വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇവരെ നോക്കിവച്ചോ- ശ്രദ്ധിക്കേണ്ട യുവതാരങ്ങളെ അറിയാം, ലിസ്റ്റില്‍ ഇഷാനും

23നാണ് ലോകകപ്പിനു തുടക്കമാവുന്നത്

ഐസിസിയുടെ ടി20 ലോകകപ്പിനു ഈയാഴ്ച യുഎഇയില്‍ തുടക്കമാവുകയാണ്. യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വിരാട് കോലി, ബാബര്‍ ആസം, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുള്‍പ്പെട്ട സൂപ്പര്‍ താരങ്ങള്‍ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഇവരോടൊപ്പം ചില ശ്രദ്ധേയരായ യുവതാരങ്ങളും തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനിറങ്ങും. ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട യുവതാരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ഇഷാന്‍ കിഷന്‍ (ഇന്ത്യ)

ഇഷാന്‍ കിഷന്‍ (ഇന്ത്യ)

പോക്കറ്റ് ഡയനാമിറ്റെന്നറിയപ്പെടുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട യുവതാരമാണ്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20യിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി ഇഷാന്‍ സാന്നിധ്യമറിയിക്കുകയും ചെയ്തു. 32 ബോളില്‍ 56 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ ഇഷാന്‍ ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയും പ്ലെയിങ് ഇലവനില്‍ നിന്നു പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന ലീഗ് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ഫിഫ്റ്റികളടിച്ച് താരം ഫോമിലേക്കു മടങ്ങിയെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ നടന്ന സന്നാഹത്തിലും ഇഷാന്‍ കസറിയിരുന്നു. ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച കളിയില്‍ 46 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 70 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ പ്രകടനത്തോടെ ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനത്തിനുവേണ്ടി ഇഷാന്‍ അവകാശവാദമുന്നയിച്ചിരിക്കുകയാണ്. അവസരം ലഭിച്ചാല്‍ അത് പരമാവധി മുതലാക്കാനായിരിക്കും താരത്തിന്റെ ശ്രമം.

 ഹൈദര്‍ അലി (പാകിസ്താന്‍)

ഹൈദര്‍ അലി (പാകിസ്താന്‍)

പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് ഹൈദര്‍ അലി. മൂന്നു മാസങ്ങള്‍ക്കു മുമ്പ് പാക് ലോകകപ്പ് ടീമിലുണ്ടാവുമോയെന്നു സംശയിച്ചിരുന്ന താരമായിരുന്നു അദ്ദേഹം. കൊവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു യുഎഇയില്‍ നിന്നും ഹൈദര്‍ തിരികെ അയക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു.
എന്നാല്‍ പാകിസ്താനിലെ ദേശീയ ടി20 കപ്പില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ അപരാജിത സെഞ്ച്വറി നേടിയതോടെയാണ് മധ്യനിര ബാറ്റര്‍ കൂടിയായ ഹൈദര്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം നയിച്ച സെന്‍ട്രല്‍ പഞ്ചാബിനെതിരേ 53 ബോളില്‍ 91 റണ്‍സും ഹൈദര്‍ അടിച്ചെടുത്തിരുന്നു.

 ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)

ഗ്ലെന്‍ ഫിലിപ്‌സ് (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സൗത്താഫ്രിക്കന്‍ വംശജായ ഗ്ലെന്‍ ഫിലിപ്‌സ്. ഈ സീസണിലെ ഐപിഎല്ലിന്റെ രണ്ടാംപകുതിയില്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനായി കൡച്ചിരുന്നെങ്കിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നേരത്തേ ടി20 ബ്ലാസ്റ്റ്, ദി ഹണ്ട്രഡ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഫിലിപ്‌സ് നടത്തിയിരുന്നു. വിക്കറ്റ് കീപ്പര്‍ കൂടിയായ താരം മികച്ച ഫീല്‍ഡര്‍ കൂടിയാണ്.

 തബ്രെയ്‌സ് ഷാംസി (സൗത്താഫ്രിക്ക)

തബ്രെയ്‌സ് ഷാംസി (സൗത്താഫ്രിക്ക)

ഇത്തവണ കന്നി ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന സൗത്താഫ്രിക്കയുടെ ബൗളിങ് തുറുപ്പുചീട്ടാണ് സ്പിന്നര്‍ തബ്രെയ്‌സ് ഷാംസി. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ ഷാംസി ബൗളിങിലെ വേരിയേഷന്‍ കൊണ്ടും ഗൂഗ്ലിയിലൂടെയും ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കും. മുന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ വിരമിക്കലോടെയാണ് ഷാംസിയുടെ സമയം തെളിഞ്ഞത്. നിലവില്‍ ടി20 ലോക റാങ്കിങില്‍ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം. ഈ വര്‍ഷം മാത്രം ടി20യില്‍ 28 വിക്കറ്റുകള്‍ ഷാംസി വീഴ്ത്തിയിരുന്നു. ഏഴില്‍ താഴെ ഇക്കോണമി റേറ്റിലായിരുന്നു ഇത്.

 ഹസ്‌റത്തുള്ള സസായ് (അഫ്ഗാനിസ്താന്‍)

ഹസ്‌റത്തുള്ള സസായ് (അഫ്ഗാനിസ്താന്‍)


അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ബൗളര്‍മാരിലൂടെയാണ് ലോക ശ്രദ്ധയാകര്‍ഷിച്ചതെങ്കിലും ബാറ്റിങിലും തങ്ങള്‍ക്കു കേമന്‍മാരുണ്ടെന്ന് തെളിയിക്കാന്‍ അവരുടെ തുറുപ്പുചീട്ടാണ് യുവ താരം ഹസ്‌റത്തുള്ള സസായ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആഭ്യന്തര ടി20 മല്‍സരത്തില്‍ അബ്ദുള്ള മസാറിക്കെതിരേ ഒരോവറിലെ ആറു ബോളിലും സിക്‌സറടിച്ചതോടെയാണ് സസായ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ കളിയില്‍ വെറും 12 ബോളില്‍ താരം ഫിഫ്റ്റിയടിക്കുകയും ചെയ്തിരുന്നു.
2019ല്‍ മറ്റൊരു സ്‌ഫോടാനാത്മക ഇന്നിങ്‌സിലൂടെ അഫ്ഗാന്‍ ജഴ്‌സിയിലും സസാസ് ഹീറോയായി മാറി. അയര്‍ലാന്‍ഡിനെതിരായ ടി20യില്‍ വെറും 62 ബോൡ 162 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 16 സിക്‌സറുകളടക്കമായിരുന്നു ഇത്. കരിയറിലെ അഞ്ചാമത്തെ മാത്രം കളിയിലാണ് സസാസിയുടെ ഈ മാജിക്കല്‍ പ്രകടനമെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Tuesday, October 19, 2021, 15:01 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X