T20 World Cup: ഓപ്പണിങിലേക്കു ഞാനില്ല- ഓപ്പണിങ് സഖ്യത്തെക്കുറിച്ച് കോലി

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ സന്നാഹ മല്‍സരത്തിനു മുന്നോടിയായി ടോസിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്നായിരിക്കും ലോകകപ്പില്‍ ടീമിനായി ഓപ്പണ്‍ ചെയ്യുകയെന്നും മൂന്നാം നമ്പറിലായിരിക്കും താന്‍ ഇറങ്ങുകയെന്നും കോലി വ്യക്തമാക്കി.
നേരത്തേ രോഹിത്തിന്റെ ഓപ്പണിങ് ആരായിരിക്കുമെന്ന കാര്യത്തില്‍ പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. രാഹുലിനെക്കൂടാതെ കോലി, യുവതാരം ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അവസാനത്തെ ടി20 പരമ്പരയ്ക്കു ശേഷം ലോകകപ്പില്‍ രോഹിത്തിനൊപ്പം താന്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്നും കോലി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഓപ്പണ്‍ ചെയ്യില്ലെന്നു ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

ഐപിഎല്ലിനു ശേഷം എല്ലാം മാറി
ഐപിഎല്ലിനു മുമ്പുണ്ടായിരുന്ന സാഹചചര്യമല്ല ഇപ്പോഴത്തേതെന്നു കോലി പറഞ്ഞു. ഐപിഎല്ലിനു മുമ്പ് സാഹചര്യം മറ്റൊന്നായിരുന്നു, എന്നാല്‍ ഇപ്പോള്‍ മുന്‍നിരയില്‍ കെഎല്‍ രാഹുലില്ലാതെ ആലോചിക്കാന്‍ കഴിയില്ല. രോഹിത് ശര്‍മയുടെ കാര്യത്തില്‍ ചിന്തിക്കേണ്ട കാര്യമില്ല, ലോകോത്തര താരമാണ് അദ്ദേഹം. മുന്‍നിരയില്‍ വളരെ മികച്ച പ്രകടനവുമാണ് നടത്തുന്നത്. ഞാന്‍ മൂന്നാംനമ്പറിലായിരിക്കും ലോകകപ്പില്‍ ഇറങ്ങുന്നത്. ഇപ്പോള്‍ എനിക്കു നല്‍കാനുള്ള ഒരേയൊരു ന്യൂസ് ഇതു മാത്രമാണെന്നും കോലി ടോസിനു ശേഷം വിശദമാക്കി.

പൊരുത്തപ്പെടുകയെന്നതാണ് കാര്യം
ലോകകപ്പില്‍ എത്രയും വേഗത്തില്‍ തങ്ങളുടെ റോളുമായി പൊരുത്തപ്പെടുകയെന്നതാണ് ഓരോ താരത്തെയും സംബന്ധിച്ച് പ്രധാനമെന്നു കോലി പറഞ്ഞു. ഐപിഎല്‍ ടീമുകള്‍ക്കു വേണ്ടി താരങ്ങള്‍ വ്യത്യസ്ത റോളുകളിലായിരിക്കാം കളിച്ചത്. ഈ ടീമുമായി എത്രയും വേഗത്തില്‍ പൊരുത്തപ്പെടുകയാണ് ഇനി അവര്‍ ചെയ്യേണ്ടത്. ആരൊക്കെ കളിക്കുന്നു, എവിടെയിറങ്ങുന്നു എന്നതാണ് കാര്യം. ആദ്യത്തെ മല്‍സരത്തില്‍ എങ്ങനെയാണ് ഇറങ്ങേണ്ടതെന്ന കാര്യത്തില്‍ ഞങ്ങള്‍ ഏറെക്കുറെ തീരുമാനമെടുത്തു കഴിഞ്ഞതായും കോലി കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ പ്രകടനം
ഐപിഎല്ലിന്റെ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ ബാറ്റിങായിരുന്നു ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ കാഴ്ചവച്ചത്. ഫൈനലിനു മുമ്പ് വരെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിന്റെ പേരിലായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 62.6 എന്ന മികച്ച ശരാശരിയില്‍ 138.80 സ്‌ട്രൈക്ക് റേറ്റോടെ 626 റണ്‍സാണ് രാഹുല്‍ വാരിക്കൂട്ടിയത്. ഈ പ്രകടനം തന്നെയാണ് തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്കു ഇറങ്ങാന്‍ കോലിയെ പ്രേരിപ്പിച്ചത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഓപ്പണറായാണ് കോലി കളിച്ചത്. പക്ഷെ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. 405 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത്തിനും അത്ര മികച്ച സീസണായിരുന്നില്ല ഇത്തവണത്തേത്. 381 റണ്‍സ് മാത്രമേ ഹിറ്റ്മാന്‍ നേടിയിയിരുന്നുള്ളൂ. രണ്ടു പേരുടെയും ബാറ്റിങ് ശരാശരി 30നും താഴെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications