For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലീഡുയര്‍ത്താന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

ലീഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ചുവരാനാവും ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുക. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ 151 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

India vs England 3rd Test Preview | തിരിച്ചടിക്കുമോ England? | Oneindia Malayalam
1

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഫോം തലവേദന സൃഷ്ടിക്കുന്നതാണെങ്കിലും പകരക്കാരെ തേടാനുള്ള സാധ്യത കുറവാണ്. ചേതേശ്വര്‍ പുജാരയാണ് ഇതില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത്. പുജാരയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല.

Also Read : IPl 2021: ധോണി, കോലി, മോര്‍ഗന്‍, മൂന്ന് നായകന്മാര്‍ക്കും സമ്മര്‍ദ്ദം, യുഎഇയില്‍ മുട്ടിടിക്കും, കാരണങ്ങളറിയാം

ലീഡ്‌സില്‍ അവസാന രണ്ട് ദിനം പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചേക്കുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ആര്‍ അശ്വിന്‍ എത്തിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും അശ്വിന് അവസരം ലഭിച്ചിരുന്നില്ല. ജഡേജക്ക് അവസരം ലഭിച്ചെങ്കിലും പന്തുകൊണ്ട് കാര്യമായൊന്നും ചെയ്യാനായില്ല. ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനമാണ് ജഡേജ നടത്തിയത്.

2

നാല് പേസര്‍മാരുമായിത്തന്നെ ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത്. വാലറ്റത്ത് ബാറ്റുകൊണ്ടും ഇവരെല്ലാം തിളങ്ങുന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഓപ്പണര്‍മാരുടെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്കായി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

Also Read : IND vs ENG: ടെസ്റ്റ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്ത്, 'അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയെന്ന്' പരിശീലകന്‍

സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നിലവിലെ താരങ്ങളില്‍ ലീഡ്‌സില്‍ കളിച്ച് പരിചയസമ്പത്തുള്ളവര്‍ കുറവാണ്. അതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ബാറ്റിങ് നിരയുടെ പ്രകടനമാവും മത്സരത്തില്‍ നിര്‍ണ്ണായകമാവുക.

3

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാണ് പ്രശ്‌നം. ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥ. ടീമിലെ മറ്റ് രണ്ട് പ്രമുഖ താരങ്ങളായ ജോണി ബെയര്‍സ്‌റ്റോയും ജോസ് ബട്‌ലറും തുടര്‍ച്ചയായി പരാജയപ്പെടുന്നു. ബൗളിങ്ങില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മിന്നി നില്‍ക്കുമ്പോഴും ബാറ്റിങ് നിരയിലെ പോരായ്മകള്‍ ഇംഗ്ലണ്ടിന് തലവേദനയാണ്.

Also Read : IPL 2021: ആര്‍സിബിയുടെ 'പവര്‍പ്ലേയര്‍' ആര്? യുവതാരത്തെ തിരഞ്ഞെടുത്ത് മൈക്ക് ഹെസന്‍

പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡും പുറത്തായത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് കൂടുതല്‍ തിരിച്ചടിയാണ്. സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവവും ടീമിലുണ്ട്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരേ ജയിക്കാനായില്ലെങ്കില്‍ ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള സാധ്യത ഏറെയാണ്. ബാറ്റിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും നായകനെന്ന നിലയില്‍ റൂട്ടിന് തിളങ്ങാനാവുന്നില്ല.

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.

Also Read : IPL 2021: 'ഇവരെ മറന്ന് പോകരുത്', പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളെ ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറാന്‍, ഒല്ലി റോബിന്‍സന്‍, സാഖിബ് മഹ്മൂദ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Tuesday, August 24, 2021, 9:10 [IST]
Other articles published on Aug 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+