
ഇന്ത്യക്കു സമ്മര്‍ദ്ദം കുറവായിരുന്നു
2003, 2011 ലോകകപ്പുകളെക്കുറിച്ച് പറയുകയാണെങ്കില്‍ പാകിസ്താനെതിരേ ഞങ്ങള്‍ക്കു സമ്മര്‍ദ്ദം കുറവായിരുന്നു. കാരണം ലോകകപ്പില്‍ ഞങ്ങളുടെ പൊസിഷന്‍ അവരേക്കാള്‍ മികച്ചതായിരുന്നു. അതുകൊണ്ടു തന്നെ എന്റെ അഭിപ്രായത്തില്‍ അത്തരമൊരു മനോഭാവത്തോടെ ഞങ്ങള്‍ കളിക്കുകയാണെങ്കില്‍ ഞങ്ങള്‍ വലിയ പ്രസ്താവനകള്‍ നടത്താറില്ല.
പാകിസ്താന്റെ ഭാഗത്തു നിന്നും എല്ലായ്‌പ്പോഴും വലിയ പ്രസ്താവനകള്‍ ഉണ്ടാവാറുണ്ട്. ഇപ്പോള്‍ പാകിസ്താന്‍ ന്യൂസ് ആംഗര്‍ നടത്തിയ പ്രസ്താവന ഇതിന് ഉദാഹരണമാണ്. ഷോയുടെ തുടക്കത്തില്‍ ഞങ്ങള്‍ തിയ്യതി മാറ്റാന്‍ പോവുകയാണെന്നാണ് പറഞ്ഞത്. ഇന്ത്യ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പറയാറില്ല, കാരണം അവര്‍ നന്നായി തയ്യാറെടുത്താണ് കളിക്കാറുള്ളത്. നിങ്ങള്‍ നന്നായി തയ്യാറെടുത്താല്‍ മല്‍സരഫലം എന്തായിരിക്കുമെന്നും ഇതിനകം അറിയാന്‍ സാധിക്കുമെന്നും സെവാഗ് വിശദമാക്കി.

പാകിസ്താന് കൂടുതല്‍ അവസരം
ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ച് നമ്മള്‍ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. ഈ മല്‍സരം എത്ര മാത്രം വലുതാണന്നു എല്ലാവര്‍ക്കുമറിയാം. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല. ഇതിന്റെ ചര്‍ച്ചകളും ഒരുപാട് നടന്നിട്ടുണ്ട്്. ഇനി നടക്കാനിരിക്കുന്ന കളിയിലും പാകിസ്താന്‍ ജയിക്കുമോയെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്.
പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍, ടി20 ഫോര്‍മാറ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇന്ത്യക്കെതിരേ വിജയം നേടാന്‍ പാകിസ്താന് കൂടുതല്‍ സാധ്യതയുണ്ട്. കാരണം ഏകദിന ഫോര്‍മാറ്റില്‍ പാകിസ്താന് അത്ര നന്നായി കളിക്കാന്‍ കഴിയാറില്ല. ടി20 ഫോര്‍മാറ്റില്‍ ഒരു താരം വിചാരിച്ചാല്‍പ്പോലും ഏതു ടീമിനെയും തോല്‍പ്പിക്കാം. പക്ഷെ എന്നിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യയെ കീഴടക്കാന്‍ പാകിസ്താനായിട്ടില്ല. ഇനി 24ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ എന്താണ് സംഭവിക്കുകയെന്നു നമുക്കു കാണാമെന്നും സെവാഗ് പറഞ്ഞു.

കോലിക്കു കീഴില്‍ ആദ്യം
വിരാട് കോലിക്കു കീഴില്‍ ഇതാദ്യമായാണ് ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ ഇറങ്ങുന്നത്. നേരത്തേ നടന്ന മല്‍സരങ്ങളിലെല്ലാം എംഎസ് ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. ടീമിനെ നയിക്കാന്‍ ധോണിയില്ലെങ്കിലും ഇത്തവണ ഇന്ത്യയുടെ ഉപദേശകന്റെ റോളില്‍ അദ്ദേഹമുണ്ടാവും.
2007ലെ പ്രഥമ ടി20 ലോകകപ്പ് മുതലുള്ള ചരിത്രമെടുത്താല്‍ അഞ്ചു തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഇവയിലെല്ലാം ഇന്ത്യ വിജയം കൊയ്യുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പില്‍ ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരേ പാകിസ്താനാണ് മേല്‍ക്കൈ. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പാകിസ്താന്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യക്കു വിജയിക്കാനായത്.

ഇന്ത്യന്‍ സ്‌ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

പാകിസ്താന്‍ സ്‌ക്വാഡ്
മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.


Click it and Unblock the Notifications