Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'കരുത്തിനൊപ്പം ദൗര്‍ബല്യവുമുണ്ട്', രണ്ടാം പാദത്തിന് മുമ്പ് എട്ട് ടീമുകളെയും അടുത്തറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പാതി പിന്നിട്ടപ്പോഴേക്കും കോവിഡ് മഹാമാരി താരങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ഇതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ രണ്ടാം പാദം യുഎഇയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ipl

ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പും വരാനുള്ളതിനാല്‍ എല്ലാ താരങ്ങളും വളരെ പ്രാധാന്യത്തോടെയാണ് രണ്ടാം പാദത്തെ കാണുന്നത്. ഒട്ടുമിക്ക വിദേശ സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്. എട്ട് ടീമുകളും ഒന്നിനൊന്ന് മികച്ചവരാണെങ്കിലും എല്ലാവര്‍ക്കും അവരുടേതായ ദൗര്‍ബല്യങ്ങളുമുണ്ട്. ടീമുകളുടെ കരുത്തും ദൗര്‍ബല്യവും വിശദമായി പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ്. എന്നാല്‍ 2020ലെ യുഎഇ ഐപിഎല്ലിലാണ് അവര്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായതും. ടീമിന്റെ കരുത്ത് ബാറ്റിങ്ങാണ്. ടീമിലെ 11ാമന്‍ വരെ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവനാണ്. കൂടാതെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരും ടീമിന്റെ കരുത്ത് ഉയര്‍ത്തുന്നു. രവീന്ദ്ര ജഡേജ, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരാണ്.


Also Read : IPL 2021: 'തോറ്റിടത്തു നിന്ന് ജയിപ്പിച്ചു', ടൂര്‍ണമെന്റ് ചരിത്രത്തിലെ അഞ്ച് 'അത്ഭുത' പ്രകടനങ്ങളിതാ

ടീമിന്റെ ദൗര്‍ബല്യം മികച്ച പേസര്‍മാരുടെ അഭാവമാണ്. ലൂങ്കി എന്‍ഗിഡി, ജോഷ് ഹെയ്‌സല്‍വുഡ്, സാം കറാന്‍ എന്നിവരെല്ലാം ന്യൂബോളില്‍ ഭേദപ്പെട്ട് നില്‍ക്കുന്നവരാണെങ്കിലും ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങും. ഇവരുടെ സമീപകാല ഫോം പരിശോധിക്കുമ്പോള്‍ പേസ് നിര സിഎസ്‌കെയുടെ ദൗര്‍ബല്യമാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീം. 2020ലെ യുഎഇ ഐപിഎല്ലിലും കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവരാണ്. ട്രന്റ്‌ബോള്‍ട്ട്, ജസ്പ്രീത് ബുംറ ബൗളിങ് കൂട്ടുകെട്ടിനൊപ്പം രാഹുല്‍ ചഹാറെന്ന സ്പിന്നറുടെ ഫോമും ടീമിന് പ്രതീക്ഷ നല്‍കുന്നു. സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ വിസ്മയിപ്പിക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരാണ്.

ടീമിന്റെ ദൗര്‍ബല്യം മികച്ച മൂന്നാം പേസറില്ലെന്നതാണ്. ബുംറ, ബോള്‍ട്ട് എന്നിവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ആദം മില്‍നി, മാര്‍ക്കോ ജാന്‍സന്‍ എന്നിവരിലൊരാളെ പരിഗണിക്കേണ്ടിവരും. ഇവര്‍ക്ക് എത്രത്തോളം മികവ് കാട്ടാനാവുമെന്ന് കണ്ടറിയണം.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

കെ എല്‍ രാഹുല്‍ ക്യാപ്റ്റനായുള്ള പഞ്ചാബ് കിങ്‌സിന്റെ കരുത്ത് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ ബാറ്റിങ്ങാണ്. നിക്കോളാസ് പുരാന്‍, ഡേവിഡ് മലാന്‍ എന്നിവരും ടീമിലുണ്ടെങ്കിലും സ്ഥിരതയില്ല. ഭേദപ്പെട്ട ബാറ്റിങ് പ്രകടനം യുഎഇയില്‍ നടത്തിയിട്ടുള്ള താരങ്ങളാണ് രാഹുലും മായങ്കും ഗെയ്‌ലുമെല്ലാം. ഇത് ടീമിന് ആത്മവിശ്വാസം നല്‍കും.

Also Read : IPl 2021: ധോണി, കോലി, മോര്‍ഗന്‍, മൂന്ന് നായകന്മാര്‍ക്കും സമ്മര്‍ദ്ദം, യുഎഇയില്‍ മുട്ടിടിക്കും, കാരണങ്ങളറിയാം

ബൗളിങ്ങാണ് ദൗര്‍ബല്യം. മുഹമ്മദ് ഷമി, ക്രിസ് ജോര്‍ദാന്‍, അര്‍ഷദീപ് സിങ് എന്നിവര്‍ക്കൊന്നും ബൗളിങ്ങില്‍ മൂര്‍ച്ചയില്ല. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ ആളില്ലെന്നതാണ് പഞ്ചാബിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആദ്യ പാദത്തില്‍ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബൗളിങ്ങാണ് ടീമിന്റെ കരുത്ത്. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, ടിം നടരാജന്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച ബൗളര്‍മാരാണ്. മികച്ച റെക്കോഡും ഇവര്‍ക്കുണ്ട്. എന്നാല്‍ ആദ്യ പാദത്തില്‍ റാഷിദ് ഒഴികെയുള്ള താരങ്ങളെല്ലാം നിരാശപ്പെടുത്തിയിരുന്നു.

ടീമിന്റെ ദൗര്‍ബല്യം ബാറ്റിങ്ങാണ്. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരെ അമിതമായി ആശ്രയിക്കുന്നു. ഇവര്‍ ഫോം ഔട്ടായാല്‍ ടീമിനെ രക്ഷിക്കാന്‍ കെല്‍പ്പുള്ള ആരും മധ്യനിരയിലില്ല എന്നതാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ പാദം പിന്നിടുമ്പോള്‍ ഏഴാം സ്ഥാനത്താണ്. കെകെആറിന്റെ കരുത്ത് എന്ന് പറയാന്‍ സാധിക്കുന്നത് ആന്‍ഡ്രേ റസലിന്റെ പ്രകടനത്തെയാണ്. ഏത് പ്രതിസന്ധിയില്‍ നിന്നും ടീമിനെ വിജയത്തിലെത്തിക്കാന്‍ റസലിന് മിടുക്കുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുമാണ് ടീമിനുള്ളത്.

Also Read : IND vs ENG: ടെസ്റ്റ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്ത്, 'അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയെന്ന്' പരിശീലകന്‍

ടീമിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് പറയാനേറെ. സ്ഥിരതയില്ലാത്ത ബാറ്റിങ്ങും ബൗളിങ്ങുമാണ് പ്രധാന തലവേദന. ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാതി, നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവരെല്ലാം മോശം ഫോമിലാണ്. ബൗളര്‍മാരും പോര. പ്രസിദ്ധ് കൃഷ്ണ, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി എന്നിവരെല്ലാം ശരാശരി മാത്രം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി നായകനായുള്ള ആര്‍സിബിയുടെ കരുത്ത് ബാറ്റിങ് തന്നെയാണ്. വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരിലാണ് എല്ലാ പ്രതീക്ഷകളും. ഇവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്നവരുമാണ്. കെയ്ല്‍ ജാമിസന്റെ സാന്നിധ്യവും ടീമിന് കരുത്തേകുന്ന കാര്യമാണ്.

ബൗളിങ് നിരയില്‍ വീക്കനസുണ്ട്. മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരെയൊക്കെ ഒരു പരിധിയില്‍കൂടുതല്‍ പ്രതീക്ഷവെക്കാന്‍ സാധിക്കുന്ന താരങ്ങളല്ല. മധ്യനിരയില്‍ മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവവും ആര്‍സിബിയിലുണ്ട്. ഡാനിയല്‍ ക്രിസ്റ്റിയനാണ് നിലവില്‍ ആര്‍സിബിയിലുള്ള പ്രധാന ഓള്‍റൗണ്ടര്‍. മികച്ച ഓള്‍റൗണ്ടറുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാവുന്ന കാര്യമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

നിലവില്‍ തലപ്പത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് സംതുലിതമായ താരനിരയാണ് മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും ടീമിനുണ്ട്. ശിഖര്‍ ധവാന്‍, പൃഥ്വ ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങി മികച്ച ബാറ്റിങ് നിരയും കഗിസോ റബദാ, ആന്റിച്ച് നോക്കിയേ എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഡല്‍ഹിക്കൊപ്പമുണ്ട്.

Also Read : IPL 2021: ആര്‍സിബിയുടെ 'പവര്‍പ്ലേയര്‍' ആര്? യുവതാരത്തെ തിരഞ്ഞെടുത്ത് മൈക്ക് ഹെസന്‍

റബാദയുടെയും നോക്കിയേയുടെയും ഫോമാണ് ഡല്‍ഹിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യം. ആദ്യ പാദത്തില്‍ നോക്കിയേ ഒരു മത്സരം പോലും കളിച്ചില്ല. റബാദക്ക് പ്രതീക്ഷക്കൊത്ത് ഉയരാനുമായിരുന്നില്ല.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് ബൗളിങ്ങാണ് കരുത്ത്. ചേതന്‍ സക്കറിയ, ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ബൗളിങ് നിര ടീമിലുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ കാര്യം കഷ്ടമാണ്. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ടാം പാദം കളിക്കാനില്ല. അതിനാല്‍ത്തന്നെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് ആശങ്കപ്പെടാന്‍ കാര്യങ്ങളേറെയാണ്. ഡേവിഡ് മില്ലറിന്റെ സമീപകാല ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

Also Read : IPL 2021: 'ഇവരെ മറന്ന് പോകരുത്', പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളെ ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

Story first published: Tuesday, August 24, 2021, 14:31 [IST]
Other articles published on Aug 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+