For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അടുത്ത സീസണിലെ മുംബൈ ടീം- അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ അതു നടക്കുമെന്നു രോഹിത്

മെഗാ ലേലം നടക്കാനിരിക്കുകയാണ്

ഐപിഎല്ലിന്റെ അടുത്ത സീസണിലെ മുംബൈ ഇന്ത്യന്‍സ് ടീമിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈ തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിയാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സമാപിച്ച 14ാം സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നു മുംബൈ കാഴ്ചവച്ചത്. ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈയ്ക്കു പ്ലേഓഫില്‍ പോലുമെത്താന്‍ കഴിഞ്ഞിരുന്നില്ല.

എങ്കിലും പ്ലേഓഫിന് തൊട്ടരികിലായിരുന്നു മുംബൈയ്ക്കു കാലിടറിയത്. മോശം നെറ്റ്‌റണ്‍റേറ്റ് അവര്‍ക്കു പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. അവസാന ലീഗ് മല്‍സത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റണ്‍മഴ പെയ്യിച്ച് വന്‍ മാര്‍ജിനില്‍ ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മുംബൈ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാലാസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്തു.

 ഒരേ ടീമാവില്ല

ഒരേ ടീമാവില്ല

എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇതേ മുംബൈ ടീമിനെത്തന്നെ അടുത്ത സീസണിലും കാണാന്‍ കഴിയുകയുള്ളൂവെന്നു രോഹിത് വ്യക്തമാക്കി. ഇതേ ഗ്രൂപ്പ് കളിക്കാര്‍ അടുത്ത തവണയും ഉണ്ടാവുകയില്ലെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും ഇതേ ഗ്രൂപ്പ് കളിക്കാര്‍ അടുത്ത തവണയും ഉണ്ടാവുമെന്നും കുറച്ചു മാജിക്കല്‍ വര്‍ഷങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും രോഹിത് പറഞ്ഞു.

 സ്‌കൗട്ടുകള്‍ക്കും ക്രെഡിറ്റ്

സ്‌കൗട്ടുകള്‍ക്കും ക്രെഡിറ്റ്

ഇത്രയും മികച്ച കളിക്കാരെ കണ്ടെത്തി ടീമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടുകളും അര്‍ഹിക്കുന്നതായി രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി. പുതിയ കളിക്കാര്‍ക്കു വേണ്ടി അവര്‍ ദിവസേന ആഭ്യന്തര മല്‍സരങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ഓരോ കളിക്കാരെയും കുറിച്ചുള്ള ഫീഡ്ബാക്ക് ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യും. ഈ താരങ്ങള്‍ ഒന്നോ, രണ്ടോ മല്‍സരങ്ങളിലേക്കോ, ഒന്നോ രണ്ടോ സീസണുകളിലേക്കോ ഉള്ളരല്ല. വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം നടത്തിയാണ് ഭാവിവാഗ്ദാനങ്ങളെ സ്‌കൗട്ടുകള്‍ കണ്ടെത്തുന്നതെന്നും രോഹിത് വിശദമാക്കി.

 മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ആദിത്യ താരെ, അനുകുല്‍ റോയ്, അന്‍മോല്‍പ്രീത് സിങ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, മൊഹ്സിന്‍ ഖാന്‍, സൗരഭ് തിവാരി, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വിര്‍ ചരാക്, മാര്‍ക്കോ ജാന്‍സെന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

മുംബൈയുടെ പ്രകടനം

മുംബൈയുടെ പ്രകടനം

ഐപിഎല്ലിന്റെ 14ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനത്തിലേക്കു വന്നാല്‍ 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലാണ് ജയിക്കാനായത്. ശേഷിച്ച ഏഴു കളികളില്‍ പരാജയപ്പെടുകയും ചെയ്തു. ഒരൊറ്റ മല്‍സരം കൂടി ജയിച്ചിരുന്നെങ്കില്‍ മുംബൈ പ്ലേഓഫിലുണ്ടാവുമായിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (രണ്ടു പാദം), രാജസ്ഥാന്‍ റോയല്‍സ് (രണ്ടുപാദം) ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരേയാണ് മുംബൈയ്ക്കു ജയിക്കാനായത്. യുഎഇയിലെ രണ്ടാംപാദത്തിലെ ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ മുംബൈയുക്കു ജയിക്കാനായുള്ളൂ. ഇതാണ് അവരുടെ വിധിയെഴുതിയത്. ബൗളിങ് നിര പ്രതീക്ഷ തെറ്റിച്ചില്ലെങ്കിലും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം മുംബൈയ്ക്കു തിരിച്ചടിയായി മാറി.

മുംബൈയുടെ മധ്യനിരയും ലോവര്‍ ഓര്‍ഡറുമായിരുന്നു ഏറ്റവുമധികം നിരാശപ്പെടുത്തിയത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസില്ലായ്മയും മോശം ഫോമും മുംബൈയെ തളര്‍ത്തുകയും ചെയ്തു.

Story first published: Monday, October 18, 2021, 18:14 [IST]
Other articles published on Oct 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+