വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ അഞ്ച് യുവതാരങ്ങളെ കരുതിയിരുന്നോളൂ.. രണ്ടാം പാദത്തിലെ മാച്ച് വിന്നര്‍മാരായേക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നു. രണ്ടാം പാദം ഇന്ത്യയില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യുഎഇയിലേക്ക് വേദി മാറ്റിയത്.

നിലവില്‍ ഡല്‍ഹി, സിഎസ്‌കെ, ആര്‍സിബി, മുംബൈ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. രണ്ടാം പാദത്തില്‍ ഈ പോയിന്റ് നിലയൊക്കെ മാറി മറിഞ്ഞേക്കും. യുഎഇയില്‍ മാച്ച് വിന്നര്‍മാരായി മാറാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പരിക്ക് തിരിച്ചടിയായി, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ബജ്‌റംഗ് പുനിയ പങ്കെടുക്കില്ല പരിക്ക് തിരിച്ചടിയായി, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ബജ്‌റംഗ് പുനിയ പങ്കെടുക്കില്ല

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)

സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് പൃഥ്വി. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അദ്ദേഹം പവര്‍പ്ലേ നന്നായി ഉപയോഗപ്പെടുത്തുന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ആദ്യ പാദത്തില്‍ 308 റണ്‍സ് പൃഥ്വി അടിച്ചെടുത്തിട്ടുണ്ട്. 166.48 എന്ന മികച്ച സ്‌ട്രൈക്കറേറ്റിലായിരുന്നു അവന്റെ പ്രകടനം. ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനും പൃഥ്വിക്ക് സാധിക്കുന്നു. സിഎസ്‌കെയ്‌ക്കെതിരേ 38 പന്തില്‍ 71 റണ്‍സ് നേടിയതാണ് ആദ്യ പാദത്തിലെ മികച്ച പ്രകടനം. ആദ്യ പാദത്തില്‍ 37 ബൗണ്ടറികളാണ് പൃഥ്വി പറത്തിയത്. 12 ഫോറും സ്വന്തം പേരിലുണ്ട്.

ദേവ്ദത്ത് പടിക്കല്‍ (ആര്‍സിബി)

ദേവ്ദത്ത് പടിക്കല്‍ (ആര്‍സിബി)

വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുടെ ഇടം കൈയന്‍ ഓപ്പണറാണ് ദേവ്ദത്ത് പടിക്കല്‍. അരങ്ങേറ്റ സീസണില്‍ത്തന്നെ ആര്‍സിബിയുടെ ടോപ് സ്‌കോററായ ദേവ്ദത്ത് ആദ്യ പാദത്തില്‍ ആറ് മത്സരത്തില്‍ നിന്ന് 195 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും (101*). 22 ഫോറും 9 സിക്‌സുമാണ് ആദ്യ പാദത്തില്‍ ദേവ്ദത്ത് നേടിയത്. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ 473 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. അഞ്ച് അര്‍ധ സെഞ്ച്വറി പ്രകനമടക്കം നടത്തിയ താരത്തിന് എമര്‍ജിങ് പ്ലയറാവാനും സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ പ്രതീക്ഷകളേറെ.

Also Read : IPL 2021: 'കരുത്തിനൊപ്പം ദൗര്‍ബല്യവുമുണ്ട്', രണ്ടാം പാദത്തിന് മുമ്പ് എട്ട് ടീമുകളെയും അടുത്തറിയാം

ചേതന്‍ സക്കറിയ (രാജസ്ഥാന്‍ റോയല്‍സ്)

ചേതന്‍ സക്കറിയ (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസറാണ് ചേതന്‍ സക്കറിയ. ഇടം കൈയന്‍ പേസറായ ചേതന്‍ ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. മികച്ച ഫീല്‍ഡിങ് പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. രണ്ടാം പാദത്തിലും രാജസ്ഥാന് വലിയ പ്രതീക്ഷയാണ് ചേതന്‍ നല്‍കുന്നത്. എന്നാല്‍ യുഎഇയില്‍ ഇതുവരെ കളിച്ചുള്ള പരിചയം ചേതനില്ല. 1.20 കോടിക്കാണ് രാജസ്ഥാന്‍ ചേതനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ ചേതന് സാധിച്ചിരുന്നു. ചേതന്റെ ബൗളിങ് ശൈലി യുഎഇയില്‍ തിളങ്ങാന്‍ സാധിക്കുന്ന തരത്തിലാണ്.

റുതുരാജ് ഗെയ്ക്‌വാദ് (സിഎസ്‌കെ)

റുതുരാജ് ഗെയ്ക്‌വാദ് (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണറാണ് റുതുരാജ് ഗെയ്ക്‌വാദ്. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് 196 റണ്‍സ് നേടാന്‍ റുതുരാജിന് സാധിച്ചിരുന്നു. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.25 ഫോറും അഞ്ച് സിക്‌സും പറത്തിയ ഗെയ്ക്‌വാദിന്റെ ആദ്യ പാദത്തിലെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. രണ്ടാം പാദത്തിലും താരത്തില്‍ നിന്ന് സിഎസ്‌കെ വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ റുതുരാജിന് സാധിച്ചിരുന്നു.

Also Read : IND vs ENG: ലീഡുയര്‍ത്താന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

രവി ബിഷ്‌നോയ് (പഞ്ചാബ് കിങ്‌സ്)

രവി ബിഷ്‌നോയ് (പഞ്ചാബ് കിങ്‌സ്)

പഞ്ചാബ് കിങ്‌സിന്റെ യുവ സ്പിന്നറാണ് രവി ബിഷ്‌നോയ്. 2020ല്‍ രണ്ട് കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ താരം 12 വിക്കറ്റാണ് അരങ്ങേറ്റ സീസണില്‍ നേടിയത്. യുഎഇയിലെ പിച്ചില്‍ സ്പിന്നിന് തിളങ്ങാന്‍ സാധിക്കുന്നതിനാല്‍ രണ്ടാം പാദത്തിലും രവിയില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. ആദ്യ പാദത്തില്‍ നാല് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റ് മാത്രമാണ് രവിക്ക് നേടാനായത്. എന്നാല്‍ രണ്ടാം പാദത്തില്‍ ശക്തമായ പ്രകടനം നടത്താന്‍ യുവ സ്പിന്നര്‍ക്ക് കെല്‍പ്പുണ്ട്.

Story first published: Tuesday, August 24, 2021, 15:52 [IST]
Other articles published on Aug 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X