IPL 2021: ആര്‍സിബിയുടെ 'പവര്‍പ്ലേയര്‍' ആര്? യുവതാരത്തെ തിരഞ്ഞെടുത്ത് മൈക്ക് ഹെസന്‍
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെയാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നത്. ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌ക, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

ആര്‍സിബിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയുള്ള സീസണായിരുന്നു ഇത്. രണ്ടാം പാദത്തില്‍ മൈക്ക് ഹെസന്‍ മുഖ്യ പരിശീലകനായി എത്തുമ്പോള്‍ ടീമിന്റെ പ്രതീക്ഷകള്‍ ഇരട്ടിക്കുന്നു. എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് ആര്‍സിബിയുടെ ബാറ്റിങ് കരുത്തര്‍. രണ്ടാം പാദത്തിന് മുമ്പായി മൂന്ന് താരങ്ങളെയും ആര്‍സിബി ടീമിലേക്കെത്തിച്ചിട്ടുണ്ട്. അതിലൊരാളാണ് ടിം ഡേവിഡ്.
Also Read : രവി ശാസ്ത്രി പടിയിറങ്ങിയാല്‍ പകരമാര്? സെവാഗ് എത്തുമോ? സാധ്യതയില്‍ ഈ മൂന്ന്‌പേര്‍ മുന്നില്‍

ഇപ്പോഴിതാ ആര്‍സിബിയുടെ പുതുമുഖ താരം ടിം ഡേവിഡിനെ ടീമിന്റെ പവര്‍പ്ലേയറെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മൈക്ക് ഹെസന്‍. 'ഫിന്‍ അലന്‍ പോയപ്പോള്‍ മധ്യനിരയിലേക്ക് മികച്ചൊരു താരത്തെ ആവിശ്യമായിരുന്നു. അങ്ങനെയാണ് ടിം ഡേവിഡ്‌സിനെ ടീമിലേക്ക് പരിഗണിച്ചത്.നിലവില്‍ സൗത്തേണ്‍ ബ്രേവിനുവേണ്ടിയാണ് അവന്‍ കളിക്കുന്നത്. സറേക്കുവേണ്ടിയും ഹോബര്‍ട്ട് ഹ്യൂറിക്കന്‍സിനുവേണ്ടിയും കളിക്കുന്നുണ്ട്. പവര്‍പ്ലേയറാണവര്‍. ആവിശ്യം വന്നാല്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനും എബി ഡിവില്ലിയേഴ്‌സിനും ഉത്തമ പകരക്കാരനായി ഇറക്കാന്‍ സാധിക്കുന്ന താരമാണവന്‍'-മൈക്ക് ഹെസന്‍ പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യ ജയിച്ചാല്‍ നിര്‍ണ്ണായകമാവുന്ന താരമാര്? യുവ സ്പിന്നറെ തിരഞ്ഞെടുത്ത് കാര്‍ത്തിക്

ഓസീസ് താരമായ ഡേവിഡ് സിംഗപ്പൂരിനുവേണ്ടി 15 ടി20യില്‍ നിന്ന് 558 റണ്‍സ് നേടിയിട്ടുണ്ട്. 158.42 ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. 50 ടി20കളില്‍ നിന്നായി 1186 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. അടിച്ചുതകര്‍ത്തു കളിക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍. അതിനാല്‍ത്തന്നെ ആര്‍സിബിയുടെ ടീം ഘടനയോട് ചേര്‍ന്നുനില്‍ക്കാന്‍ അവന് സാധിച്ചേക്കും.
Also Read: T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല

ആദ്യ പാദത്തില്‍ ഗ്ലെന്‍ മാക്‌സ് വെല്‍ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിക്കായി കാഴ്ചവെച്ചത്. 2020 സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും യുഎഇയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ മാക്‌സ് വെല്ലിനാവും. രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ മാക്‌സ് വെല്ലിന്റെ പ്രകടനത്തില്‍ ടീം വളരെ പ്രതീക്ഷവെക്കുന്നു. മോശം ഫോമിലുള്ള കോലിയുടെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം.
Also Read: IPL 2021: സിഎസ്‌കെയ്ക്ക് സന്തോഷ വാര്‍ത്ത, ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം പാദം കളിക്കും

Also Read: IPL 2021: രണ്ടാം പാദത്തില്‍ തീപാറട്ടെ, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ ഇതാ
ശ്രീലങ്കയുടെ സ്പിന്നര്‍ വനിന്‍ഡു ഹസരങ്ക,പേസര്‍ ദുഷ്മന്ത ചമീര എന്നിവരെയും ആര്‍സിബി ടീമിലേക്കെത്തിച്ചിട്ടുണ്ട്. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നതിനാല്‍ ഹസരങ്കയുടെ പ്രകടനത്തില്‍ കോലിയുടെ ആര്‍സിബി വളരെയധികം പ്രതീക്ഷ വെക്കുന്നു. ഇത്തവണ കന്നി കിരീടമാണ് ആര്‍സിബി പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications