For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഓപ്പണിങ് പെര്‍ഫെക്ട് ഓക്കെ, കോലിയും ഭുവിയും അത്ര പോരാ- സന്നാഹം പഠിപ്പിച്ചതെന്ത്?

കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു

ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ സന്നാഹ മല്‍സരം ഇന്ത്യക്കു പല കാര്യങ്ങളും മനസ്സിലാക്കി തന്നിരിക്കുകയാണ്. ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം ഇനിയും ചില കാര്യങ്ങളില്‍ കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ കിരീടമെന്ന അന്തിമ ലക്ഷ്യം യാഥാര്‍ഥ്യമാവുകയുള്ളൂവെന്നും വ്യക്തമാവുകയും ചെയ്തു. മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയം നേടാന്‍ ഇന്ത്യക്കു കഴിഞ്ഞെങ്കിലും ഒരു ടീമെന്ന നിലയില്‍ കംപ്ലീറ്റ് പെര്‍ഫോമന്‍സായിരുന്നു ഇന്ത്യയുടേതെന്നു പറയാന്‍ കഴിയില്ല.

ബൗളിങില്‍ ഇന്ത്യയുടെ വീക്ക്‌നെസ് ഈ മല്‍സരം തുറന്നുകാണിച്ചുതന്നു. ബാറ്റിങില്‍ചിലരുടെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. ഈ സന്നാഹ മല്‍സരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഓപ്പണിങ് പെര്‍ഫെക്ട് ഓക്കെ

ഓപ്പണിങ് പെര്‍ഫെക്ട് ഓക്കെ

ടി20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയ്ക്കു ഏറ്റവും അനുയോജ്യനായ പങ്കാളിയെ തിരയുകയായിരുന്നു ഇന്ത്യ. ഇതിനുള്ള ഉത്തരമാണ് സന്നാഹത്തിലൂടെ ലഭിച്ചിരിക്കുന്നത്. താനുള്ളപ്പോള്‍ മറ്റൊരാളെ രോഹിത്തിന്റെ പങ്കാളിയായി തിരയേണ്ടതില്ലെന്നു കെഎല്‍ രാഹുല്‍ കാണിച്ചുതന്നു. 24 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 51 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം റണ്‍വേട്ട നടത്തിയ രാഹുല്‍ ഇന്ത്യന്‍ ജഴ്‌സിയിലും ഇതാവര്‍ത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടുമായുള്ള സന്നാഹത്തിന്റെ ടോസ് സമയത്തു തന്നെ രോഹിത്- രാഹുല്‍ സഖ്യമായിരിക്കും ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുകയെന്നും താന്‍ മൂന്നാംനമ്പറിലായിരിക്കും ഇറങ്ങുകയെന്നും ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. ഐപിഎല്ലില്‍ പഞ്ചാബിനായി 626 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

 ഹാര്‍ദിക്ക് ബൗള്‍ ചെയ്യില്ല

ഹാര്‍ദിക്ക് ബൗള്‍ ചെയ്യില്ല

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടായിരിക്കും ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നു സന്നാഹ മല്‍സരത്തിലൂടെ ഉറപ്പായിരിക്കുകയാണ്. അസാധാരണമായി ഒന്നും തന്നെ കളിയില്‍ സംഭവിച്ചില്ല. ബൗള്‍ ചെയ്യാനിടയില്ലെന്നു പ്രതീക്ഷിക്കപ്പെട്ട ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല. ഇതോടെ ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ആറാമത്തെ ബൗളിങ് ഓപ്ഷന്‍ കൂടിയാണ് ഇന്ത്യക്കു ഇല്ലാതായിരിക്കുന്നത്. ഇതു പരിഹരിക്കാന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കു തീര്‍ച്ചയായി ഉള്‍പ്പെടുത്തേണ്ടി വരികയും ചെയ്യും.

