For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാകിസ്താനെതിരേ അവനെ ഇന്ത്യ ഇറക്കണോ? പകരക്കാരനെ നിര്‍ദേശിച്ച് ചോപ്ര

24നാണ് ഇന്ത്യ- പാക് പോരാട്ടം

1

ടി20 ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ കളിപ്പിക്കണമോയെന്ന കാര്യത്തില്‍ തനിക്കു ഉറപ്പില്ലെന്നു മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കി. ഉറപ്പായിട്ടും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിക്കേണ്ട താരമാണ് ഭുവിയെന്നു തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന സന്നാഹ മല്‍സരത്തില്‍ ഭുവനേശ്വറിന്റെ മോശം പ്രകടനം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചോപ്ര. നാലോവറില്‍ 54 റണ്‍സാണ് ഈ കളിയില്‍ ഭുവി വിട്ടുകൊടുത്തത്. മാത്രമല്ല ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ അവസാനത്തെ ഓവറില്‍ മാത്രം 21 റണ്‍സ് അദ്ദേഹം വഴങ്ങിയിരുന്നു. ഡെത്ത് ഓവറില്‍ ഭുവിയെ എത്രത്തോളം ആശ്രയിക്കാമെന്ന കാര്യത്തില്‍ സംശയമുണര്‍ത്തുന്നത് കൂടിയാണ് ഈ പ്രകടനം.

 ഭുവനേശ്വര്‍ നിരാശപ്പെടുത്തി

ഭുവനേശ്വര്‍ നിരാശപ്പെടുത്തി

ഇംഗ്ലണ്ടിനെതിരായ സന്നാഹ മല്‍സരത്തില്‍ നിരാശാജനകമായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ബൗളറായി അദ്ദേഹം മാറി. സാധാരണ കാണാറുള്ള കണിശത ഭുവിയുടെ ബൗളിങില്‍ കണ്ടില്ല. ഒരുപാട് അനുഭവസമ്പത്തുള്ള ബൗളറാണ് അദ്ദേഹം. പക്ഷെ പാകിസ്താനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഭുവനേശ്വറിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്നത്തില്‍ എനിക്കു 100 ശതമാനവും ഉറപ്പില്ല. പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിക്കുന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

 വരുണ്‍ സ്ഥാനമുറപ്പാക്കി

വരുണ്‍ സ്ഥാനമുറപ്പാക്കി

കഴിഞ്ഞ സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു പാട് റണ്‍സ് വിട്ടുകൊടുത്തതോടെ സ്പിന്നര്‍ രാഹുല്‍ ചഹറിനു പകരം വരുണ്‍ ചക്രവര്‍ത്തി പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചതായും ചോപ്ര നിരീക്ഷിച്ചു. ഭുവിയെപ്പോലെ തന്നെ രാഹുല്‍ ചാഹറും നന്നായി റണ്‍സ് വിട്ടുകൊടുത്തു. ഇതിനര്‍ഥം പാകിസ്താനെതിരേ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞുവെന്നതാണ്. ആര്‍ അശ്വിന്‍ നന്നായി ബൗള്‍ ചെയ്തു. ആദ്യത്തെ കുറച്ച് ഓവറുകളില്‍ ഓഫ് സ്പിന്നും നന്നായെറിഞ്ഞു. എങ്കിലും ഇന്ത്യ മൂന്നു സ്പിന്നറെ കളിപ്പിക്കുകയാണെങ്കില്‍ മൂന്നാമനായി അദ്ദേഹത്തെ ഇറക്കുമോയെന്നതാണ് ചോദ്യമെന്നും ചോപ്ര വിലയിരുത്തി.
ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും രാഹുല്‍ ചാഹര്‍ നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. അശ്വിനാവട്ടെ നാലോവറില്‍ 23 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. പക്ഷെ അദ്ദേഹത്തിനു വിക്കറ്റ് കിട്ടിയില്ല.

 ഷമി തന്റെ ജോലി ചെയ്തു

ഷമി തന്റെ ജോലി ചെയ്തു

ഇംഗ്ലണ്ടിനെതിരായ കളിയില്‍ മുഹമ്മദ് ഷമി തന്റെ റോള്‍ നിറവേറ്റി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ജസ്പ്രീത് ബുംറയും മികച്ച ബൗളിങാണ് കാഴ്ചവച്ചത്. ഷമിയുടെ യോര്‍ക്കറുകള്‍ പ്രതീക്ഷിച്ച ഫലം കാണുന്നു, പക്ഷെ അദ്ദേഹം ഒരുപാട് റണ്‍സ് വഴങ്ങിയേക്കാം. അപ്പോള്‍ നിങ്ങളുടെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ്, ഷമിക്ക് രണ്ടാംസ്ഥാനമാണുള്ളതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 ആറാം ബൗളറില്ല

ആറാം ബൗളറില്ല

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ ബൗള്‍ ചെയ്യില്ലെന്നുറപ്പായതോടെ ഇന്ത്യക്കു ആറാമത്തെ ബൗളര്‍ ഉണ്ടാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഹാര്‍ദിക്കിന് ഇനിയും ഇതുവരെയും ബൗളിങ് പുനരാരംഭിക്കാനായിട്ടില്ല. ലോകകപ്പിലും ഇനി അദ്ദേഹം ബൗള്‍ ചെയ്യുമെന്ന പ്രതീക്ഷ വേണ്ട. ഓസ്‌ട്രേലിയക്കെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ തീര്‍ച്ചയായും ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ കളിപ്പിക്കണമെന്നും ചോപ്ര ആവശ്യപ്പെട്ടു.
ഭുവനേശ്വര്‍ നിരാശപ്പെടുത്തുന്നതിനാല്‍ മൂന്നാം പേസറായി ശര്‍ദ്ദുലിന് ഇന്ത്യ മുന്‍തൂക്കം നല്‍കിയേക്കും. ബാറ്റിങിലും വാലറ്റത്ത് സംഭാവന ചെയ്യാന്‍ കഴിയുമെന്നത് ശര്‍ദ്ദുലിന് മുതല്‍ക്കൂട്ടാണ്.

Story first published: Tuesday, October 19, 2021, 13:39 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+