For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടാം പാദത്തില്‍ തീപാറട്ടെ, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടാം പാദം ഇന്ത്യയില്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയുള്ളതിനാലാണ് യുഎഇയിലേക്ക് മാറ്റിയത്. ഐപിഎല്ലിന് പിന്നാലെ തന്നെ ടി20 ലോകകപ്പും യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. അതിനാല്‍ത്തന്നെ രണ്ടാം പാദത്തിന് പ്രാധാന്യം ഏറെയാണ്.

ഒട്ടുമിക്ക പ്രമുഖ താരങ്ങളും രണ്ടാം പാദത്തിലും പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ഗുണം ചെയ്യുന്നതായതിനാല്‍ ഇത്തവണയും നിരവധി റെക്കോഡുകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. രണ്ടാം പാദത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന മൂന്ന് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

5000 റണ്‍സിനരികെ ക്രിസ് ഗെയ്ല്‍

5000 റണ്‍സിനരികെ ക്രിസ് ഗെയ്ല്‍

ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ് ക്രിസ് ഗെയ്ല്‍.കടന്നാക്രമിച്ച് കളിക്കാന്‍ മികവുള്ള അദ്ദേഹം വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ്. 41കാരനായ താരം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. രണ്ടാം പാദത്തിലൂടെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടാനുള്ള തയ്യാറെടുപ്പിലാണ് യൂനിവേഴ്‌സല്‍ ബോസ്. 5000 ഐപിഎല്‍ റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് ഗെയ്‌ലുള്ളത്. ഇതിനായി 50 റണ്‍സ് മാത്രമാണ് ഗെയ്‌ലിനുവേണ്ടത്.

നിലവില്‍ 140 ഐപിഎല്ലില്‍ നിന്ന് 4950 റണ്‍സ് ഗെയ്‌ലിന്റെ പേരിലുണ്ട്. 149.45 ആണ് സ്‌ട്രൈക്കറേറ്റ്. 40.24 എന്ന മികച്ച ശരാശരിയും ഗെയ്‌ലിന്റെ പേരിലുണ്ട്. രണ്ടാം പാദത്തിലൂടെ ഗെയ്‌ലിന് 5000 റണ്‍സ് നേട്ടത്തിലെത്താനാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ഐപിഎല്ലില്‍ 5000 റണ്‍സ് നേടുന്ന ഏഴാമത്തെ താരമായി ഗെയ്ല്‍ മാറും. വിരാട് കോലി (6076), ശിഖര്‍ ധവാന്‍ (5577), സുരേഷ് റെയ്‌ന (5491), രോഹിത് ശര്‍മ(5480), ഡേവിഡ് വാര്‍ണര്‍(5447), എബി ഡിവില്ലിയേഴ്‌സ്(5056) എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ അമിത് മിശ്ര

വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ അമിത് മിശ്ര

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് അമിത് മിശ്രയുടെ പേരിലുള്ളത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയുടെ പേരിലാണ് കൂടുതല്‍ വിക്കറ്റെന്ന റെക്കോഡുള്ളത്. ഇതിനെ മറികടക്കാന്‍ രണ്ടാം പാദത്തില്‍ അഞ്ച് വിക്കറ്റാണ് അമിത് മിശ്രക്ക് വേണ്ടത്. 154 മത്സരത്തില്‍ നിന്ന് 166 വിക്കറ്റാണ് അമിത് മിശ്ര വീഴ്ത്തിയത്. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നാല് തവണ നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ മിശ്രക്കായിട്ടുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ ഹാട്രിക് എന്ന റെക്കോഡും മിശ്രക്കാണ്. മൂന്ന് തവണയാണ് അദ്ദേഹം ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ മൂന്ന് വിക്കറ്റുകള്‍ അമിത് മിശ്രയുടെ പേരിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അദ്ദേഹം.

Also Read : IND vs ENG: 'ബൂം ബൂം ബുംറ', ലീഡ്‌സിലും മിന്നുമോ? കപില്‍ ദേവിന്റെ റെക്കോഡ് തിരുത്താന്‍ അവസരം

250 സിക്‌സര്‍ പട്ടികയിലേക്ക് ഡിവില്ലിയേഴ്‌സ്

250 സിക്‌സര്‍ പട്ടികയിലേക്ക് ഡിവില്ലിയേഴ്‌സ്

ഐപിഎല്ലില്‍ 250 സിക്‌സര്‍ പറത്തുന്ന താരമെന്ന റെക്കോഡിനരികെയാണ് എബി ഡിവില്ലിയേഴ്‌സ്. ആര്‍സിബിയുടെ നട്ടെല്ലായ എബിഡിക്ക് ഈ നേട്ടത്തിലെത്താന്‍ രണ്ടാം പാദത്തില്‍ വേണ്ടത് അഞ്ച് സിക്‌സുകളാണ്. നിലവില്‍ 176 മത്സരത്തില്‍ നിന്ന് 245 സിക്‌സുകള്‍ എബിഡിയുടെ പേരിലുണ്ട്. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് 207 റണ്‍സ് എബിഡി നേടിയിരുന്നു. 164.28 സ്‌ട്രൈക്കറേറ്റില്‍ കളിച്ച അദ്ദേഹം 10 സിക്‌സുകളും പറത്തിയിരുന്നു. 2020ലെ ഐപിഎല്ലില്‍ 23 സിക്‌സുകളാണ് അദ്ദേഹം നേടിയത്. 357 സിക്‌സുകളുള്ള ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രോഹിത് ശര്‍മ (224), എംഎസ് ധോണി (217), കീറോണ്‍ പൊള്ളാര്‍ഡ് (211), വിരാട് കോലി (205), സുരേഷ് റെയ്‌ന (202), ഡേവിഡ് വാര്‍ണര്‍ (201) എന്നിവരാണ് ഐപിഎല്ലില്‍ 200 സിക്‌സുകളില്‍ കൂടുതല്‍ നേടിയിട്ടുള്ള താരങ്ങള്‍.

Story first published: Monday, August 23, 2021, 9:27 [IST]
Other articles published on Aug 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+