For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ശര്‍ദുല്‍-ഭുവനേശ്വര്‍? ആരെ കളിപ്പിക്കണം? ഇന്ത്യക്ക് വലിയ തലവേദനയാവും- പാര്‍ഥിവ്

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് എത്തുകയാണ്. ആവേശ ലോകകപ്പിന് വേദിയാകുന്നത് യുഎഇയാണ്. നൂട്രല്‍ വേദിയായതിനാല്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കുമില്ല. അതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യ ലോകകപ്പിലെ ഫേവേറ്റുകളാണ്. മികച്ച താരനിരയുള്ള ഇന്ത്യ ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

Also Read : T20 World Cup 2021: ഈ അഞ്ച് ബൗളര്‍മാരെ എല്ലാവര്‍ക്കും ഭയം, റണ്‍സടിക്കുക കടുപ്പം

1

ഇന്ത്യയുടെ ടീം കരുത്ത് ശക്തമായതിനാല്‍ ആരെയൊക്കെ പ്ലേയിങ് 11 ഉള്‍പ്പെടുത്തും,ആരെ തഴയുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നാല് പേസര്‍മാരെയും നാല് സ്പിന്നര്‍മാരെയുമാണ് ഇന്ത്യ ബൗളിങ് നിരയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആരൊക്കെ പ്ലേയിങ് 11ല്‍ ഇടം നേടുമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ആരെ വേണമെന്നത് ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍.

'ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്ന് വിരാട് കോലിക്ക് മാത്രമാവും ഇപ്പോള്‍ ധാരണയുണ്ടാവുമെന്നാണ് കരുതുന്നത്. ഏതൊക്കെ കൂട്ടുകെട്ട് വേണമെന്ന് കോലിക്ക് കൃത്യമായ ഒരു പദ്ധതിയുണ്ടാവും. ശര്‍ദുല്‍ ഠാക്കൂര്‍- ഭുവനേശ്വര്‍ കുമാര്‍ ഇവരിലാര് പ്ലേയിങ് 11 വേണമെന്നത് വലിയ ചോദ്യമാണ്'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

2

ഭുവനേശ്വര്‍ കുമാര്‍ സീനിയര്‍ പേസറാണ്. ഡെത്ത് ഓവറിലടക്കം മികവ് കാട്ടാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മികവ് ഇപ്പോള്‍ ഉണ്ടോയെന്നത് സംശയമാണ്. പരിക്കിനെത്തുടര്‍ന്ന് നീണ്ടനാള്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ഭുവിക്ക് മടങ്ങിവരവില്‍ പഴയ പ്രതാപത്തിനൊത്ത് ഉയരാനാവുന്നില്ല. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ 50ലധികം റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റും നേടാനായില്ല. അവസാന ഓവര്‍ എറിഞ്ഞ ഭുവിയുടെ അവസാന രണ്ട് പന്തും മോയിന്‍ അലി സിക്‌സറും പറത്തി.

അതേ സമയം ശര്‍ദുല്‍ ഠാക്കൂര്‍ അവസാന സമയത്താണ് ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് എത്തിയത്. ആദ്യം റിസര്‍വ് താരമായിട്ടായിരുന്നു ശര്‍ദുലിനെ പരിഗണിച്ചിരുന്നത്. പിന്നീട് അക്ഷര്‍ പട്ടേലിനെ റിസര്‍വ് താരമാക്കി മാറ്റിയാണ് ശര്‍ദുലിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ശര്‍ദുല്‍ കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ വലിയ അവസരം ലഭിച്ചില്ലെങ്കിലും ബൗളിങ്ങില്‍ അദ്ദേഹം മികവ് കാട്ടി. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ശര്‍ദുല്‍ മിടുക്കനാണ്. പേസില്‍ മികച്ച നിയന്ത്രണമുള്ളതാണ് അദ്ദേഹത്തിന്റെ ശക്തി.

3

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മാറ്റിനിര്‍ത്താന്‍ കഴിയുന്ന താരമല്ല ശര്‍ദുല്‍. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം 24നാണ്. അതില്‍ ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ട് എങ്ങനെയായിരിക്കുമെന്നത് കണ്ടറിയണം. ഹര്‍ദിക് പാണ്ഡ്യ പന്തെറിയാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലേക്കാണ് ഇന്ത്യ പരിഗണിക്കുന്നത്. ഇതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഹര്‍ദിക് ഇന്ത്യയുടെ പ്ലേയിങ് 11 വേണമെന്നാണ് പാര്‍ഥിവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

'ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാവും ഉണ്ടാവുക. മൂന്നാം നമ്പറില്‍ വിരാട്. സൂര്യ നാലാം നമ്പറിലും റിഷഭ് അഞ്ചാം നമ്പറിലും. പിന്നാലെ ഹര്‍ദിക്. അവന്‍ പന്തെറിഞ്ഞില്ലെങ്കിലും ടീമില്‍ വേണം. അവന്‍ ഫിനിഷറെന്ന നിലയിലേക്ക് ഉയരും. ഏഴാമനായി ജഡേജ, ഷമി, ബുംറ, രാഹുല്‍ ചഹാര്‍. 11ാമന്‍ ശര്‍ദുലോ ഭുവനേശ്വറോയെന്ന് നായകന്‍ തീരുമാനിക്കട്ടെ'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. പന്തെറിയാനാവില്ലെങ്കിലും ഫിനിഷറായി ഇന്ത്യ ഹര്‍ദിക്കിനെ നിലനിര്‍ത്തിയേക്കും. ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്ത ഹര്‍ദിക്കിന്റെ ടി20 ലോകകപ്പിലെ പ്രകടനം എങ്ങനെയെന്ന് കാത്തിരുന്ന് കാണാം.

Story first published: Tuesday, October 19, 2021, 12:18 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+