
രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. കൂടാതെ യുഎഇയില്‍ അനുഭവസമ്പത്തും രണ്ട് കൂട്ടര്‍ക്കുമുണ്ട്. അതിനാല്‍ത്തന്നെ ഭാഗ്യം തുണക്കുന്ന ടീമിനൊപ്പമാവും വിജയം. പ്രവചനങ്ങളും വെല്ലുവിളികളും ഇതിനോടകം ശക്തമായുണ്ട്. പല പ്രമുഖരും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ മുന്‍ പാക് താരങ്ങളെല്ലാം പാകിസ്താന്റെ വിജയ സാധ്യതയും ഉയര്‍ത്തിക്കാട്ടുന്നു. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനാവാത്ത ടീമെന്ന ചരിത്രം ഇത്തവണയെങ്കിലും പാകിസ്താന് തിരുത്താനാവുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
Also Read: T20 World Cup: സന്നാഹം- തിരികൊളുത്തി രാഹുല്‍, കത്തിക്കയറി ഇഷാന്‍, ഇന്ത്യ മിന്നിച്ചു

ഇപ്പോഴിതാ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. ബൗളര്‍മാരുടെ അനുഭവസമ്പത്തിലാണ് പ്രധാന വ്യത്യാസമെന്നാണ് സല്‍മാന്‍ അഭിപ്രായപ്പെട്ടത്. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വ്യത്യാസം ബൗളര്‍മാരുടെ അനുഭവസമ്പത്തിലാണ്. ബുംറ വളരെ പരിചയസമ്പന്നനായ ബൗളറാണ്. ഞങ്ങളുടെ ഒന്നാം നമ്പര്‍ ബൗളറായ ഷഹിന്‍ ഷാ അഫ്രീദി താരതമ്യേനെ അനുഭവസമ്പത്ത് കുറവുള്ള താരമാണ്. അവന്‍ മികച്ച കഴിവുള്ള ബൗളറും ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മികവുള്ളവനുമാണ്.
Also Read: IPL 2022: അടുത്ത സീസണിലെ മുംബൈ ടീം- അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ അതു നടക്കുമെന്നു രോഹിത്

മികച്ച പേസും ന്യൂബോള്‍ സ്വിങ് ചെയ്യിക്കാനും അവന് കഴിവുണ്ട്. ഭാവിയില്‍ ലോകത്തിലെ മികച്ച ബൗളര്‍മാരിലൊരാളായി അവന്‍ മാറും. ഹസന്‍ അലിയാണ് ഞങ്ങളുടെ രണ്ടാമത്തെ ബൗളര്‍. അവന് ഭേദപ്പെട്ട അനുഭവസമ്പത്തുണ്ട്. എന്നാല്‍ ഇന്ത്യയുടെ രണ്ടാം പേസറായി മുഹമ്മദ് ഷമിയുണ്ട്. അവന്‍ മികച്ച പരിചയസമ്പത്തുള്ളവനാണ്. സ്പിന്നര്‍മാരെ നോക്കിയാലും ഇന്ത്യന്‍ താരങ്ങള്‍ക്കാണ് അനുഭവസമ്പത്ത് കൂടുതല്‍. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍മാരാണ്. ഇമാദ് വാസിം,ഷദാബ് ഖാന്‍ എന്നിവരാണ് ഞങ്ങളുടെ സ്പിന്നര്‍മാര്‍. പരിചയസമ്പത്ത് നോക്കുമ്പോള്‍ വലിയ വ്യത്യാസമാണ് രണ്ട് ടീമും തമ്മിലുള്ളത്'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.
Also Read: ശാസ്ത്രി അടുത്ത ആര്‍സിബി കോച്ചാവുമോ? മുന്നിലുള്ളത് രണ്ട് ഓപ്ഷനുകള്‍

പാകിസ്താനെ സംബന്ധിച്ച് ഇത്തവണ മികച്ച താരനിരയാണുള്ളത്. ബാബര്‍ അസാം,മുഹമ്മദ് റിസ്വാന്‍ എന്നിവരോടൊപ്പം ഷുഹൈബ് മാലിക്ക്,മുഹമ്മദ് ഹഫീസ്,ഫഖര്‍ സമാന്‍ എന്നിവരുമുണ്ട്. രണ്ട് ടീമും തമ്മില്‍ അടുത്തിടെയൊന്നും കളിക്കാത്തതിനാല്‍ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാക് നിരക്കായിട്ടില്ലെങ്കിലും ഇത്തവണ ചരിത്രം തിരുത്താനുള്ള കെല്‍പ്പ് പാക് ടീമിനുണ്ട്.
Also Read: IPL 2021: ധോണിയല്ല മികച്ച ക്യാപ്റ്റന്‍! സിഎസ്‌കെ നിലനിര്‍ത്തരുത്- വിവാദത്തിനു തുടക്കമിട്ട് ഗംഭീര്‍

ഇന്ത്യ-പാക് പോരാട്ടത്തിന് കേവലം മത്സരം എന്നതിലുപരിയായുള്ള വികാരം ഉണ്ടാവാറുണ്ട്. എന്നാല്‍ സാധാര ണ ടീമിനെപ്പോലെ തന്നെയാണ് പാകിസ്താനെന്നും അത്തരത്തില്‍ മാത്രമാണ് പാകിസ്താനെതിരായ മത്സരങ്ങളെ സമീപിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 2017ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതാണ് സമീപകാലത്തായി ഇന്ത്യക്കെതിരേ പാകിസ്താന്റെ പ്രധാന നേട്ടം.
Also Read: T20 World Cup: ഇന്ത്യക്കു ഇതു ലാസ്റ്റ് ചാന്‍സ്! സന്നാഹത്തില്‍ പരിഹരിച്ചേ തീരൂ- എന്തൊക്കെയെന്നറിയാം

Also Read: T20 World Cup 2021: ഇന്ത്യയുടെ ആദ്യ പടയൊരുക്കം ഇന്ന്, എതിരാളി ഇംഗ്ലണ്ട്, സമയം, വേദി എല്ലാമറിയാം
ഇന്ത്യയുടെ ബെഞ്ച് കരുത്ത് പോലും ഏത് ടീമിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ളതാണ്. അതിനാല്‍ത്തന്നെ വിജയ സാധ്യത കൂടുതലും ഇന്ത്യക്കാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരമായതിനാല്‍ വിജയത്തോടെ തുടങ്ങാനാവും ഇരു ടീമും ശ്രമിക്കുക. സന്നാഹ മത്സരത്തിലെ രണ്ട് ടീമിന്റെയും പ്രകടനം വിലയിരുത്തുമ്പോള്‍ ശക്തമായ മത്സരം തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications











