For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2021: ധോണി, കോലി, മോര്‍ഗന്‍, മൂന്ന് നായകന്മാര്‍ക്കും സമ്മര്‍ദ്ദം, യുഎഇയില്‍ മുട്ടിടിക്കും, കാരണങ്ങളറിയാം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ ആദ്യ നാല് സ്ഥാനങ്ങളിലുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

1

രണ്ടാം പാദത്തില്‍ ഈ പോയിന്റ് പട്ടിക മാറിമറിയുമെന്നുറപ്പാണ്. കാരണം ആദ്യ പാദം നടന്ന ഇന്ത്യയിലെ സാഹചര്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് യുഎഇയിലേത്. യുഎഇയില്‍ ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ പിന്തുണയുള്ള പിച്ചാണ്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ എളുപ്പമാവില്ല. രണ്ടാം പാദം എല്ലാ നായകന്മാരെ സംബന്ധിച്ചും വലിയ തലവേദനയാണ്. എന്നാല്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്ന മൂന്ന് നായകന്മാര്‍ ആരൊക്കെയാണെന്നും അതിനുള്ള കാരണവും പരിശോധിക്കാം.

Also Read: IND vs ENG: രോഹിത്, കോലി, പുജാര, രഹാനെ, ഇവര്‍ എന്ന് ഇനി സെഞ്ച്വറിയടിക്കും? കാത്തിരിപ്പ് നീളുന്നു

എംഎസ് ധോണി (സിഎസ്‌കെ)

എംഎസ് ധോണി (സിഎസ്‌കെ)

2020 സീസണിലെ ടീമിന്റെ മത്സരഫലം തന്നെയാണ് സിഎസ്‌കെ നായകനായ ധോണിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ടീമിന്റെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായത് 2020 യുഎഇ സീസണിലായിരുന്നു. ധോണി ഉള്‍പ്പെടെ ടീമിന്റെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് അന്ന് കാഴ്ചവെച്ചതും. കൂടാതെ ധോണിയുടെ അവസാന സീസണായി ഇത് മാറാനും സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ കിരീടം നേടേണ്ടത് ധോണിക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും യുഎഇയിലെ സാഹചര്യത്തിലെ സിഎസ്‌കെയുടെ പ്രകടനം കണ്ടറിയണം.

Also Read: രവി ശാസ്ത്രി പടിയിറങ്ങിയാല്‍ പകരമാര്? സെവാഗ് എത്തുമോ? സാധ്യതയില്‍ ഈ മൂന്ന്‌പേര്‍ മുന്നില്‍

ഓയിന്‍ മോര്‍ഗന്‍ (കെകെആര്‍)

ഓയിന്‍ മോര്‍ഗന്‍ (കെകെആര്‍)

ആദ്യ പാദം അവസാനിക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ് കെകെആര്‍. ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ കെകെആറിന് തുടര്‍ ജയങ്ങള്‍ത്തന്നെ വേണ്ടിവരും. ടി20 ലോകകപ്പ് വരാനിരിക്കെ കെകെആറിന്റെ നായകനെന്ന നിലയില്‍ തിളങ്ങേണ്ടത് മോര്‍ഗന്റെ അഭിമാന പ്രശ്‌നമാണ്. അല്ലാത്ത പക്ഷം താരത്തിന്റെ നായകനെന്ന നിലയിലെ താരമൂല്യത്തെ അത് ബാധിക്കും. 2020ലെ യുഎഇ ഐപിഎല്ലില്‍ പ്ലേ ഓഫില്‍ കടക്കാന്‍ കെകെആറിനായില്ല. ബാറ്റിങ്ങിലും മോര്‍ഗന്‍ നിരാശപ്പെടുത്തുകയാണ്. പാറ്റ് കമ്മിന്‍സിന്റെ അഭാവവും സൂപ്പര്‍ താരങ്ങളുടെ മോശം ഫോമും മറ്റൊരു തലവേദനയാണ്. ടീമിന്റെ പ്രകടനത്തേക്കാളേറെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗന്‍ തിളങ്ങേണ്ടതായുണ്ട്. യുഎഇ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ടി20 ലോകകപ്പിനെയും അത് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോര്‍ഗന് സമ്മര്‍ദ്ദമേറെയാണ്.

Also Read: T20 World Cup: ഇന്ത്യ ജയിച്ചാല്‍ നിര്‍ണ്ണായകമാവുന്ന താരമാര്? യുവ സ്പിന്നറെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

വിരാട് കോലി (ആര്‍സിബി)

വിരാട് കോലി (ആര്‍സിബി)

ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ആദ്യ പാദത്തില്‍ മികച്ച പ്രകടനം നടത്തിയ ആര്‍സിബിക്ക് വലിയ പ്രതീക്ഷകളായിരുന്നെങ്കിലും കോവിഡ് ചതിച്ചു. രണ്ടാം പാദത്തിലിറങ്ങുമ്പോള്‍ കോലിക്ക് സമ്മര്‍ദ്ദമുണ്ടാവാന്‍ കാരണങ്ങളേറെ. പ്രധാനമായും മോശം ബാറ്റിങ് ഫോം കോലിക്ക് തലവേദനയാവും. ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ലോകകപ്പില്‍ കോലിക്കത് തിരിച്ചടിയായേക്കാം. കൂടാതെ ഇതുവരെ കിരീടം നേടാനാവാത്തതിന്റെ സമ്മര്‍ദ്ദവും കോലിക്കുണ്ട്. ഇതിനെ കോലി എങ്ങനെ അതിജീവിക്കുമെന്നത് കണ്ടറിയാം.

Story first published: Monday, August 23, 2021, 17:02 [IST]
Other articles published on Aug 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+