For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ബാബറും റിസ്വാനും നന്നായി കളിക്കുന്നു, എന്നാല്‍ ഒരുകാര്യം മെച്ചപ്പെടുത്തണം- ഇന്‍സമാം

കറാച്ചി: ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ പാകിസ്താന്‍ ടീം സജീവ പ്രതീക്ഷയിലാണ്. ഫേവറേറ്റുകളുടെ ലിസ്റ്റില്‍ പല ക്രിക്കറ്റ് നിരൂപകരും പാകിസ്താനെ ഉള്‍പ്പെടുത്തുന്നില്ലെങ്കിലും ഇത്തവണ ടീമിന് കിരീട സാധ്യതകളേറെ. ബാബര്‍ അസാമിന്റെ നായകത്വത്തിന് കീഴിലിറങ്ങുന്ന പാക് നിരക്ക് യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതല്‍ യുഎഇയില്‍ കളിച്ച ടീമുകളിലൊന്ന് പാകിസ്താനാണെന്ന് പറയാം.

1

ബാബര്‍ അസാം,മുഹമ്മദ് റിസ്വാന്‍,ഷുഹൈബ് മാലിക്ക്,മുഹമ്മദ് ഹഫീസ് എന്നിവരാണ് പാക് ബാറ്റിങ് നിരയിലെ പ്രധാനികള്‍. ഇത് ബാബറിലും റിസ്വാനിലും പ്രതീക്ഷകളേറെ. രണ്ട് പേരുടെയും സമീപകാല പ്രകടനം വളരെ മികച്ചതാണ്. ഇപ്പോഴിതാ ബാബര്‍ അസാമും മുഹമ്മദ് റിസ്വാനും നന്നായി കളിക്കുന്നുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് മെച്ചപ്പെടുത്തേണ്ടതായുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് നായകനും ഇതുഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്.'ബാബറും റിസ്വാനും കുറച്ച് വര്‍ഷങ്ങളായി നന്നായി ബാറ്റ് ചെയ്യുന്ന താരങ്ങളാണ്. എന്നാല്‍ ഇപ്പോഴും എനിക്ക് തോന്നുന്നത് അവര്‍ അല്‍പ്പം കൂടി സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കണമെന്നാണ്.

Also Read: T20 World Cup: പാകിസ്താനെതിരേ അവനെ ഇന്ത്യ ഇറക്കണോ? പകരക്കാരനെ നിര്‍ദേശിച്ച് ചോപ്ര

2

അവര്‍ സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിച്ചില്ലെങ്കിലും അവര്‍ക്ക് തന്നെ കാര്യങ്ങള്‍ പ്രയാസകരമായി മാറും. മികച്ച ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ആദ്യ ആറ് ഓവര്‍ പ്രയോജനപ്പെടുത്തണം. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നോവറെങ്കിലും ബാക്കിനിര്‍ത്തി പാകിസ്താന്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ ഫഖര്‍ സമാന്റെ (46 പന്തില്‍ 24) ഇന്നിങ്‌സാണ് മത്സരത്തില്‍ ജയം താമസിപ്പിച്ചത്'-ഇന്‍സമാം പറഞ്ഞു..

Also Read: T20 World Cup 2021: ഇന്ത്യ-പാക് ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത്? വിശദമാക്കി സല്‍മാന്‍ ബട്ട്

3

പാകിസ്താന് മികച്ച താരങ്ങളുണ്ടെങ്കിലും വമ്പനടിക്കാരുടെ കുറവ് ടീമിലുണ്ട്. സീനിയര്‍ താരങ്ങളായ ഷുഹൈബ് മാലിക്കിനും മുഹമ്മദ് ഹഫീസിനും എത്രത്തോളം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം. യുഎഇയിലെ സാഹചര്യത്തില്‍ വലിയ ടോട്ടലുകള്‍ വേണ്ടിവരും. ഒട്ടുമിക്ക പിച്ചിലെയും ശരാശരി സ്‌കോര്‍ 160ന് മുകളിലാണ്. ഈ സാഹചര്യത്തില്‍ വലിയ ഷോട്ടുകള്‍ കളിച്ച് അതിവേഗം റണ്‍സുയര്‍ത്താത്ത പക്ഷം പാക് നിരക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും.

Also Read: ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെ തീര്‍ത്തു, ഇനി ഇന്ത്യ x ഓസീസ്- രോഹിത്തും ജഡ്ഡുവും തിരിച്ചെത്തും

4

മികച്ച ബൗളിങ് നിര പാകിസ്താനൊപ്പമുണ്ട്. യുഎഇയിലെ സാഹചര്യം വളരെ നന്നായി അറിയുകയും ചെയ്യാം. എന്നാല്‍ ബാറ്റിങ് നിരക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ചിരവൈരികളായ ഇന്ത്യയാണ് പാകിസ്താന്റെ ആദ്യ എതിരാളികള്‍. ഇതിനോടകം വലിയ വെല്ലുവിളികളും വാക് പോരാട്ടങ്ങളും മുന്‍ പാക് താരങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ അവസരത്തില്‍ പാകിസ്താന്റെ ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക് ടീമിന് സമ്മര്‍ദ്ദം നല്‍കുന്നതാണ്.

Also Read: T20 World Cup 2021: ശര്‍ദുല്‍-ഭുവനേശ്വര്‍? ആരെ കളിപ്പിക്കണം? ഇന്ത്യക്ക് വലിയ തലവേദനയാവും- പാര്‍ഥിവ്

5

ഇന്ത്യയെ സംബന്ധിച്ച് താരങ്ങളെല്ലാം വമ്പനടിക്കാരാണ്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. ഇവരുടെയെല്ലാം സ്‌ട്രൈക്കറേറ്റ് ഏത് എതിരാളിയേയും വിറപ്പിക്കുന്നതാണ്. ഇതുവരെ ഇന്ത്യയെ ലോകകപ്പ് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇത്തവണ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പിസിബിക്കുള്ള ഓഫര്‍. ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കാനാവും പാക് നിര ശ്രമിക്കുക.

Also Read: ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍, രണ്ടിലൊരാളെയാക്കാം- തിരഞ്ഞെടുത്ത് ക്ലൂസ്‌നര്‍

6

Also Read: T20 World Cup 2021: ഈ അഞ്ച് ബൗളര്‍മാരെ എല്ലാവര്‍ക്കും ഭയം, റണ്‍സടിക്കുക കടുപ്പം

അവസാനമായി 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ തോല്‍പ്പിച്ച് നേടിയതാണ് പാകിസ്താന്റെ ഇന്ത്യക്കെതിരായ എടുത്തു പറയാവുന്ന പ്രകടനം. ഇതിന് ശേഷം 2019ലെ ഏകദിന ലോകകപ്പില്‍ നേരിട്ടപ്പോഴും ഏഷ്യാ കപ്പില്‍ നേരിട്ടപ്പോഴും പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. വീണ്ടുമൊരു ചിര വൈരി പോരാട്ടം നടക്കുമ്പോള്‍ മാനസികമായ ആധിപത്യം ഇന്ത്യക്കാണ്. എന്നാല്‍ പാകിസ്താന്‍ ഇത്തവണ അത്ഭുതങ്ങള്‍ സൃഷ്ടിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യക്കും പാകിസ്താനുമൊപ്പം ന്യൂസീലന്‍ഡാണ് ഗ്രൂപ്പിലെ മറ്റൊരു ശക്തരായ ടീം.

Story first published: Tuesday, October 19, 2021, 18:41 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+