടക്കമായിരുന്നു മുംബൈയുടേത്. മുഹമ്മദ് സിറാജാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ ഡബിള്‍ നേടി രോഹിത് ആദ്യ റണ്‍സ് തന്റെ പേരില്‍ കുറിച്ചു. രണ്ടു ഡബിളുകളും ഒരു സിംഗിളുമടക്കം അഞ്ചു റണ്‍സ് ആദ്യ ഓവറില്‍ മുംബൈ നേടി. രോഹിത്തായിരുന്നു ആദ്യ ഓവറിലെ മുഴുവന്‍ ബോളും നേരിട്ടത്.

അരങ്ങേറ്റക്കാരനായ ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണെറിഞ്ഞ രണ്ടാം ഓവര്‍ ഗംഭീരമായിരുന്നു. വെറും ഒരു റണ്‍സ് മാത്രമേ ഈ ഓവറില്‍ മുംബൈയ്ക്കു ലഭിച്ചുള്ളൂ. ആദ്യ ബോളില്‍ രോഹിത് സിംഗിള്‍ നേടിയപ്പോള്‍ അടുത്ത അഞ്ചു ബോളിലും ലിന്നിന് റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാം ഓവറില്‍ സിറാജായിരുന്നു ബൗളര്‍. ഈ ഓവറിലെ അവസാന പന്തില്‍ സീസണിലെ ആദ്യ ബൗണ്ടറി പിറന്നു. മിഡ് ഓഫിനു മുകളിലൂടെയാണ് രോഹിത് ബോള്‍ ബൗണ്ടറിയിലേക്കു പായിച്ചത്.

തൊട്ടടുത്ത ഓവറില്‍ പല മികച്ച മുഹൂര്‍ത്തങ്ങളും കണ്ടു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു ബൗളര്‍. രണ്ടാമത്തെ ബോളില്‍ ലിന്‍ മുംബൈ ജഴ്‌സിയില്‍ തന്റെ ആദ്യ ബൗണ്ടറി കുറിച്ചു. നാലാമത്തെ ബോളിലാണ് ഇത്തവണത്തെ ആദ്യത്തെ സിക്‌സറിന്റെ പിറവി. ഇതിലും രോഹിത്തിന്റെ പേര് കുറിക്കപ്പെട്ടു. ക്രീസിന് പുറത്തേക്ക് ഇറങ്ങി മിഡ് ഓണിനു മുകളിലൂടെ ഹിറ്റ്മാന്‍ പറത്തിയ ബോള്‍ സിക്‌സറില്‍ ലാന്‍ഡ് ചെയ്തു. അടുത്ത ബോളില്‍ സിംഗിള്‍.

അവസാന ബോളില്‍ രോഹിത് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി. ലിന്നും രോഹിത്തും തമ്മിലുള്ള ആശയക്കുഴപ്പമായിരുന്നു ഇതിനു വഴിവച്ചത്. കവറിനും കവര്‍ പോയിന്റിനും ഇടയിലൂടെ കട്ട് ഷോട്ട് കളിച്ച ലിന്‍ സിംഗിളിനായി ആദ്യം രണ്ടടി മുന്നോട്ട് വച്ച ശേഷം പിന്‍വാങ്ങി. ഇതിനിടെ രോഹിത് ക്രീസിന്റെ പകുതിയോളമെത്തിയിരുന്നു. ലിന്‍ പിന്‍മാറിയതോടെ രോഹിത് ക്രീസിലേക്കു തിരികെ ഓടിയെങ്കിലും രോഹിത്തിന്റെ ത്രോയില്‍ ചഹല്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 15 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 19 റണ്‍സാണ് രോഹിത് നേടിയത്.

Story first published: Friday, April 9, 2021, 20:31 [IST]
Other articles published on Apr 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X