വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അശ്വിനെ ഞാനൊരിക്കലും ടീമിലെടുക്കില്ല! പകരം അവരെ കളിപ്പിക്കും- മഞ്ജരേക്കര്‍ പറയുന്നു

ഡിസിയുടെ താരമാണ് അശ്വിന്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരവും ഇന്ത്യയുടെ ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്റെ ടി20 ഫോര്‍മാറ്റിലെ സാന്നിധ്യത്തെയും കഴിവിനെയും ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുധനാഴ്ച നടന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നിര്‍ണായകമായ അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്തത് അശ്വിനായിരുന്നു. രണ്ടു വിക്കറ്റുകള്‍ അദ്ദേഹം ഈ ഓവറില്‍ വീഴ്ത്തിയെങ്കിലും അഞ്ചാമത്തെ ബോളില്‍ രാഹുല്‍ ത്രാപാഠി സിക്‌സറടിച്ച് കെകെആറിനു ത്രസിപ്പിക്കുന്ന ജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു. മല്‍സരത്തില്‍ മോശമല്ലാത്ത ബൗളിങായിരുന്നു അശ്വിന്‍ കാഴ്ചവച്ചത്. 3.5 ഓവറില്‍ 27 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹത്തിനു ലോകകപ്പ് ടീമിലേക്കു നറുക്കുവീണത്. 2017നു ശേഷം ആദ്യമായാണ് അശ്വിന്‍ ടി20 ടീമില്‍ മടങ്ങിയെത്തിയത്.

 അശ്വിന്‍ മികച്ച ടി20 ബൗളറല്ല

അശ്വിന്‍ മികച്ച ടി20 ബൗളറല്ല

അശ്വിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു കഴിഞ്ഞു. അശ്വിനെന്ന ടി20 ബൗളര്‍ ഒരു ടി20 ടീമിലെയും പ്രധാന താരമാണെന്നു താന്‍ കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. അശ്വിന്‍ മാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതു സംഭവിക്കുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം കഴിഞ്ഞ അഞ്ച്- ഏഴ് വര്‍ഷങ്ങളായി അദ്ദേഹം ഇങ്ങനെ തന്നെയാണ്. ടെസ്റ്റ് മല്‍സരങ്ങളില്‍ അശ്വിനെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും. കാരണം ഈ ഫോര്‍മാറ്റില്‍ അദ്ദേഹം അതിശയിപ്പിക്കുന്ന ബൗളറാണ്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍പ്പോലും അശ്വിനെ കളിപ്പിക്കാതിരുന്നത് പരിഹാസം തന്നെയാണ്. പക്ഷെ ടി20യിലും ഐപിഎല്ലിലും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു സമയം പാഴാക്കുന്നതിനോടു യോജിപ്പില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

 അശ്വിനെ ഉള്‍പ്പെടുത്തില്ല

അശ്വിനെ ഉള്‍പ്പെടുത്തില്ല

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഒരേ പോലെയാണ് തന്റെ ബൗളിങെന്നു അശ്വിന്‍ നമ്മള്‍ക്കു കാണിച്ചു തരികയാണ്. അശ്വിനെപ്പോലെയൊരാളെ ഞാനൊരിക്കലും എന്റെ ടീമിലെടുക്കില്ല. കാരണം ടേണിങ് പിച്ചുകള്‍ ലഭിക്കുകയാണെങ്കില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരെയാണ് ഞാന്‍ ടീമിലുള്‍പ്പെടുത്തുക. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കായിരിക്കും താന്‍ മുന്‍തൂക്കം നല്‍കുക. കാരണം ഇവര്‍ നിങ്ങള്‍ക്കു വിക്കറ്റ് നേടിത്തരുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

 ആരും നിലനിര്‍ത്താന്‍ പോവുന്നില്ല

ആരും നിലനിര്‍ത്താന്‍ പോവുന്നില്ല

റണ്‍റേറ്റ് കുറയ്ക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെങ്കില്‍ ആര്‍ അശ്വിനെ ഒരു ഫ്രാഞ്ചൈസിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ദീര്‍ഘകാലമായി ടി20 ഫോര്‍മാറ്റില്‍ വിക്കറ്റുകളെടുക്കുന്ന ബൗളറല്ല ആര്‍ അശ്വിന്‍. റണ്ണൊഴുക്ക് കുറയ്ക്കുന്നതിനു വേണ്ടി മാത്രം ഒരു ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിര്‍ത്തുമെന്നു താന്‍ കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 അശ്വിന്റെ പ്രകടനം

അശ്വിന്റെ പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി അശ്വിന്റെ പ്രകടനം മികച്ചതായിരുന്നില്ല. ടീം കളിച്ച 16 മല്‍സരങ്ങളില്‍ 13ലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. വെറും ഏഴു വിക്കറ്റുകള്‍ മാത്രമേ അശ്വിനു വീഴ്ത്താനായുള്ളൂ. 47.48 ശരാശരിയില്‍ 7.4 എന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ രണ്ടാം ക്വാളിഫയറില്‍ 27 റണ്‍സിന് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് അശ്വിന്റെ സീസണിലെ മികച്ച പ്രകടനം.

വിമര്‍ശനങ്ങള്‍ നേരിട്ടു

വിമര്‍ശനങ്ങള്‍ നേരിട്ടു

ഐപിഎല്ലിന്റെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ പല കോണുകളില്‍ നിന്നും അശ്വിനു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിനു പകരം തന്റെ സ്റ്റോക്ക് ബോളില്‍ ഉറച്ചുനില്‍ക്കാനും അശ്വിനോടു ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സീസണിനു ശേഷം മെഗാ ലേലം നടക്കാനിരിക്കെ അശ്വിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അടുത്ത ലേലത്തില്‍ അദ്ദേഹത്തിനു പുതിയ ഫ്രാഞ്ചൈസിയില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയാം.

Story first published: Thursday, October 14, 2021, 13:54 [IST]
Other articles published on Oct 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X