T20 World Cup 2021: 'ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാണവന്‍', പാകിസ്താനെതിരായ പ്ലേയിങ് 11 നിര്‍ദേശിച്ച് സ്റ്റെയിന്‍
ദുബായ്: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സന്നാഹ മത്സരങ്ങളും യോഗ്യതാ മത്സരങ്ങളും ആവേശകരമായി പുരോഗമിക്കുന്നതിനാല്‍ തന്നെ തകര്‍പ്പന്‍ പോരാട്ടമാണ് ആരാധകര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ മാസം 24നാണ് ആവേശ മത്സരം നടക്കുന്നത്.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈര്യം മത്സരത്തിലേക്കുമെത്തുമ്പോള്‍ പോരാട്ടം മറ്റൊരു തലത്തിലേക്കെത്തും. ഇതിനോടകം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയി എന്നതില്‍ നിന്ന് തന്നെ എത്രത്തോളം വാശിയേറിയ മത്സരമാവും നടക്കാന്‍ പോകുന്നതെന്ന് വ്യക്തം. ഇന്ത്യക്കും പാകിസ്താനും യുഎഇയിലെ പിച്ചില്‍ അനുഭവസമ്പത്തുണ്ട്. രണ്ട് ടീമിലും മികച്ച താരനിരയുമുണ്ട്. അതിനാല്‍ ഭാഗ്യം തുണക്കുന്ന ടീമിനാവും വിജയം.
Also Read: T20 World Cup: ധോണിയുടെ ഫിറ്റ്‌നസ് വേറെ ലെവല്‍, ഞങ്ങളിലാരെയും തോല്‍പ്പിക്കും!- രാഹുല്‍ പറയുന്നു

പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ചില പ്രമുഖര്‍ക്ക് സ്ഥാനം നഷ്ടമായേക്കാവുന്ന അവസ്ഥ നിലവിലെ ഇന്ത്യന്‍ ടീമിലുണ്ട്. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. മത്സരത്തിലെ ഇന്ത്യയുടെ ഗെയിം ചെയിഞ്ചറെയും സ്റ്റെയിന്‍ തിരഞ്ഞെടുത്തു.
Also Read: 'ഇതാ ഒരു അപൂര്‍വ്വ കൂട്ടുകെട്ട്' ഒമാന്‍ ടീമിനെ നയിക്കുന്നത് പാക് വംശജന്‍, ഓപ്പണര്‍ ഇന്ത്യന്‍ വംശജന്‍

വിവിഎസ് ലക്ഷ്മണ്‍ തിരഞ്ഞെടുത്ത പ്ലേയിങ് 11നിന്ന് ഒരു മാറ്റം വരുത്തിയാണ് സ്‌റ്റെയിന്‍ ടീമിനെ നിര്‍ദേശിച്ചത്. രോഹിത്, രാഹുല്‍, കോലി, സൂര്യകുമാര്‍, റിഷഭ്, ഹര്‍ദിക്, ജഡേജ, ഭുവി, ബുംറ, രാഹുല്‍ ചഹാര്‍, വരുണ്‍ എന്നിവരെയാണ് ലക്ഷ്മണ്‍ പ്ലേയിങ് 11ലേക്ക് നിര്‍ദേശിച്ചത്. ഇതില്‍ സ്റ്റെയിന്‍ വരുത്തിയ മാറ്റം ഭുവിക്ക് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. 'വിവിഎസ് തിരഞ്ഞെടുത്തത് മികച്ച ടീമാണ്. എന്നാല്‍ ഒരു മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭുവിക്ക് പകരം ഷമിയെ കൊണ്ടുവരണം. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ഷമിയാണ് കൂടുതല്‍ മെച്ചപ്പെട്ട് നില്‍ക്കുന്നത്. ഭുവി മികച്ച ബൗളറാണെങ്കിലും നിലവിലെ ഫോം മോശമാണ്'-സ്‌റ്റെയിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ നാല് ഓവറില്‍ 50 റണ്‍സിലധികം ഭുവി വിട്ടുകൊടുത്തു. ഒരു വിക്കറ്റ് പോലും നേടാനായില്ല. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും മികച്ച ബൗളിങ് പ്രകടനമല്ല ഭുവി കാഴ്ചവെച്ചത്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിക്കാട്ടാത്ത ബൗളറായി ഭുവി മാറിയിരിക്കുന്നു. ഡെത്ത് ഓവറിലെ പഴയ മികവിലേക്ക് അദ്ദേഹത്തിന് ഉയരാനാവുന്നില്ല.
Also Read: T20 World Cup: ഞങ്ങള്‍ വാചകമടിക്കാറില്ല! പാകിസ്താനെതിരേ ഇന്ത്യന്‍ റെക്കോര്‍ഡിനെക്കുറിച്ച് വീരു

മുഹമ്മദ് ഷമി പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്. ഇക്കോണമി പ്രശ്‌നമാണെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷമിക്കാവും. യുഎഇയിലെ പിച്ചില്‍ അധികം സ്വിങ് ലഭിക്കില്ല. അതിനാല്‍ ഭുവനേശ്വര്‍ കുമാറിനെപ്പോലെയുള്ള സ്വിങ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അതേ സമയം ഷമിയെപ്പോലെ മികച്ച പേസുള്ള ബൗളര്‍മാര്‍ക്ക് മികവ് കാട്ടാനും സാധിക്കും.

പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കിലും ഫിനിഷറെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഈ തീരുമാനത്തെ സ്റ്റെയിന്‍ പിന്തുണച്ചു. ഹര്‍ദിക് മത്സരവിധിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണെന്നും ടീമില്‍ അവനും വേണമെന്നാണ് സ്റ്റെയിന്‍ പറഞ്ഞത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കുന്ന ഹര്‍ദിക്കിന് പരിക്കിന് ശേഷം പഴയ സ്ഥിരതയില്ല. ഐപിഎല്ലിലും നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ ടി20 ലോകകപ്പിലെ പ്രകടനം കണ്ടറിയാം.

Also Read: T20 World Cup 2021: 'റിഷഭ് 13ാം ഓവറിലെങ്കിലും ക്രീസിലെത്തണം', ഗെയിം ചെയിഞ്ചറാണവന്‍- ലക്ഷ്മണ്‍
മറ്റൊരു പ്രധാന പ്രശ്‌നം നാലാം നമ്പറില്‍ ആരെന്നതിലാണ്. സൂര്യകുമാര്‍ യാദവിന് പഴയ താളം കണ്ടെത്താനാവുന്നില്ല. സ്ഥിരതയും പ്രശ്‌നം. അതേ സമയം ഇഷാന്‍ കിഷന്‍ മിന്നും ഫോമില്‍ തകര്‍ത്തടിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ഇഷാന്‍.ഏത് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന ഇഷാനെ നാലാം നമ്പറില്‍ ഇന്ത്യ സൂര്യക്ക് പകരം പരിഗണിക്കണമെന്ന ആവിശ്യവും ശക്തമായി ഉയരുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications