T20 World Cup 2021: ആദ്യ സന്നാഹത്തില്‍ കസറി ഇന്ത്യ, മൂന്ന് കാര്യത്തില്‍ ആശങ്ക, പരിഹാരം വേണം
ദുബായ്: ടി20 ലോകകപ്പിനിറങ്ങുന്നതിന് മുമ്പ് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ സന്നാഹ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടിയെടുക്കുകയായിരുന്നു.
ഇഷാന്‍ കിഷന്‍ (70) ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ കെ എല്‍ രാഹുലും (51) വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. റിഷഭ് പന്ത് (29*) ഇന്ത്യയെ വിജയത്തിലെത്തിക്കുന്നവരെ ക്രീസില്‍ തുടര്‍ന്നു. ഹര്‍ദിക് പാണ്ഡ്യയും (12*) പുറത്താവാതെ ക്രീസില്‍ നിന്നു. 24ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആവേശ പോരാട്ടത്തിന് മുമ്പ് ആത്മവിശ്വാസം ഉയര്‍ത്തുന്ന ജയം തന്നെയാണ് ഇന്ത്യ നേടിയെടുത്തത്.
ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷകളും ആശങ്കകളും ആദ്യ സന്നാഹ മത്സരത്തിലൂടെ ലഭിച്ചുവെന്ന് പറയാം. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇന്ത്യ പരിഹാരം കാണേണ്ടതായുണ്ട്. ഇന്ത്യയുടെ മൂന്ന് പ്രതീക്ഷകളും ആശങ്കകളും എന്തൊക്കെയാണെന്ന് നോക്കാം.

രാഹുലിന്റെ ഫോം പ്രതീക്ഷ
കെ എല്‍ രാഹുലിന്റെ ഫോമില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാഹുല്‍ ടി20 ലോകകപ്പിലും മിന്നുമെന്ന് സന്നാഹ മത്സരത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. താരത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ത്ത രാഹുല്‍ 24 പന്തില്‍ 6 ഫോറും മൂന്ന് സിക്‌സുമാണ് ഇംഗ്ലണ്ടിനെതിരേ നേടിയത്. 212.50 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഇതേ ഫോമില്‍ രാഹുല്‍ തുടരേണ്ടത് ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാണ്.

അശ്വിനെ മാറ്റി നിര്‍ത്തേണ്ട
ഇംഗ്ലണ്ടിനെതിരേ വിക്കറ്റ് നേടാനായില്ലെങ്കിലും ശ്രദ്ധേയ പ്രകടനമാണ് ആര്‍ അശ്വിന്‍ കാഴ്ചവെച്ചത്. നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടുകൊടുത്തത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കെത്തിയ അശ്വിന്റെ അനുഭവസമ്പത്ത് ലോകകപ്പില്‍ ടീമിന് കരുത്ത് പകരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അശ്വിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

രാഹുല്‍ ചഹാര്‍ ഫോമിലല്ല
രാഹുല്‍ ചഹാര്‍ ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനം പിടിക്കാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരേ ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ വിട്ടുകൊടുത്തത് 43 റണ്‍സാണ്. 10.75 ആണ് ഇക്കോണമി. ഐപിഎല്ലിലെ മോശം ഫോമില്‍ നിന്ന് രാഹുല്‍ ചഹാറിന് തിരിച്ചുവരാനായിട്ടില്ല. സന്നാഹ മത്സരത്തിലെ പ്രകടനവും പ്രതീക്ഷക്കൊത്തുള്ളതല്ല. താരത്തിന് പ്ലേയിങ് 11ല്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്.

ഭുവനേശ്വര്‍ കുമാറിന് മൂര്‍ച്ചയില്ല
പഴയ മികവിലേക്ക് ഭുവനേശ്വര്‍ കുമാറിന് എത്താനാവാത്തത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഐപിഎല്ലില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം നടത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരേ നാല് ഓവറില്‍ 54 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. ഏറ്റവും മോശം ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ഭുവിയായിരുന്നു. ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാനാവുന്നില്ല. വരുന്ന മത്സരങ്ങളിലും ഇതേ മോശം ഫോം ഭുവി തുടര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 40 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നു. മികച്ച ഫോമിലുള്ള ശര്‍ദുല്‍ ഠാക്കൂറിനെ പുറത്തിരുത്തുകയും എളുപ്പമാവില്ല.

നാലാം നമ്പറില്‍ സൂര്യകുമാര്‍ വേണം
ഇംഗ്ലണ്ടിനെതിരേ നാലാം നമ്പറില്‍ റിഷഭ് പന്താണ് ഇറങ്ങിയത്. 14 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 29 റണ്‍സ് റിഷഭ് പന്ത് നേടി. എന്നാല്‍ അഞ്ചാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി മടങ്ങി. സൂര്യകുമാറിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. അഞ്ചാം നമ്പറിലേക്കെത്തുമ്പോള്‍ നിലയുറപ്പിക്കാന്‍ താരം പാടുപെടുന്ന അവസ്ഥയാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications