Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെ തീര്‍ത്തു, ഇനി ഇന്ത്യ x ഓസീസ്- രോഹിത്തും ജഡ്ഡുവും തിരിച്ചെത്തും

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ അവസാനത്തെ റിഹേഴ്‌സല്‍ ബുധനാഴ്ച നടക്കും. രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മല്‍സരമാരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട് ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളി തല്‍സമയം കാണാന്‍ സാധിക്കും.

തിങ്കളാഴ്ചത്തെ ആദ്യ സന്നാഹ മല്‍സരത്തില്‍ മുന്‍ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. രണ്ടാം ജയത്തോടെ 24ന് ചിരവൈരികളായ പാകിസ്താനെതിരേയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് തയ്യാറെടുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

 ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

പാകിസ്താനുമായുള്ള ഗ്ലാമര്‍ പോരാട്ടത്തിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാണ് ഓസ്‌ട്രേലിയക്കെതിരായ സന്നാഹം. ആദ്യ സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരേ വിജയിക്കാനായെങ്കിലും ചില വീക്ക്‌നെസുകള്‍ ഈ കളിയില്‍ തുറന്നു കാണിക്കപ്പെട്ടിരുന്നു.
ബൗളിങ് നിരയുടെ ഫോമും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാതിരുന്നതുമായിരുന്നു പ്രധാന തലവേദനകള്‍. ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തവരില്‍ ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, മുഹമ്മദ് ഷമി എന്നിവരെല്ലാം നന്നായി തല്ലുവാങ്ങിയിരുന്നു. ഭുവി നാലോവറില്‍ വിട്ടുകൊടുത്തത് 54 റണ്‍സായിരുന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ചാഹര്‍ ഒരു വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ 43 റണ്‍സ് വഴങ്ങിയിരുന്നു. മുഹമ്മദ് ഷമിയാവട്ടെ നാലോവറില്‍ വിട്ടുകൊടുത്തത് 40 റണ്‍സായിരുന്നു. പക്ഷെ മൂന്നു വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

 രോഹിത്തും ജഡ്ഡുവും തിരിച്ചെത്തും

രോഹിത്തും ജഡ്ഡുവും തിരിച്ചെത്തും

ഇംഗ്ലണ്ടുമായുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും കളിച്ചിരുന്നില്ല. ഓസീസിനെതിരേ രണ്ടു പേരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനിടയുണ്ട്. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും മടങ്ങിയെത്തിയേക്കും. കഴിഞ്ഞ സന്നാഹത്തില്‍ വരുണിനെ കളിപ്പിച്ചിരുന്നില്ല.
രോഹിത് തിരിച്ചെത്തിയാല്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ പുറത്തിരുത്തുമോയെന്നതാണ് ചോദ്യം. ഇംഗ്ലണ്ടിനെതിരേ 70 റണ്‍സുമായി ഇഷാന്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇഷാന്‍- കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്.

 കോലി ഫോം വീണ്ടെടുക്കണം

കോലി ഫോം വീണ്ടെടുക്കണം

ഇംഗ്ലണ്ടിനെതിരായ സന്നാഹത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങില്‍ നിറം മങ്ങിയിരുന്നു. ഇതിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ഓസ്‌ട്രേലിയയുമായുള്ള സന്നാഹം. ലോകകപ്പിനു മുമ്പ് കോലി തന്റെ യഥാര്‍ഥ ഫോമില്‍ തിരിച്ചെത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഓസീസിനെതിരേ വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ ബൗള്‍ ചെയ്യില്ലെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എങ്കിലും ഓസീസിനെതിരേ രണ്ടോവറെങ്കിലും അദ്ദേഹത്തിന് ബൗള്‍ ചെയ്യാനായാല്‍ അത് ഇന്ത്യക്കു വലിയ ആശ്വാസമാവും. ഇംഗ്ലണ്ടിനെതിരേ കളിപ്പിക്കാതിരുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്.

 ഓസ്‌ട്രേലിയയും ആത്മവിശ്വാസത്തില്‍

ഓസ്‌ട്രേലിയയും ആത്മവിശ്വാസത്തില്‍

ഇന്ത്യയെപ്പോലെ തന്നെ ഓസ്‌ട്രേലിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സന്നാഹത്തിനിറങ്ങുക. കഴിഞ്ഞ സന്നാഹത്തില്‍ ന്യൂസിലാന്‍ഡിനെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്താന്‍ ഓസീസിനായിരുന്നു. ഇന്ത്യക്കെതിരേയും ഇതാവര്‍ത്തിക്കാനായിരിക്കും ആരോണ്‍ ഫിഞ്ചിന്റെയും സംഘത്തിന്റെയും ശ്രമം.
എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മോശം ഫോം ഓസീസിന് ആശങ്കയുണ്ടാക്കുന്നുണ്ട്. കിവീസിനെതിരേ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. നേരത്തേ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും വാര്‍ണര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇതേ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ്

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ ഏഗര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചെല്‍ സ്വെപ്‌സണ്‍.

Story first published: Tuesday, October 19, 2021, 12:35 [IST]
Other articles published on Oct 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+