For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യയെ എന്തിനാണ് ഫേവറേറ്റുകളെന്ന് വിളിക്കുന്നത്? വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

ദുബായ്: ടി20 ലോകകപ്പ് ആവേശം പടിവാതുക്കല്‍ എത്തിനില്‍ക്കുന്നു. ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കുമില്ലാത്തതിനാല്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ല. ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ഓസ്‌ട്രേലിയ എന്നിവരെല്ലാം ഇത്തവണത്തെ ഫേവറേറ്റുകളാണ്. മികച്ച ടീം കരുത്തുള്ള ഇന്ത്യ ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരനാണ്. ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് കളിക്കാനിറങ്ങുന്നതും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.

1

എംഎസ് ധോണി ഉപദേഷ്ടാവായി എത്തുന്നതും ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. ശക്തമായ താരനിരയുള്ള ഇന്ത്യയുടെ നിലവിലെ ഫോമും പ്രതീക്ഷ നല്‍കുന്നതാണ്. ഇപ്പോഴിതാ എന്തിനാണ് ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിളിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. പല തവണ ഇന്ത്യന്‍ ക്രിക്കറ്റിനെ വിമര്‍ശിച്ച് മൈക്കല്‍ വോണ്‍ രംഗത്തെത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പ്രകടനംകൊണ്ട് തന്നെ ഇന്ത്യ മറുപടിയും നല്‍കിയിട്ടുണ്ട്.

Also Read: T20 World Cup 2021: സൂര്യകുമാര്‍ വേണ്ട, ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തൂ- സല്‍മാന്‍ ബട്ട്

2

'എന്നെ സംബന്ധിച്ച് ഇംഗ്ലണ്ടാണ് ഫേവറേറ്റുകള്‍.ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഫേവറേറ്റുകള്‍ എന്ന വിശേഷണം നല്‍കുന്നതെന്തിനെന്ന് മനസിലാവുന്നില്ല. വെസ്റ്റ് ഇന്‍ഡീസും പാകിസ്താനുമാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍. പാകിസ്താനെ ഞാന്‍ എഴുതിത്തള്ളില്ല. ന്യൂസീലന്‍ഡിനൊപ്പം ലോകോത്തര താരങ്ങളുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ കൃത്യമായ പദ്ധതിയുമായി വരുന്നവരാണവര്‍'-മൈക്കല്‍ വോണ്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'റിഷഭ് 13ാം ഓവറിലെങ്കിലും ക്രീസിലെത്തണം', ഗെയിം ചെയിഞ്ചറാണവന്‍- ലക്ഷ്മണ്‍

3

സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ സീനിയര്‍ താരനിരയും യുവതാരനിരയും ഇന്ത്യക്കൊപ്പമുണ്ട്. ബൗളിങ് നിരയും ശക്തം. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി എന്നീ മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരും ചേരുമ്പോള്‍ ഏത് ബൗളിങ് നിരയും വിറക്കും.

Also Read: T20 World Cup: ഓപ്പണിങ് പെര്‍ഫെക്ട് ഓക്കെ, കോലിയും ഭുവിയും അത്ര പോരാ- സന്നാഹം പഠിപ്പിച്ചതെന്ത്?

4

പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് ഇന്ത്യക്കൊപ്പമുള്ളത്. മികച്ച സ്പിന്‍ കരുത്തും ഇന്ത്യക്കുണ്ട്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യ തന്നെയാണ് ഇത്തവണത്തെ ഫേവറേറ്റുകളിലൊന്ന് എന്ന് പറയാം. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കഴിയുന്ന മാച്ച് വിന്നര്‍മാരായ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അതിനാല്‍ എതിരാളികള്‍ ഇന്ത്യയെ നന്നായി ഭയക്കുന്നുമുണ്ട്.

Also Read: T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമോ? വെളിപ്പെടുത്തി രവി ശാസ്ത്രി

5

മറ്റ് ടീമുകളുടെ സാധ്യതകളെക്കുറിച്ചും മൈക്കല്‍ വോണ്‍ പറഞ്ഞു. 'ഓസ്‌ട്രേലിയക്ക് ഇത്തവണ വലിയ സാധ്യതകളുണ്ടെന്ന് കരുതുന്നില്ല. ടി20 ക്രിക്കറ്റില്‍ അവര്‍ വളരെ പ്രയാസപ്പെടും. ഗ്ലെന്‍ മാക്‌സ് വെല്‍ മികച്ച ഫോമിലാണ്. അതിനാല്‍ മികച്ച ടൂര്‍ണമെന്റാവും അവനെ കാത്തിരിക്കുന്നത്. എന്നാല്‍ ഓസീസിനെ സംബന്ധിച്ച് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചേക്കില്ല. ഇംഗ്ലണ്ട്,ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് സെമിയില്‍ കടക്കാനാണ് സാധ്യത. യുഎഇയിലെ അനുഭവസമ്പത്തിന്റെ കരുത്തില്‍ പാകിസ്താനും സാധ്യതകളുണ്ട്'-മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഇവരെ നോക്കിവച്ചോ- ശ്രദ്ധിക്കേണ്ട യുവതാരങ്ങളെ അറിയാം, ലിസ്റ്റില്‍ ഇഷാനും

6

സന്നാഹ മത്സരത്തില്‍ പാകിസ്താനും ഇന്ത്യയും ഓസ്‌ട്രേലിയയുമെല്ലാം കരുത്ത് കാട്ടി. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തോറ്റു. ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,മാര്‍ക്കസ് സ്റ്റോയിനിസ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ഗ്ലെന്‍ മാക്‌സ് വെല്‍,പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസ് നിര ഫോമിലേക്കെത്തിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും.

Also Read: IPL 2021: സീസണിലെ മികച്ച അഞ്ച് യുവതാരങ്ങള്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

7

Also Read: T20 World Cup: പാകിസ്താനെതിരേ അവനെ ഇന്ത്യ ഇറക്കണോ? പകരക്കാരനെ നിര്‍ദേശിച്ച് ചോപ്ര

യുഎഇയിലെ സാഹചര്യത്തില്‍ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ഇവിടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള അനുഭവസമ്പത്ത് പാകിസ്താനുണ്ട്. ഇത് ടീമിന് ഗുണം ചെയ്‌തേക്കും. എന്നാല്‍ ഇംഗ്ലണ്ട് ടീമിലെ പല താരങ്ങളും രണ്ടാം പാദ ഐപിഎല്‍ കളിച്ചിരുന്നില്ല. ഇത് ടീമിന് തിരിച്ചടിയാവാനാണ് സാധ്യത കൂടുതല്‍. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവവും നായകന്‍ ഓയിന്‍ മോര്‍ഗന്‍,ലിയാം ലിവിങസ്റ്റന്‍ തുടങ്ങിയവരുടെ മോശം ഫോമും ലോകകപ്പില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായേക്കാം.

Story first published: Wednesday, October 20, 2021, 13:55 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+