For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സൂര്യകുമാര്‍ വേണ്ട, ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തൂ- സല്‍മാന്‍ ബട്ട്

ദുബായ്: ടി20 ലോകകപ്പ് ആവേശം ആരാധകരിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമുകളും ആരാധകരുമെല്ലാം വലിയ പ്രതീക്ഷയിലാണ്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ നിര ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുവരില്‍ മുന്‍നിരയിലാണ്. ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നത് ഇന്ത്യക്ക് അനുകൂല ഘടകമാണ്. കൂടാതെ ഇത്തവണ മികച്ച താരനിരയും ഇന്ത്യക്കൊപ്പമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരായ ഇന്ത്യ ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്തു.

1

ഇന്ത്യയുടെ ആദ്യ മത്സരം 24ന് പാകിസ്താനെതിരെയാണ്. ശക്തമായ ടീമുള്ള ഇന്ത്യ പ്ലേയിങ് 11ലേക്ക് ആരെയൊക്കെ പരിഗണിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരുടെ കാര്യത്തിലാണ് പ്രധാന ആശങ്ക. രണ്ട് പേരും സമീപകാലത്തായി മികച്ച ഫോമിലാണ്. സന്നാഹ മത്സരത്തില്‍ 46 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സുമായി ഇഷാന്‍ തിളങ്ങിയപ്പോള്‍ ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി സൂര്യകുമാര്‍ നിരാശപ്പെടുത്തി.

Also Read: ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെ തീര്‍ത്തു, ഇനി ഇന്ത്യ x ഓസീസ്- രോഹിത്തും ജഡ്ഡുവും തിരിച്ചെത്തും

2

ഇപ്പോഴിതാ ഇന്ത്യ പ്ലേയിങ് 11ലേക്ക് സൂര്യകുമാറിനെ പരിഗണിക്കേണ്ടെന്നും ഇഷാന്‍ കിഷനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'ശ്രീലങ്കയിലും ഐപിഎല്ലിലും കണ്ട ഒഴുക്ക് സൂര്യകുമാറിന്റെ ബാറ്റിങ്ങില്‍ ഇപ്പോഴില്ല. ഐപിഎല്ലിലെ അവസാന മത്സരത്തിലെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ സ്ഥിരതയോടെ കളിക്കാന്‍ സൂര്യക്കായിട്ടില്ല. അവന്റെ ഫോം പരിഗണിക്കുമ്പോള്‍ ഇഷാന്‍ കിഷനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താവുന്നതാണ്. മികച്ച ഫോമിലാണ് ഇഷാനുള്ളത്. സൂര്യ,ഇഷാന്‍ ആരെ വേണമെന്നത് നിലവിലെ ഫോം പരിശോധിച്ച് ഇന്ത്യ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. മത്സരവിധിയെ മാറ്റി മറിക്കുന്ന ഷോട്ടുകള്‍ കളിക്കാന്‍ ഇഷാനാവും'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: T20 World Cup 2021: ശര്‍ദുല്‍-ഭുവനേശ്വര്‍? ആരെ കളിപ്പിക്കണം? ഇന്ത്യക്ക് വലിയ തലവേദനയാവും- പാര്‍ഥിവ്

3

നിലവില്‍ ഇഷാന്‍ കിഷനെ ബാക് അപ് ഓപ്പണറെ നിലയിലാണ് ഇന്ത്യ പരിഗണിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറിലേക്കും. ഇഷാന്‍ ഏത് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. ഏത് പൊസിഷനിലും കളിക്കാന്‍ യുവതാരത്തിന് മികവുണ്ട്. വലിയ ഷോട്ടുകള്‍ കളിക്കുന്നതോടൊപ്പം മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇഷാന് കഴിവുണ്ട്. ഇടം കൈയനാണെന്നതും ടീമിന് ഗുണം ചെയ്യും. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സൂര്യയെ തഴഞ്ഞ് ഇഷാനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനും സാധ്യതകളുണ്ട്.

Also Read: ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍, രണ്ടിലൊരാളെയാക്കാം- തിരഞ്ഞെടുത്ത് ക്ലൂസ്‌നര്‍

4

ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍ വലം കൈയന്‍മാരാണ്. നിലവില്‍ റിഷഭ് പന്ത്,രവീന്ദ്ര ജഡേജ എന്നിവരാണ് പ്ലേയിങ് 11 ഇടം ഉറപ്പുള്ള ഇടം കൈയന്‍മാര്‍. ഇടം കൈയനായ ഇഷാന്‍ കൂടിയെത്തിയാല്‍ ടീമിനത് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കും. 'സൂര്യക്ക് പകരം ഇഷാന്‍ കളിച്ചാല്‍ ടീമിന്റെ മധ്യനിരയില്‍ ഒരു ഇടം കൈയന്‍ കൂടിയാവും. ഇത് വലത്-ഇടത് കൂട്ടുകെട്ടിന് സഹായിക്കും.ഇന്ത്യയുടെ ടോപ് ത്രീ വലം കൈയന്‍മാരായതിനാല്‍ ഇഷാന്‍ വരുന്നത് ടീമിന്റെ സംതുലിതാവസ്ഥ മെച്ചപ്പെടുത്തും'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഈ അഞ്ച് ബൗളര്‍മാരെ എല്ലാവര്‍ക്കും ഭയം, റണ്‍സടിക്കുക കടുപ്പം

5

Also Read: T20 World Cup 2021: ആദ്യ സന്നാഹത്തില്‍ കസറി ഇന്ത്യ, മൂന്ന് കാര്യത്തില്‍ ആശങ്ക, പരിഹാരം വേണം

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറാവുമോയെന്നത് കണ്ടറിയണം. ഒരു മോശം ഇന്നിങ്‌സുകൊണ്ട് സൂര്യയെ മാറ്റിനിര്‍ത്താനാവില്ല. നാലാം നമ്പറില്‍ സൂര്യകുമാറിന് തന്നെ മുഖ്യ പരിഗണന ലഭിക്കാനാണ് സാധ്യത കൂടുതല്‍. നിലയുറപ്പിച്ചാല്‍ അനായാസമായി ഷോട്ടുകള്‍ കളിക്കാന്‍ സൂര്യക്ക് സാധിക്കും. സൂര്യയുടെ ആത്മവിശ്വാസം നിറഞ്ഞ ഷോട്ടുകള്‍ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. എന്തായാലും അന്തിമ തീരുമാനം വിരാട് കോലിയുടേതും രവി ശാസ്ത്രിയുടേതുമാവും.

Story first published: Tuesday, October 19, 2021, 18:14 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+