വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ടീം ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്ക് താല്‍പ്പര്യം, ബിസിസിഐയെ സമീപിച്ചു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ടീമിനെ ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് ഉടമക്ക് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പുതിയ രണ്ട് ടീമുകളെ അടുത്ത സീസണിന് മുമ്പ് ബിസിസി ഐ ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അപേക്ഷകളും ക്ഷണിച്ചിരുന്നു. ഇത് കണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് ഉടമകള്‍ ഒരു സ്വകാര്യ കമ്പനി മുഖേനെ തങ്ങളുടെ താല്‍പ്പര്യം ബിസിസി ഐയെ അറിയിക്കുകയും ടെണ്ടര്‍ അപേക്ഷ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

IPL 2022: Manchester United Owners Interested To Bid For Two New Franchises

T20 World Cup 2021: അശ്വിനും രാഹുല്‍ ചഹാറും വേണ്ട, ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍T20 World Cup 2021: അശ്വിനും രാഹുല്‍ ചഹാറും വേണ്ട, ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

1

ഈ മാസം അവസാനം വരെയാണ് പുതിയ ടീമുകള്‍ക്കായുള്ള അപേക്ഷ ബിസിസി ഐ ക്ഷണിക്കുന്നത്. ടേണ്‍ ഓവര്‍ 3000 കോടിയിലധികമോ വ്യക്തിഗത വരുമാനം 2500 കോടിയിലധികമോ ഉള്ളവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക. എന്നാല്‍ ഇന്ത്യയില്‍ സ്ഥാപനം ഉള്ളവരായിരിക്കണം ടീമിന്റെ ഉടമകളെന്നും ബിസിസി ഐ നിര്‍ദേശത്തിലുണ്ട്. അതിനാലാണ് നേരിട്ട് ഇടപെടാതെ മറ്റൊരു സ്വകാര്യ കമ്പനിവഴി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ഉടമകള്‍ തങ്ങളുടെ താല്‍പര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ട്. എന്നാല്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ഉടമകള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ ഇറക്കാന്‍ വലിയ കടമ്പകള്‍ തന്നെ കടക്കേണ്ടിയിരിക്കുന്നു.

Also Read: T20 World Cup 2021: ചരിത്രം തിരുത്തുമോ പാക് പട? ഇന്ത്യ-പാക് നേര്‍ക്കുനേര്‍ പോരാട്ടങ്ങളെ അടുത്തറിയാം

2

ബിസിസിഐയുടെ സാമ്പത്തിക നിര്‍ദേശങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുണ്ടെങ്കിലും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കുക എളുപ്പമാവില്ല. ഈ മാസം 25വരെയാണ് പുതിയ ടീമുകള്‍ക്ക് അപേക്ഷ നല്‍കാനുള്ള സമയം. ഐപിഎല്ലില്‍ പുതിയ ടീമിനെ ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ട് രംഗത്തെത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം. അതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് തന്നെ പറയാം. പുതിയ രണ്ട് ടീമിനെ അടുത്ത സീസണിന് മുന്നോടിയായി ബിസിസിഐ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഡിസംബറില്‍ മെഗാ താരലേലം നടത്തിയേക്കുമെന്നാണ് വിവരം.

Also Read: T20 World Cup 2021: ഇന്ത്യയെ എന്തിനാണ് ഫേവറേറ്റുകളെന്ന് വിളിക്കുന്നത്? വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

3

പുതിയ ടീമുകളെ ഇറക്കാന്‍ ഇന്ത്യയിലെത്തന്നെ പല പ്രമുഖരും ഇത്തവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അദാനി ഗ്രൂപ്പ്,ടോറന്റ് ഫാര്‍മ,ഔറോബിന്‍ഡോ ഫാര്‍മ,ആര്‍പി സഞ്ജീവ് ഗോയന്‍ക ഗ്രൂപ്പ്,ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ,ജിന്തല്‍ സ്റ്റീല്‍ എന്നിവര്‍ക്കെല്ലാം ടീമിനെ ഇറക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്ന് പുതിയ രണ്ട് ടീമുകളുടെ ഉടമ ആരൊക്കെയാവുമെന്ന് കാത്തിരുന്ന് കാണാം.

Also Read: T20 World cup: സന്നാഹം- ഓസീസിനെയും കെട്ടുകെട്ടിച്ച് ഇന്ത്യ, പാകിസ്താന് മുന്നറിയിപ്പ്

4

അഹമ്മദാബാദില്‍ നിന്ന് പുതിയൊരു ടീമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലുള്ളത്. ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന അഹമ്മദാബാദ് സ്‌റ്റേഡിയത്തെ ഹോം ഗ്രൗണ്ടാക്കി പുതിയ ടീം എത്താനുള്ള സാധ്യത കൂടുതലാണ്. ബിസിസി ഐയെ സംബന്ധിച്ചും അത് ലാഭകരമാവും. പുതിയ രണ്ട് ടീമുകള്‍ എത്തുന്നതോടെ 5000 കോടിയോളമാണ് ബിസിസി ഐ പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണ വിധേയമായതോടെ മുഴുവന്‍ കാണികളെയും ഉള്‍ക്കൊള്ളിച്ച് ടൂര്‍ണമെന്റ് നടത്താനും വരുന്ന സീസണില്‍ സാധിച്ചേക്കും.

Also Read: T20 World Cup: ഓസ്‌ട്രേലിയയെ ലോകകപ്പ് നേടാന്‍ കോലിയും സഹായിക്കും! എങ്ങനെയെന്നറിയാം

5

Also Read: T20 World Cup 2021: 'ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാണവന്‍', പാകിസ്താനെതിരായ പ്ലേയിങ് 11 നിര്‍ദേശിച്ച് സ്റ്റെയിന്‍

നിവിലെ ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. വലിയ ആരാധക പിന്തുണയും ബ്രാന്റ് മൂല്യവുമുള്ള ഐപിഎല്ലില്‍ നിന്ന് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ ഉയര്‍ന്നതാണ്. നിലവില്‍ ഐപിഎല്ലിലെ എല്ലാ ടീമുകളും മികച്ച ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. ഇത് തന്നെയാണ് പുതിയ ടീമിനെ ഇറക്കാന്‍ പുതിയ ഉടമകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,ആര്‍സിബി ടീമുകളാണ് നിലവില്‍ ഐപിഎല്ലിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകള്‍. ഈ മൂന്ന് ടീമുമാണ് ടൂര്‍ണമെന്റില്‍ ഏറ്റവും ലാഭമുണ്ടാക്കുന്നതും. എന്തായാലും പുതിയ രണ്ട് ടീമുകള്‍ക്കൂടിയെത്തുന്നതോടെ ഐപിഎല്‍ കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്.

Story first published: Thursday, October 21, 2021, 10:49 [IST]
Other articles published on Oct 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X