IPL 2021: മുംബൈയില്‍ റെയ്ഡ് നടത്തുമോ സിഎസ്‌കെ? മെഗാ ലേലത്തില്‍ 2 പേരെ 'പൊക്കിയേക്കും'

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരുന്നതോടെ പോരാട്ടം കൂടുതല്‍ കടുപ്പമാവുമെന്ന കാര്യത്തില്‍ സംശയമില്ല. സീസണിനു മുമ്പ് മെഗാ താരലേലവും നടക്കും. ഇതോടെ എല്ലാ ഫ്രാഞ്ചൈലികളിലും വന്‍ അഴിച്ചുപണിയുണ്ടാവുമെന്നുറപ്പാണ്. ഇത്തവണ കളിച്ചുകൊണ്ടിരുന്ന പല താരങ്ങളും അടുത്ത സീസണില്‍ പുതിയ കുപ്പായത്തിലായിരിക്കും.

15ാം സീസണിനു മുമ്പ് ഏറ്റവുമധികം ഉടച്ചുവാര്‍ക്കലുകള്‍ വേണ്ട ടീം മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. പ്രായം തളര്‍ത്തിയ സിഎസ്‌കെയ്ക്കു ഇനി മാറ്റത്തിന്റെ സമയമാണ്. യുവത്വത്തിനു പ്രാമുഖ്യം നല്‍കി അടുത്ത അഞ്ച്-പത്ത് വര്‍ഷത്തേക്കുള്ള മികച്ചൊരു ടീമിനെ സിഎസ്‌കെ വാര്‍ത്തെടുക്കേണ്ടതുണ്ട്. അടുത്ത മെഗാ താരലേലത്തില്‍ സിഎസ്‌കെ ലക്ഷ്യമിടേണ്ട യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററായ അദ്ദേഹം എമേര്‍ജിങ് താരമായും തിരഞ്ഞടുക്കപ്പെട്ടിരുന്നു.

2019ലാണ് ദേവ്ദത്ത് ആര്‍സിബിയിലെത്തിയത്. പക്ഷെ ആദ്യ സീസണില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 2020ലായിരുന്നു ദേവ്ദത്തിന്റെ അരങ്ങേറ്റം. 16 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സുമായി താരം വരവറിയിച്ചു. സിഎസ്‌കെയ്ക്കു മികച്ച ഓപ്പണറെ ആവശ്യമുണ്ട്. ഈ റോളിലേക്കു ഏറ്റവും യോജിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് ദേവ്ദത്ത്.

 അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

പഞ്ചാബ് കിങ്‌സിന്റെ യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് മികച്ച പ്രതിഭയുള്ള താരമാണ്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തോടെയാണ് അര്‍ഷ്ദീപ് ശ്രദ്ധിക്കപ്പെടുന്നത്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു യുവ പേസര്‍.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് 2019ല്‍ അര്‍ഷ്ദീപിനു പഞ്ചാബ് ടീമിലേക്കു വിളി വരുന്നത്. പക്ഷെ കഴിഞ്ഞ സീസണിലായിരുന്നു താരം ആദ്യ മല്‍സരം കളിച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 8.77 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളും അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു.

യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കും ഡെത്ത് ഓവറുകളിലെ മികച്ച ബൗളിങുമാണ് അര്‍ഷ്ദീപിനെ ശ്രദ്ധേയനാക്കുന്നത്. ഈ സീസണില്‍ പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് താരം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

നിലവിലെ ചാംപ്യന്‍ാരായ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടുകളിലൊന്നാണ് ജാര്‍ഖണ്ഡുകാരനായ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഇഷാന്‍ കിഷന്‍. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഇഷാന്‍. അന്നു ക്യാപ്റ്റന്‍സിക്കൊപ്പം ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്നു താരം.

2016ല്‍ 35 ലക്ഷം രൂപയ്ക്കു ഗുജറാത്ത് ലയണ്‍സാണ് ഇഷാനെ ആദ്യം ഐപിഎല്ലിലേക്കു കൊണ്ടു വന്നത്. പക്ഷെ അവിടെ താരത്തിനു കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. 2019ല്‍ മുംബൈയിലെത്തിയതോടെ ഇഷാന്റെ കരിയര്‍ തന്നെ മാറി.

കഴിഞ്ഞ സീസണിലെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തോടെ മുംബൈയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായിരിക്കുകയാണ് അദ്ദേഹം. സിഎസ്‌കെയില്‍ ധോണിക്കു ശേഷം വിക്കറ്റ് കീപ്പറായി മാത്രമല്ല ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കാവുന്ന താരമാണ് ഇഷാന്‍. ധോണിയുടെ നാട്ടുകാരനാണെന്നതും ഇഷാന്റെ മറ്റൊരു പ്ലസ് പോയിന്റാണ്.

 രാഹുല്‍ ചഹര്‍

രാഹുല്‍ ചഹര്‍

മുംബൈ ഇന്ത്യന്‍സിന്റെ യുവ റിസ്റ്റ് സ്പിന്നര്‍ രാഹുല്‍ ചഹറാണ് സിഎസ്‌കെ നോട്ടമിടേണ്ട മറ്റൊരു താരം. മുംബൈയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യം കൂടിയായ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റിലും മികച്ച ബൗളിങാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്.

2017ല്‍ റൈസിങ് പൂനെ ജയന്റ്‌സിലൂടെയായിരുന്നു ഐപിഎല്ലില്‍ രാഹുലിന്റെ അരങ്ങേറ്റം. 2019ലാണ് താരം മുംബൈയിലെത്തിയത്. രാഹുലിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച മുംബൈ ആദ്യ സീസണില്‍ 13 മല്‍സരങ്ങളില്‍ കളിപ്പിക്കുകയും ചെയ്തു. 13 വിക്കറ്റുകളും രാഹുല്‍ വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ പ്രകടനം മെച്ചപ്പെടുത്തിയ രാഹുല്‍ 16 വിക്കറ്റുകളോടെ മുംബൈ സ്പിന്‍ ആക്രമണത്തിന്റെ കുന്തമുനയായി മാറിയിരുന്നു.

 രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

പഞ്ചാബ് കിങ്‌സിന്റെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് സിഎസ്‌കെയ്ക്കു നോട്ടമിടാവുന്ന മറ്റൊരു യുവതാരം. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ ബിഷ്‌നോയ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. 17 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ താരം വീഴ്ത്തിയത്. വിക്കറ്റ് വേട്ടയില്‍ ബിഷ്‌നോയ് ഒന്നാമനാവുകയും ചെയ്തിരുന്നു.

ലോകകപ്പിലെ പ്രകടനമാണ് കഴിഞ്ഞ സീസണില്‍ ബിഷ്‌നോയ്ക്കു പഞ്ചാബ് ടീമില്‍ ഇടം നേടിക്കൊടുത്തത്. കന്നി സീസണില്‍ തന്നെ 12 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തുകയും ചെയ്തു. പക്ഷെ ഈ സീസണില്‍ പഞ്ചാബിന്റെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ബിഷ്‌നോയ്ക്കു അവസരം ലഭിച്ചിട്ടില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, April 19, 2021, 20:11 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X