 ഭുവി മെച്ചപ്പെടണം

ഭുവി മെച്ചപ്പെടണം

ഇന്ത്യന്‍ നിരയില്‍ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ആദ്യ സന്നാഹത്തിനു ശേഷമുയരുന്നത്. കാരണം നാലോവറില്‍ 54 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. 20ാം ഓവര്‍ ബൗള്‍ ചെയ്തത് ഭുവിയായിരുന്നു. 21 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം ദാനം ചെയ്തത്.
മികച്ച സ്വിങ് ബൗളായ ഭുവിക്കു തന്റെ ശരിയായ ലെങ്ത് യുഎഇയില്‍ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്കു അനായാസം റണ്‍സ് വിട്ടുകൊടുക്കുന്നത് ശീലമാക്കിയ ഭുവിക്ക് എത്രയും വേഗം തന്റെ ശരിയായ ബൗളിങ് ലെങ്ത് തിരിച്ചുപിടിച്ചേ തീരൂ. ഇല്ലെങ്കില്‍ ലോകകപ്പില്‍ അദ്ദേഹത്തെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കും.

 ചാഹര്‍ അറ്റാക്കിങ് ഓപ്ഷന്‍

ചാഹര്‍ അറ്റാക്കിങ് ഓപ്ഷന്‍

വിക്കറ്റെടുക്കാനുള്ള ബൗളിങ് ഓപ്ഷനായിട്ടാണ് സ്പിന്നര്‍ രാഹുല്‍ ചാഹറിനെ താന്‍ കളിപ്പിക്കാന്‍ ഉദ്ധേശിക്കുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി കാണിച്ചുതന്നു. നാലോവറില്‍ 43 റണ്‍സാണ് രാഹുല്‍ വിട്ടുകൊടുത്തത്. നേടിയത് ഒരു വിക്കറ്റുമായിരുന്നു. റണ്‍സ് ഒരുപാട് വഴങ്ങിയെങ്കിലും ചില മികച്ച ബോളുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതിലൊന്നിലാണ് ഡേവിഡ് മലാന്‍ പുറത്തായത്. ഒരു സ്‌ളിപ്പിനെ കൂടി വച്ചാണ് ചഹറിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത് എന്നതില്‍ നിന്നു തന്നെ കോലിയുടെ ആക്രമണോത്സുകത വ്യക്തമായിരുന്നു. എന്നാല്‍ റണ്ണൊഴുക്ക് തടയുന്നതില്‍ കൂടി ശ്രദ്ധിച്ചാല്‍ മാത്രമേ ലോകകപ്പില്‍ ചാഹറിനെ ഇന്ത്യക്കു ആശ്രയിക്കാന്‍ സാധിക്കൂ.

 കോലി ഫോം കണ്ടെത്തണം

കോലി ഫോം കണ്ടെത്തണം

ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ വിരാട് കോലി ഫോമിലേക്കുയരേണ്ടത് ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പക്ഷെ ഇംഗ്ലണ്ടിനെതിരായ സന്നാഹത്തില്‍ അദ്ദേഹം നിരാശപ്പെടുത്തി. 13 ബോളില്‍ 11 റണ്‍സ് മാത്രമേ കോലിക്കു നേടാനായുള്ളൂ. കുറച്ചു നേരം ക്രീസില്‍ ചെലവഴിച്ച് ഷോട്ട് കളിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. പക്ഷെ ഇതു വിജയിച്ചില്ല. തീര്‍ച്ചയായും ലോകകപ്പില്‍ വലിയ മല്‍സരങ്ങള്‍ ജയിക്കണമെങ്കില്‍ പഴയ കോലിയെ ഇന്ത്യക്കു തിരികെ വേണം. അതുകൊണ്ടു തന്നെ ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അടുത്ത സന്നാഹത്തില്‍ അദ്ദേഹത്തില്‍ നിന്നും മികച്ച ഇന്നിങ്‌സ് ടീം പ്രതീക്ഷിക്കുന്നുണ്ട്. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോലിക്കും ഇതു അനിവാര്യമാണ്.

Story first published: Tuesday, October 19, 2021, 15:58 [IST]
Other articles published on Oct 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+