IND vs ENG: ടെസ്റ്റ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്ത്, 'അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയെന്ന്' പരിശീലകന്‍
മുംബൈ: ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ വിരാട് കോലിയാണെന്ന് അഭിപ്രായത്തോട് ആര്‍ക്കും എതിര്‍പ്പുണ്ടാവാനിടയില്ല. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ഏവരെയും നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടില്ല. പഴയ കോലിയുടെ പ്രകടനങ്ങള്‍ ഓര്‍മയില്‍ മാത്രമാവുന്ന അവസ്ഥ.

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ കോലിക്ക് ശരാശരിയുണ്ടെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ മോശം പ്രകടനങ്ങള്‍ ഐസിസി റാങ്കിങ്ങില്‍ സ്ഥാനം ഇടിവിന് കാരണമാകുന്നുണ്ട്. നിലവില്‍ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്താണ്. ഇപ്പോഴിതാ കോലിയുടെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് കോലിയുടെ പരിശീലകനായ രാജ്കുമാര്‍ ശര്‍മ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ്.
Also Read: രവി ശാസ്ത്രി പടിയിറങ്ങിയാല്‍ പകരമാര്? സെവാഗ് എത്തുമോ? സാധ്യതയില്‍ ഈ മൂന്ന്‌പേര്‍ മുന്നില്‍

'കോലി ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയെന്നത് എന്നെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അവനേക്കാള്‍ മികച്ച പ്രകടനം ജോ റൂട്ട് കാഴ്ചവെക്കുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. ഞാന്‍ തീര്‍ച്ചയായും കോലിയോട് സംസാരിക്കും. എന്നാല്‍ അവന് ഏതെങ്കിലും വിധത്തില്‍ പ്രചോദനം നല്‍കേണ്ട ആവിശ്യമുണ്ടെന്ന് കരുതുന്നില്ല. കാരണം അവന്‍ എപ്പോഴും സ്വയം പ്രചോദിപ്പിക്കുന്നവനാണ്. അവസാന മത്സരത്തിന് ശേഷവും ഞാന്‍ അവനോട് സംസാരിച്ചിരുന്നു. വളരെ സന്തോഷത്തിലായിരുന്നു അവന്‍. തന്റെ റണ്‍സിനെക്കുറിച്ചോര്‍ത്ത് അവന്‍ ആശങ്കപ്പെടുന്നില്ല. ഇത്തരത്തിലൊരു മനോഭാവം അവന്‍ തുടരുമ്പോള്‍ വലിയൊരു സെഞ്ച്വറി അവനെ തേടി എത്താനുണ്ട്'-രാജ്കുമാര്‍ ശര്‍മ പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യ ജയിച്ചാല്‍ നിര്‍ണ്ണായകമാവുന്ന താരമാര്? യുവ സ്പിന്നറെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അര്‍ധ സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ കോലിക്ക് സാധിച്ചിരുന്നില്ല. നിലവിലെ ടെസ്റ്റ് റാങ്കിങ്ങില്‍ കെയ്ന്‍ വില്യംസനാണ് തലപ്പത്ത്. ജോ റൂട്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബ്യുഷെയ്‌നുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ആറും ഏഴും സ്ഥാനങ്ങളില്‍ രോഹിത് ശര്‍മയും റിഷഭ് പന്തുമുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കോലി നിരാശപ്പെടുത്തുകയും രോഹിതും റിഷഭും തിളങ്ങുകയും ചെയ്താല്‍ ഇരുവരും കോലിയെ മറികടക്കാനുള്ള സാധ്യതയുമുണ്ട്.
Also Read: T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല

Also Read: IPL 2021: സിഎസ്‌കെയ്ക്ക് സന്തോഷ വാര്‍ത്ത, ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം പാദം കളിക്കും
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടിയിരുന്നു. റൂട്ടിന്റെ ബാറ്റിങ്ങിനെ രാജ്കുമാര്‍ പ്രശംസിച്ചു. 'ജോ റൂട്ട് മനോഹരമായി ബാറ്റ് ചെയ്തു.അവന്‍ മികച്ച താരമാണെന്ന് ഞാന്‍ എപ്പോഴും പറയും. കാരണം മികച്ച സാങ്കേതികത അവന്റെ ബാറ്റിങ്ങിലുണ്ട്.ഇന്ത്യക്കെതിരേ സ്വന്തം തട്ടകത്തിലാണ് കളിക്കുന്നതെന്നത് അവനെ പ്രചോദിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ജോ റൂട്ടിനെ പിന്തുടരുകയെന്നത് കോലിയെ സംബന്ധിച്ച് വെല്ലുവിളിയായി സ്വീകരിക്കാവുന്നതാണ്. അവനെ ചെറുപ്പം മുതല്‍ അറിയാവുന്നതില്‍ വലിയ വിശ്വാസമുണ്ട്. വലിയൊരു വെല്ലുവിളി ഉള്ളതിനാല്‍ വരുന്ന മത്സരങ്ങളില്‍ മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം'-രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications