IND vs ENG: രോഹിത്, കോലി, പുജാര, രഹാനെ, ഇവര്‍ എന്ന് ഇനി സെഞ്ച്വറിയടിക്കും? കാത്തിരിപ്പ് നീളുന്നു
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം 25ന് ലീഡ്‌സില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ലീഡ്‌സില്‍ ജയിച്ച് പരമ്പരയില്‍ സമനില ഉറപ്പിക്കാനുറച്ചാവും കോലിയും സംഘവും ഇറങ്ങുക. ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളതെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനമാണ് ആശങ്ക സൃഷ്ടിക്കുന്നത്.
പേസ് നിര ഏത് മൈതാനത്തും അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണെങ്കിലും സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം സമീപകാലത്തായി വളരെ നിരാശപ്പെടുത്തുകയാണ്. രോഹിത് ശര്‍മയുടെ പ്രകടനം മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ളത്. എങ്കിലും സെഞ്ച്വറി പ്രകടനത്തിലേക്ക് ഉയരാനാവുന്നില്ല. നിലവിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ട് എത്ര ഇന്നിങ്‌സുകളായെന്ന് പരിശോധിക്കാം.

ഇന്ത്യന്‍ ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ രോഹിതാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അദ്ദേഹം ഇന്ത്യക്കായി തിളങ്ങിയിരുന്നു. എങ്കിലും സെഞ്ച്വറിക്കായി കാത്തിരിപ്പ് നീളുകയാണ്. രോഹിതിന്റെ ടെസ്റ്റ് സെഞ്ച്വറി പിറന്നിട്ട് 10 ഇന്നിങ്‌സുകള്‍ പിന്നിടുകയാണ്. ലീഡ്‌സിലെങ്കിലും ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ രോഹിതിന് സാധിക്കുമോയെന്ന് കണ്ടറിയാം.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ച് പറയുമ്പോള്‍ സെഞ്ച്വറി പ്രകടനങ്ങളുടെ നീണ്ട പട്ടികയാവും ആരാധക മനസിലേക്കെത്തുക. സച്ചിന്റെ സെഞ്ച്വറി റെക്കോഡ് അനായാസം തകര്‍ക്കുമെന്ന് തോന്നിപ്പിച്ച കോലി ഏതെങ്കിലും ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടിയിട്ട് 17 ഇന്നിങ്‌സുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അര്‍ധ സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ കോലിക്കായിട്ടില്ല.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ക്ലാസ് താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് രഹാനെക്ക് അവസരം. അവസാന 16 ഇന്നിങ്‌സിലും സെഞ്ച്വറി പ്രകടനം നടത്താന്‍ രഹാനെക്കായിട്ടില്ല. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി അദ്ദേഹം സെഞ്ച്വറി നേടിയത്. ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി തല്‍ക്കാലത്തേക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ രഹാനെക്ക് സാധിച്ചെങ്കിലും സ്ഥിരത കാട്ടാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം വൈകാതെ തെറിച്ചേക്കും.

ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡ് വിരമിച്ചതിന് ശേഷം ഉത്തമ പകരക്കാരനെന്ന വിശേഷണത്തോടെ മൂന്നാം നമ്പറിലേക്കെത്തിയ ചേതേശ്വര്‍ പുജാരയുടെ പ്രകടനമാണ് ഏറ്റവും ദയനീയം. സമീപകാലത്തൊന്നും ശ്രദ്ധേയ പ്രകടനം നടത്താനാവാത്ത പുജാര സെഞ്ച്വറി നേടിയിട്ട് 34 ഇന്നിങ്‌സുകള്‍ പിന്നിടുകയാണ്. ലീഡ്‌സിലും തിളങ്ങാനായില്ലെങ്കില്‍ പുജാരക്ക് ടീമിലെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications