വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണിങില്‍ ദേവ്ദത്തുമായി മല്‍സരമില്ല, ആര്‍സിബി കപ്പടിക്കുമോ?- അസ്ഹര്‍ പറയുന്നു (Mykhel exclusive)

ഈ സീസണിലാണ് താരം ആര്‍സിബിക്കൊപ്പം ചേര്‍ന്നത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറാന്‍ ഇനിയും അവസരം ലഭിച്ചില്ലെങ്കിലും താന്‍ നിരാശനല്ലെന്നും വൈകാതെ തന്റെ സമയം വരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ടീമിലെ മലയാളി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഈ സീസണിലാണ് അസ്ഹര്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം അദ്ദേഹത്തിനു ഐപിഎല്ലിലേക്കു വഴി തുറക്കുകയായിരുന്നു. ആര്‍സിബിയില്‍ ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അസ്ഹര്‍.

ദേവ്ദത്തുമായി മല്‍സരമില്ല

ദേവ്ദത്തുമായി മല്‍സരമില്ല

ബാറ്റ് ചെയ്യാന്‍ ഇഷ്ടമുള്ള പൊസിഷന്‍ ഓപ്പണിങാണെന്നു അസ്ഹര്‍ പറയുന്നു. എന്നാല്‍ ആര്‍സിബി ടീമിലെ മറ്റൊരു മലയാളി താരവും ഓപ്പണറുമായ ദേവ്ദത്ത് പടിക്കലുമായി ഈ സ്ഥാനത്തിനു വേണ്ടി താന്‍ മല്‍സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവ്ദത്ത് ഇതിനകം തന്നെ കഴിവ് തെളിയിച്ച താരമാണ്. ടീമിലെ സ്ഥാനത്തിനു വേണ്ടി ആരുമായും മല്‍സരവുമില്ല. സമയമാവുമ്പോള്‍ അവസരം എന്നെ തേടിയെത്തുക തന്നെ ചെയ്യും. നമ്മള്‍ ചെയ്യേണ്ട ബാക്കി കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കുകയെന്നതാണ് പ്രധാനം. അവസരങ്ങള്‍ ലഭിക്കുകയെന്നത് നമ്മുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. അവസരം ലഭിച്ചാല്‍ അതു പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുമെന്നും അസ്ഹര്‍ വെളിപ്പെടുത്തി.

 അവസരം ലഭിക്കാത്തതില്‍ നിരാശയില്ല

അവസരം ലഭിക്കാത്തതില്‍ നിരാശയില്ല

ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി കളിക്കാന്‍ ഇനിയും അവസരം ലഭിക്കാത്തതില്‍ നിരാശയില്ലെന്നു അസ്ഹര്‍ വ്യക്തമാക്കി. ആര്‍സിബി ടീം നന്നായി പെര്‍ഫോം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എല്ലാത്തിലുമപരി ടീം വിജയിക്കുകയെന്നതാണ് പ്രധാനം. ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. അതു ലഭിച്ചാല്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും നന്നായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

 ആര്‍സിബിയുടെ കിരീടസാധ്യത

ആര്‍സിബിയുടെ കിരീടസാധ്യത

ആര്‍സിബിയുടെ കിരീടസാധ്യതയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. ടീം വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. ടീമിലെ എല്ലാവരും ഇപ്പോള്‍ മികച്ച ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ഈ പ്രോസസില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഓരോ മല്‍സരവും ജയിച്ച് ആര്‍സിബിക്കു മുന്നേറാന്‍ സാധിക്കുമെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു.
ആര്‍സിബി ടീമിലെ അന്തരീക്ഷം വളരെ മികച്ചതാണ്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. ഓരോ താരങ്ങളെയും അവരുടേതായ സോണില്‍ ഹാപ്പിയായി നിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.

മുംബൈ രണ്ടാമത്തെ ഫേവറിറ്റ്

മുംബൈ രണ്ടാമത്തെ ഫേവറിറ്റ്

ആര്‍സിബി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ തന്റെ രണ്ടാമത്തെ ഫേവറിറ്റ് ടീം നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണെന്നു അസ്ഹര്‍ വെളിപ്പെടുത്തി. പണ്ടു മുതല്‍ താന്‍ ഇഷ്ടപ്പെടുന്നു ടീമാണ് മുംബൈയെന്നും അദ്ദേഹം പറയുന്നു.

Story first published: Saturday, June 5, 2021, 11:12 [IST]
Other articles published on Jun 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X