
സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ പാകിസ്താനും പരാജയപ്പെടുത്തി. രണ്ട് ടീമിനൊപ്പവും പ്രതിഭാശാലികളായ താരങ്ങളുള്ളതിനാല്‍ ഭാഗ്യം തുണയ്ക്കുന്ന ടീമിനാവും വിജയ സാധ്യത. പാകിസ്താനെതിരായ മത്സരം സാധാരണ മത്സരം പോലെ തന്നെയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമോ അതോ പന്തെറിയുമോയെന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി.
Also Read: T20 World Cup: സന്നാഹം- ചാംപ്യന്‍മാര്‍ക്കു ഷോക്ക്, വിന്‍ഡീസിനെ വീഴ്ത്തി പാക് പട

'മത്സരത്തിന് മുമ്പ് എത്രത്തോളം മഞ്ഞുണ്ടെന്നതിനെ ആശ്രയിച്ചാവും ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യണോ പന്ത് ചെയ്യണോ എന്ന് തീരുമാനിക്കുക. ഒരു അധിക പേസറോ സ്പിന്നറോ എന്ന് തീരുമാനിക്കുകയും മഞ്ഞിന്റെ അവസ്ഥയെ നോക്കിയാവും'-രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടം തന്നെയാണ് പാകിസ്താനെതിരേ നടക്കുന്നത്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ ചരിത്രത്തില്‍ വിശ്വസിച്ചാണ് ഇന്ത്യയിറങ്ങുന്നത്.
Also Read: T20 World Cup: സന്നാഹം- തിരികൊളുത്തി രാഹുല്‍, കത്തിക്കയറി ഇഷാന്‍, ഇന്ത്യ മിന്നിച്ചു

ടി20 ലോകകപ്പില്‍ മത്സരങ്ങള്‍ വൈകുന്നേരം 3.30നും വൈകീട്ട് 7.30നുമായാണ് നടക്കുന്നത്. 7.30ന് നടക്കുന്ന മത്സര സമയത്ത് മഞ്ഞിറങ്ങാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞിന്റെ സാന്നിധ്യം ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കും. പിച്ചില്‍ മഞ്ഞിന്റെ ഈര്‍പ്പം നിറയുന്നതോടെ പന്തടിച്ചാല്‍ പോകാത്ത അവസ്ഥ വരും. ഈ സാഹചര്യത്തെ പേസ് ബൗളര്‍മാര്‍ നന്നായി പ്രയോജനപ്പെടുത്തിയാല്‍ ബാറ്റിങ് നിര തകര്‍ന്നടിയാനും സാധ്യതകളുണ്ട്.
Also Read: IPL 2022: അടുത്ത സീസണിലെ മുംബൈ ടീം- അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ അതു നടക്കുമെന്നു രോഹിത്

എന്നാല്‍ മഞ്ഞിന്റെ സാന്നിധ്യം സ്പിന്നര്‍മാര്‍ക്ക് തിരിച്ചടിയാണ്. പന്തില്‍ വേണ്ടത്ര നിയന്ത്രണം കൊണ്ടുവരാനോ,ടേണ്‍ കണ്ടെത്താനോ സ്പിന്നര്‍മാര്‍ക്ക് സാധിക്കില്ല. അത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുതലാക്കാന്‍ സാധിച്ചേക്കും. യുഎഇയിലെ സാഹചര്യത്തില്‍ പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ തിളങ്ങാനാവും. ഇന്ത്യ നാല് പേസര്‍മാരെയും അത്ര തന്നെ സ്പിന്നര്‍മാരെയുമാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. റിസര്‍വ് സ്പിന്നറായി അക്ഷര്‍ പട്ടേലുമുണ്ട്. പേസ് നിരയില്‍ മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്.
Also Read: ശാസ്ത്രി അടുത്ത ആര്‍സിബി കോച്ചാവുമോ? മുന്നിലുള്ളത് രണ്ട് ഓപ്ഷനുകള്‍

പാകിസ്താന്‍ ടീം കരുത്തില്‍ ഒട്ടും പിന്നിലല്ല. മുഹമ്മദ് റിസ്വാന്‍,ബാബര്‍ അസാം എന്നീ യുവ സൂപ്പര്‍ താരങ്ങളോടൊപ്പം പരിചയസമ്പന്നരായ ഷുഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും പാക് ബാറ്റിങ് നിരയിലുണ്ട്. ഹസന്‍ അലി,ഷഹിന്‍ഷാ അഫ്രീദി തുടങ്ങിയ പേസര്‍മാരും പാകിസ്താന് പ്രതീക്ഷ നല്‍കുന്നതാണ്. യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ടീമാണ് പാകിസ്താന്‍. അത് ഇന്ത്യക്കെതിരേ വിജയം നേടാന്‍ പാകിസ്താനെ സഹായിക്കുമോയെന്ന് കണ്ടറിയാം.
Also Read: IPL 2021: ധോണിയല്ല മികച്ച ക്യാപ്റ്റന്‍! സിഎസ്‌കെ നിലനിര്‍ത്തരുത്- വിവാദത്തിനു തുടക്കമിട്ട് ഗംഭീര്‍

Also Read: T20 World Cup: ഇന്ത്യക്കു ഇതു ലാസ്റ്റ് ചാന്‍സ്! സന്നാഹത്തില്‍ പരിഹരിച്ചേ തീരൂ- എന്തൊക്കെയെന്നറിയാം
2019ലെ ഏകദിന ലോകകപ്പിലും പിന്നീട് നടന്ന ഏഷ്യാ കപ്പിലും പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിരാട് കോലി നയിച്ച രവി ശാസ്ത്രി പരിശീലിപ്പിച്ച ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. ഈ മികവ് ഇത്തവണ ടി20 ലോകകപ്പില്‍ ആവര്‍ത്തിക്കാനാവുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ.


Click it and Unblock the Notifications