For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇവരെ മറന്ന് പോകരുത്', പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളെ ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് ശേഷം കോവിഡ് മൂലം ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. രണ്ടാം പാദം യുഎഇയിലേക്കെത്തുമ്പോള്‍ പല ടീമിനും തിരിച്ചടി നല്‍കുന്നത് പല സൂപ്പര്‍ താരങ്ങളുടെയും പിന്മാറ്റമാണ്.

1

ടി20 ലോകകപ്പും ക്വാറന്റെയ്ന്‍,ബയോബബിള്‍ എന്നിവയുടെ ബുദ്ധിമുട്ടും പറഞ്ഞാണ് പല താരങ്ങളും പിന്മാറിയത്. ഇത് പല ടീമുകള്‍ക്കും കടുത്ത തിരിച്ചടിയും നല്‍കുന്നുണ്ട്. ഇതിനോടകം പല ഫ്രാഞ്ചൈസികളും പകരക്കാരെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാം പാദത്തിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന പുറത്തുള്ള പ്രധാന താരങ്ങളെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read: രവി ശാസ്ത്രി പടിയിറങ്ങിയാല്‍ പകരമാര്? സെവാഗ് എത്തുമോ? സാധ്യതയില്‍ ഈ മൂന്ന്‌പേര്‍ മുന്നില്‍

2

'ഏതെങ്കിലും ടീമിന് പേസ് ബൗളര്‍മാരെ ആവിശ്യമുണ്ടെങ്കില്‍ മെര്‍ച്ചന്റ് ഡീ ലാങ്ങിനെ പരിഗണിക്കാം. ഷെല്‍ഡോന്‍ കോട്രല്‍ ഒരു സീസണില്‍ പഞ്ചാബിനൊപ്പം നിരാശപ്പെടുത്തിയെങ്കിലും തിളങ്ങാനാവും. കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിച്ച് മികച്ച ഫോമിലാണ് അവന്‍ വരാനൊരുങ്ങുന്നത്. ഒഷെയ്ന്‍ തോമസ്,ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരാണ് മറ്റ് പേസര്‍മാര്‍.

Also Read: T20 World Cup: ഇന്ത്യ ജയിച്ചാല്‍ നിര്‍ണ്ണായകമാവുന്ന താരമാര്? യുവ സ്പിന്നറെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

3

ഫിഡല്‍ എഡ്വേര്‍ഡ്‌സിനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. സമീപകാലത്തെ അവന്റെ ടി20 പ്രകടനങ്ങള്‍ വളരെ മികച്ചതാണ്.മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറെ നാള്‍ ഉണ്ടായിരുന്ന മിച്ചല്‍ മഗ്ലെങ്ങനെയും പരിഗണിക്കാം. ടി20യില്‍ മികച്ച പ്രകടനമുള്ള താരമാണ് തിസാര പേരേര. മാക്‌സ് വെല്ലിന് ശേഷം വമ്പനടിക്കാരനായി പെരേരയെ ഉപയോഗിക്കാനാവും. ഇസിരു ഉദാനക്ക് പകരക്കാരനായി പരിഗണിക്കാം'-ആകാശ് പറഞ്ഞു.

Also Read: T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല

4

ബൗളിങ് കരുത്ത് ഒട്ടുമിക്ക ടീമിനുമുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് പ്രധാന തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സില്‍ ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളും രണ്ടാം പാദം കളിക്കാനില്ല. ഇത് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന് വലിയ തിരിച്ചടിയാണ്. കെകെആറില്‍ പാറ്റ് കമ്മിന്‍സും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Also Read: IPL 2021: സിഎസ്‌കെയ്ക്ക് സന്തോഷ വാര്‍ത്ത, ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം പാദം കളിക്കും

5

പരിഗണിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു. ' ഡെവോണ്‍ കോണ്‍വെ. അവന്റെ ടി20 കണക്കുകള്‍ വളരെ മികച്ചതാണ്.ജോസ് ബട്‌ലറിന് പകരം ഗ്ലെന്‍ ഫിലിപ്‌സിനെ പരിഗണിക്കാം. ഓപ്പണറാണെങ്കില്‍ കോണ്‍വെയാണ് മികച്ചവന്‍. മധ്യനിര താരത്തെ വേണ്ടവര്‍കര്‍ക്ക് റാസി വാന്‍ ഡെര്‍ ഡൂസനെയും പരിഗണിക്കാം.

Also Read: IPL 2021: രണ്ടാം പാദത്തില്‍ തീപാറട്ടെ, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ ഇതാ

6

Also Read: IPL 2021: അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ്, വിറപ്പിച്ച് തുടങ്ങിയ അഞ്ച് ബൗളര്‍മാര്‍ ഇവര്‍

മാര്‍നസ് ലാബ്യുഷാനയേയും പരിഗണിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വലിയ പാരമ്പര്യം അവനുണ്ട്. അലെക്‌സ് ഹെയ്ല്‍സിനെ ഇതുവരെ ആരും ഉള്‍പ്പെടുത്തിയിട്ടില്ല.ലിന്‍ഡന്‍ സിമ്മന്‍സ്,എവിന്‍ ലെവിസ് ഇവരെല്ലാം ടീമിനായി റണ്‍സ് നേടിത്തരാന്‍ സാധിക്കുന്നവരാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് താരങ്ങളെ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാനമായും പ്രേരിപ്പിക്കുന്നത്.

Story first published: Monday, August 23, 2021, 16:27 [IST]
Other articles published on Aug 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+