IND vs ENG: 'ബൂം ബൂം ബുംറ', ലീഡ്‌സിലും മിന്നുമോ? കപില്‍ ദേവിന്റെ റെക്കോഡ് തിരുത്താന്‍ അവസരം
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 25 മുതല്‍ ലീഡ്‌സില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ ഗംഭീര ജയം നേടി എത്തിയ ഇന്ത്യക്ക് പരമ്പരയില്‍ സമനില ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ലീഡ്‌സിലുള്ളത്. നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയിലും കലാശിച്ചിരുന്നു. അതിനാല്‍ത്തന്നെ ലീഡ്‌സിലെ ജയം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

പേസ് ബൗളര്‍മാരിലാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള ഇന്നത്തെ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അതില്‍ പ്രധാനി ജസ്പ്രീത് ബുംറ തന്നെയാണ്. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ ബുംറ വീഴ്ത്തി കഴിഞ്ഞു. ലോര്‍ഡ്‌സില്‍ അഞ്ചാം ദിനം മൂന്ന് വിക്കറ്റുമായി തിളങ്ങിയ ബുംറക്ക് ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ പേസ് ബൗളറെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ബുംറക്ക് മുന്നിലുള്ളത്.
Also Read : T20 World Cup : ആര് കപ്പടിക്കും? ഇന്ത്യയേക്കാള്‍ മുന്‍തൂക്കം മറ്റൊരു ടീമിന്, ഗ്രെയിം സ്വാന്റെ പ്രവചനം

നിലവില്‍ 22 മത്സരങ്ങളില്‍ നിന്ന് 95 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്. 22.62 എന്ന മികച്ച ശരാശരിയും ബുംറക്കുണ്ട്. 27 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 86 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് മത്സരത്തിലെ മികച്ച പ്രകടനം. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ബുംറ ആറ് തവണയും വിദേശ പിച്ചിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
Also Read : IND vs ENG : ലീഡ്‌സില്‍ ഹാട്രിക്ക് കുറിക്കുമോ ഇന്ത്യ? മറക്കാനാവുമോ ഈ ജയങ്ങള്‍

ലീഡ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ 100 വിക്കറ്റ് ബുംറ പൂര്‍ത്തിയാക്കും. ഇതോടെ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ക്കാം. നിലവില്‍ 25 മത്സരത്തില്‍ നിന്ന് 100 വിക്കറ്റ് നേടിയ കപില്‍ ദേവിന്റെ പേരിലാണ് ഇന്ത്യന്‍ പേസറുടെ വേഗത്തിലുള്ള 100 വിക്കറ്റ് നേട്ടമെന്ന റെക്കോഡ്. ഇതിനെ ബുംറക്ക് തിരുത്താനാവും. മനോജ് പ്രഭാകര്‍ (96), വെങ്കിടേഷ് പ്രസാദ് (95) എന്നിവരുടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തെ മറികടക്കാനും ബുംറക്ക് മുന്നില്‍ അവസരമുണ്ട്.
Also Read : IPL 2021 : രണ്ടാം പാദത്തില്‍ ആരൊക്കെ പങ്കെടുക്കില്ല? സമ്പൂര്‍ണ്ണ പട്ടിക ഇതാ

Also Read : IPL : ഒരു റണ്‍ ജയം, മുംബൈയുടെ വീക്ക്‌നെസ് - ജയിച്ചത് മൂന്നു തവണ! രണ്ടും ഫൈനലില്‍
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന പേസറാണ് ബുംറ. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയാണ് ബുംറയില്‍ വെച്ചിരിക്കുന്നത്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് ബുംറ. 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റും ബുംറ വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications