For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സന്നാഹം- ചാംപ്യന്‍മാര്‍ക്കു ഷോക്ക്, വിന്‍ഡീസിനെ വീഴ്ത്തി പാക് പട

ഏഴു വിക്കറ്റിനാണ് പാകിസ്താന്റെ വിജയം

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനു വന്‍ തോല്‍വി. മുന്‍ ജേതാക്കളായ പാകിസ്താനാണ് ഏഴു വിക്കറ്റിനു രണ്ടു തവണ വിജയികളായ വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. ബൗളിങ് മികവിലായിരുന്നു പാക് പടയുടെ വിജയം. 24ന് ലോകകപ്പിലെ സൂപ്പര്‍ 12ലെ ഗ്ലാമര്‍ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ് വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് ബാബര്‍ ആസവും സംഘവും നല്‍കിയിരിക്കുന്നത്.

 ടോസ് വിന്‍ഡീസിന്

ടോസ് വിന്‍ഡീസിന്

വിന്‍ഡീസിനായിരുന്നു കളിയില്‍ ടോസ്. നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലുള്‍പ്പെട്ട ശക്തമായ ടീമിനെയായിരുന്നു വിന്‍ഡീസ് ഇറക്കിയത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ വിന്‍ഡീസിനെ പാക് പട പിടിച്ചുകെട്ടി. ഏഴു വിക്കറ്റിനു 130 റണ്‍സാണ് വിന്‍ഡീസിന് നേടാനായത്. ആരും തന്നെ വിന്‍ഡീസ് നിരയില്‍ 30 തികച്ചില്ല. 28 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടോപ്‌സ്‌കോറര്‍. 24 ബോളില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. പൊളളാര്‍ഡ് (23), ഗെയ്ല്‍ (20) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ലെന്‍ഡ്ല്‍ സിമ്മണ്‍സ് 18ഉം നിക്കോളാസ് പൂരന്‍ 13ഉം റണ്‍സെടുത്ത് പുറത്തായി.
ഒരു ഘട്ടത്തില്‍ 120 റണ്‍സ് പോലും വിന്‍ഡീസ് തികയ്ക്കില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനം അവരെ 130ലെത്തിക്കുകയായിരുന്നു. വെറും 10 ബോളിലാണ് അഞ്ചു ബൗണ്ടറികളോടെ വിന്‍ഡീസ് നായകന്‍ 23 റണ്‍സ് അടിച്ചെടുത്തത്. ഒരേയൊരു സിക്‌സര്‍ മാത്രമേ വിന്‍ഡീസ് ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. അത് പൂരന്റെ വകയായിരുന്നു.
രണ്ടു വിക്കറ്റ് വീതമെടുത്ത ഷഹീന്‍ ഷാ അഫ്രീഡി, ഹസന്‍ അലി, ഹാരിസ് റൗഫ് എന്നിവര്‍ ചേര്‍ന്നാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. അലി നാലോവറില്‍ 21 റണ്‍സിനാണ് രണ്ടു പേരെ പുറത്താക്കിയതെങ്കില്‍ റൗഫ് നാലോവറില്‍ 32 റണ്‍സിനാണ് രണ്ടു വിക്കറ്റുകളെടുത്തത്. ഷഹീന്‍ അഫ്രീഡിയാവട്ടെ നന്നായി തല്ലു വാങ്ങി. നാലോവറില്‍ 41 റണ്‍സ് താരം വിട്ടുകൊടുത്തു.

പാക് റണ്‍ചേസ്

പാക് റണ്‍ചേസ്

റണ്‍ചേസില്‍ 131 റണ്‍സെന്ന വിജയലക്ഷ്യം പാകിസ്താന് ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 15.3 ഓവറില്‍ തന്നെ മൂന്നു വിക്കറ്റിന് പാകിസ്താന്‍ ലക്ഷ്യത്തിലെത്തി. നായകന്റെ ഇന്നിങ്‌സ് കളിച്ച ആസം (50) ഫിഫ്റ്റിയടിച്ചപ്പോള്‍ ഫഖര്‍ സമാന്‍ പുറത്താവാതെ 46 റണ്‍സും നേടി. 41 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ആസം 50 റണ്‍സോടെ ടീമിന്റെ അമരക്കാരനായത്. ഫഖറാവട്ടെ വെറും 24 ബോളിലാണ് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 46 റണ്‍സെടുത്തത്. ഫഖറിനൊപ്പം 14 റണ്‍സോടെ മുന്‍ നായകന്‍ ഷുഐബ് മാലിക്ക് പുറത്താവാതെ നിന്നു. മുഹമ്മദ് റിസ്വാന്‍ (13), മുഹമ്മദ് ഹഫീസ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഗോള്‍ഡന്‍ ഡെക്കായാണ് മുന്‍ നായകനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഹഫീസ് മടങ്ങിയത്. വിന്‍ഡീസിനു വേണ്ടി ഹെയ്ഡന്‍ വാല്‍ഷ് രണ്ടു വിക്കറ്റുകളെടുത്തു.

 ഇരുവരുടെയും ലോകകപ്പ് സ്ക്വാഡ്

ഇരുവരുടെയും ലോകകപ്പ് സ്ക്വാഡ്

പാകിസ്താന്‍
മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.

വെസ്റ്റ് ഇന്‍ഡീസ്
ലെന്‍ഡ്ല്‍ സിമ്മണ്‍സ്, ആന്ദ്രെ ഫ്‌ളെച്ചര്‍, ക്രിസ് ഗെയ്ല്‍, റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഹെയ്ഡന്‍ വാല്‍ഷ്, രവി രാംപോള്‍, ഒബെഡ് മക്കോയ്, ഒഷെയ്ന്‍ തോമസ്, ആന്ദ്രെ റസ്സല്‍, എവിന്‍ ലൂയിസ്, ഡ്വയ്ന്‍ ബ്രാവോ, ഫാബിയന്‍ അലെന്‍.

Story first published: Monday, October 18, 2021, 22:21 [IST]
Other articles published on Oct 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+