For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യയുടെ ആദ്യ പടയൊരുക്കം ഇന്ന്, എതിരാളി ഇംഗ്ലണ്ട്, സമയം, വേദി എല്ലാമറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം കെട്ടടങ്ങുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം ആരാധകരിലേക്കെത്തുകയാണ്. ഇതിനോടകം സന്നാഹ മത്സരങ്ങളെല്ലാം ആരംഭിച്ച് കഴിഞ്ഞു. വലിയ പ്രതീക്ഷയോടെ ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന് നടക്കുകയാണ്. ശക്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. രണ്ട് ടീമും ഇത്തവണത്തെ ലോകകപ്പിലെ ഫേവറേറ്റുകളായതിനാല്‍ അഭിമാന പോരാട്ടമായി മത്സരം മാറും.

കരുത്തുകാട്ടാന്‍ ഇന്ത്യ

കരുത്തുകാട്ടാന്‍ ഇന്ത്യ

ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം 24ന് പാകിസ്താനെതിരെയാണ്. അതിന് മുമ്പ് ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഒന്നുകൂടി ഒത്തൊരുമിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹം ജയിച്ച് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുറച്ചാവും ഇന്ത്യയിറങ്ങുക. സൂപ്പര്‍ താരങ്ങളെല്ലാം സന്നാഹ മത്സരം കളിക്കും. ഐപിഎല്ലില്‍ സൂപ്പര്‍ താരങ്ങളൊന്നും മികവ് കാട്ടാതിരുന്നത് ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിന് സന്നാഹ മത്സരത്തിലൂടെ പരിഹാരം കാണാനാവുമെന്നാണ് ടീം മാനേജ്‌മെന്റും ആരാധകരും പ്രതീക്ഷിക്കുന്നത്.

2

വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. കെ എല്‍ രാഹുല്‍ മികവ് കാട്ടിയപ്പോള്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും അവസാന ഐപിഎല്‍ മത്സരങ്ങളിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇതുവരെ ബൗളിങ് പുനരാരംഭിക്കാന്‍ ഹര്‍ദിക്കിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഹര്‍ദിക് പ്ലേയിങ് 11 വേണോ വേണ്ടയോ എന്നത് സന്നാഹ മത്സരത്തിലൂടെയാവും തീരുമാനിക്കപ്പെടുക.

ടി20 ലോകകപ്പില്‍ പന്തെറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ദിക് വ്യക്തമാക്കിയപ്പോഴും ഫിനിഷര്‍ റോളിലേക്കാണ് ഹര്‍ദിക്കിനെ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. പേസ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രധാന പേസര്‍മാര്‍. നാല് സ്പിന്നര്‍മാരെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ പ്ലേയിങ് 11 ഇടം പിടിക്കുമെന്നാണ് കണ്ടറിയേണ്ടത്.

ഇംഗ്ലണ്ടും നിസാരരല്ല

ഇംഗ്ലണ്ടും നിസാരരല്ല

ഇംഗ്ലണ്ടിന്റെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്‍ രണ്ടാം പാദം കളിച്ചിരുന്നില്ല. അതിനാല്‍ സന്നാഹ മത്സരത്തിലെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവര്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ 2020 സീസണില്‍ ഇവര്‍ യുഎഇയില്‍ കളിച്ചിട്ടുള്ളതാണ്. മധ്യനിരയിലെ ഇംഗ്ലണ്ടിന്റെ വിശ്വസ്തന്‍ ലിയാം ലിവിങ്സ്റ്റന്‍ രണ്ടാം പാദത്തില്‍ നിരാശപ്പെടുത്തിയിരുന്നു. നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബാറ്റിങ്ങില്‍ വമ്പന്‍ പരാജയമായിരുന്നു. ഇതെല്ലാം ടീമിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

4


ബെന്‍ സ്റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നീ രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവം ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയേറെ. ജേസന്‍ റോയിക്കും വലിയ മികവ് കാട്ടാനായില്ല. സീനിയര്‍ സ്പിന്നര്‍ ആദില്‍ റഷീദിനും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഈ സാഹചര്യത്തില്‍ സന്നാഹ മത്സരം ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക.

ബൗളിങ് കരുത്തിലും ഇംഗ്ലണ്ടിന് ആശങ്കകളുണ്ട്. ക്രിസ് ജോര്‍ദാന്‍, മാര്‍ക്ക് വുഡ്, സാം കറെന്‍, എന്നിവരെല്ലാമാണ് ടീമിന്റെ പ്രധാന പേസര്‍മാര്‍. ഇവരെല്ലാം ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുന്നവരാണെങ്കിലും യുഎഇയിലെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണണം. ജോഫ്രാ ആര്‍ച്ചര്‍ക്ക് പരിക്കേറ്റത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. ഇത്തവണ മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ടിന് കരുത്തുകാട്ടാന്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വീഴ്‌ത്തേണ്ടതായുണ്ട്.

Story first published: Monday, October 18, 2021, 9:28 [IST]
Other articles published on Oct 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+