T20 World Cup 2021: 'റിഷഭ് 13ാം ഓവറിലെങ്കിലും ക്രീസിലെത്തണം', ഗെയിം ചെയിഞ്ചറാണവന്‍- ലക്ഷ്മണ്‍
മുംബൈ: ടി20 ലോകകപ്പിന്റെ ആവേശം പടിവാതുക്കല്‍ എത്തിനില്‍ക്കുകയാണ്. യോഗ്യതാ മത്സരങ്ങളും സന്നാഹ മത്സരങ്ങളും തകര്‍പ്പനായി മുന്നോട്ട് പോകവെ വെടിക്കെട്ട് ലോകകപ്പ് തന്നെയാവും വരാനിരിക്കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇത്തവണ യുഎഇയിലാണ് ലോകകപ്പെന്നതിനാല്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. അതിനാല്‍ത്തന്നെ പോരാട്ടം ശക്തമാവുമെന്നുറപ്പ്.

കരുത്തുറ്റ താരനിരയുള്ള ഇന്ത്യ നിലവില്‍ വലിയ പ്രതീക്ഷയിലാണ്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവര്‍ കരുത്ത് പകരുമ്പോള്‍ മികച്ച യുവതാരങ്ങളുടെ പിന്തുണയുമുണ്ട്. വിക്കറ്റ് കീപ്പറായി റിഷഭ് പന്താവും ഉണ്ടാവുക. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 14 പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് താരം അടിച്ചെടുത്തത്. ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ റിഷഭിന്റെ ഇന്നിങ്‌സ് നിര്‍ണ്ണായകമായെന്ന് പറയാം.
Also Read: ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെ തീര്‍ത്തു, ഇനി ഇന്ത്യ x ഓസീസ്- രോഹിത്തും ജഡ്ഡുവും തിരിച്ചെത്തും

മത്സരത്തില്‍ സൂര്യകുമാറിനെയും മറികടന്ന് നാലാം നമ്പറിലാണ് റിഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങിയത്. ഈ അവസരത്തോട് നീതി പുലര്‍ത്തി ബാറ്റ് ചെയ്യാനും റിഷഭിനായി. സാധാരണ രീതിയില്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആവും റിഷഭ് ബാറ്റിങ്ങിനിറങ്ങുക. ടി20 ലോകകപ്പില്‍ ഏത് പൊസിഷനിലാവും റിഷഭ് ഇറങ്ങുകയെന്നതും കണ്ടറിയണം. ഇപ്പോഴിതാ റിഷഭ് 13,14 ഓവറിലെങ്കിലും ക്രീസിലെത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
Also Read: T20 World Cup 2021: ശര്‍ദുല്‍-ഭുവനേശ്വര്‍? ആരെ കളിപ്പിക്കണം? ഇന്ത്യക്ക് വലിയ തലവേദനയാവും- പാര്‍ഥിവ്

'നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തന്നെ കളിക്കുന്നതാവും നന്നാവുക. റിഷഭ് അഞ്ചാം നമ്പറില്‍ ഇറങ്ങട്ടെ. എന്നാല്‍ 13 ഓവറിനുള്ളില്‍ രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായാല്‍ റിഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കണം. കാരണം ഗെയിം ചെയിഞ്ചറായ താരമാണവന്‍. വലിയ ഷോട്ടുകള്‍ കളിക്കാന്‍ അസാമാന്യ മികവുണ്ട്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാനാണെങ്കില്‍ റിഷഭിനെ ബാറ്റിങ്ങിനിറക്കും.
Also Read: ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍, രണ്ടിലൊരാളെയാക്കാം- തിരഞ്ഞെടുത്ത് ക്ലൂസ്‌നര്‍

റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ഫിനിഷര്‍ റോളില്‍ തിളങ്ങാനാവും. അവസാന നാല് ഓവറില്‍ 40 റണ്‍സ് ജയിക്കാന്‍ വേണ്ട സാഹചര്യം ടി20 ലോകകപ്പിലും ഉണ്ടായേക്കാം. അതിനാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരം മികച്ച പരിശീലന മത്സരമായിരുന്നു. വലിയ വെല്ലുവിളികള്‍ ഗ്രൂപ്പുഘട്ടത്തില്‍ നേരിടേണ്ടി വന്നേക്കാം'-ലക്ഷ്മണ്‍ പറഞ്ഞു.
Also Read: T20 World Cup 2021: ഈ അഞ്ച് ബൗളര്‍മാരെ എല്ലാവര്‍ക്കും ഭയം, റണ്‍സടിക്കുക കടുപ്പം

സൂര്യകുമാര്‍ യാദവിനെ പഴയ സ്ഥിരത കാട്ടാനാവുന്നില്ല. മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി. അഞ്ചാം നമ്പറിലിറങ്ങി 9 പന്ത് നേരിട്ട് 8 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്.നിര്‍ണ്ണായക സമയത്ത് അതിവേഗത്തില്‍ ബാറ്റ് ചെയ്യാന്‍ സൂര്യക്ക് സാധിച്ചില്ല. നാലാം നമ്പറില്‍ത്തന്നെ സൂര്യ ബാറ്റ് ചെയ്യുന്നതാവും നന്നാവുക.
Also Read: T20 World Cup 2021: ആദ്യ സന്നാഹത്തില്‍ കസറി ഇന്ത്യ, മൂന്ന് കാര്യത്തില്‍ ആശങ്ക, പരിഹാരം വേണം

അതേ സമയം നാലാം നമ്പറില്‍ സൂര്യകുമാര്‍ വേണ്ട ഇഷാന്‍ കിഷന്‍ കളിക്കണമെന്ന ആവിശ്യവും ഉയരുന്നുണ്ട്.കാരണം കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി എന്നീ ടോപ് ത്രീ താരങ്ങളും വലം കൈയന്‍മാരാണ്. നാലാം നമ്പറില്‍ സൂര്യയും വലം കൈയനാണ്. എന്നാല്‍ മികച്ച ഫോമിലുള്ള ഇഷാന്‍ നാലാം നമ്പറിലേക്കെത്തിയാല്‍ വലം-ഇടം കൈ കൂട്ട് ലഭിക്കുകയും അത് എതിര്‍ ടീമിന്റെ ജോലിഭാരം ഉയര്‍ത്തുകയും ചെയ്യും.
Also Read: T20 World Cup: ഓപ്പണിങിലേക്കു ഞാനില്ല- ഓപ്പണിങ് സഖ്യത്തെക്കുറിച്ച് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഓപ്പണറായി എത്തുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. തനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് കോലി തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ രോഹിതും രാഹുലും തന്നെയാവും ഇന്ത്യയുടെ ഓപ്പണര്‍മാരെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയിരുന്നു. താന്‍ മൂന്നാം നമ്പറിലാവും എത്തുകയെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞിരുന്നു. കോലിക്ക് ചേരുന്നത് മൂന്നാം നമ്പര്‍ തന്നെയാണെന്ന് വിലയിരുത്തിയിരിക്കുകയാണ് വിവിഎസ് ലക്ഷ്മണും.
Also Read: T20 World Cup: സന്നാഹം- ചാംപ്യന്‍മാര്‍ക്കു ഷോക്ക്, വിന്‍ഡീസിനെ വീഴ്ത്തി പാക് പട

Also Read: T20 World Cup: സന്നാഹം- തിരികൊളുത്തി രാഹുല്‍, കത്തിക്കയറി ഇഷാന്‍, ഇന്ത്യ മിന്നിച്ചു
'കോലിക്ക് അനുയോജ്യമായത് മൂന്നാം നമ്പര്‍ തന്നെയാണ്. കാരണം കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ എന്നീ പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ ഓപ്പണിങ്ങിലുണ്ട്. ഇഷാന്‍ കിഷനും നന്നായി ബാറ്റ് ചെയ്യുന്നു. അതിനാല്‍ മൂന്നാം നമ്പറില്‍ കോലി കളിക്കുന്നതാവും നന്നാവുക'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications