വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആദ്യ ഓവറില്‍ എട്ടു റണ്‍സ് മാത്രം, പിന്നെ ഭാജി എന്തുകൊണ്ട് ബൗള്‍ ചെയ്തില്ല? കാരണമറിയാം

വാര്‍ണറുടെ ക്യാച്ച് പാറ്റ് കമ്മിന്‍സ് പാഴാക്കിയിരുന്നു

നീണ്ട 699 ദിവസങ്ങള്‍ക്കു ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേള്ള ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ മടങ്ങിവരവാണ് ഐപിഎല്ലില്‍ ഞായറാഴ്ച കണ്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയായിരുന്നു ഭാജിയുടെ തിരിച്ചുവരവ്. കെകെആറിന്റെ ജഴ്‌സിയില്‍ അദ്ദേഹത്തിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.

കെകെആറിനു വേണ്ടി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ഭാജിയായിരുന്നു. ഈ ഓവറില്‍ എട്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. ഭാജിയുടെ ബൗളിങില്‍ ഡേവിഡ് വാര്‍ണറുടെ സിംപിള്‍ ക്യാച്ച് പാറ്റ് കമ്മിന്‍സ് പാഴാക്കിയിരുന്നു. ഈ ഓവറിനു ശേഷം പിന്നീട് കളിയില്‍ ഒരിക്കല്‍പ്പോലും കെകെആര്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ ഭാജിയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് പലര്‍ക്കും നിരാശ സമ്മാനിച്ചിരുന്നു. എന്തുകൊണ്ടാണ് ഹര്‍ഭജനെക്കൊണ്ട് വീണ്ടും ബൗള്‍ ചെയ്യിക്കാതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മോര്‍ഗന്‍.

 ഭാജി ബൗള്‍ ചെയ്യാതിരിക്കാന്‍ കാരണം

ഭാജി ബൗള്‍ ചെയ്യാതിരിക്കാന്‍ കാരണം

ഭാജി വളരെ മികച്ച രീതിയിലാണ് ആദ്യത്തെ ഓവര്‍ തുടങ്ങിയത്. തന്റെ അനുഭവസമ്പത്ത് കൊണ്ട് ടീമിലെ മറ്റുള്ളവരെ വഴികാണിക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹം കൡയില്‍ പിന്നീട് ബൗള്‍ ചെയ്യാതിരുന്നതെന്നു മോര്‍ഗന്‍ പറഞ്ഞു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സീസണിനു ശേഷം 41കാരനായ ഭാജിയെ സിഎസ്‌കെ ഒഴിവാക്കുകയമായിരുന്നു. ഈ പ്രായത്തില്‍ അദ്ദേഹത്തിന് വീണ്ടുമൊരിക്കല്‍ക്കൂടി കൡക്കാന്‍ അവസരം ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ലേലത്തില്‍ കെകെആര്‍ ഭാജിയെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു.

 മികച്ച തുടക്കം

മികച്ച തുടക്കം

കെകെആറിനു ടൂര്‍ണമെന്റില്‍ ഇതിനേക്കാള്‍ മികച്ച തുടക്കം ലഭിക്കാനില്ലെന്നു മോര്‍ഗന്‍ വ്യക്തമാക്കി. ഞങ്ങള്‍ സന്തോഷത്തിലാണ്. അവിസ്മരണീയ വിജയമായിരുന്നു എസ്ആര്‍എച്ചിനെതിരേയുള്ളത്. വളരെ മികച്ച ബാറ്റിങ് താരങ്ങള്‍ കാഴ്ചവച്ചു. പ്രത്യേകിച്ചും മുന്‍നിരയില്‍ നിതീഷും ത്രിപാഠിയും മികച്ചുനിന്നു. ബൗളിങ് നിരയുടെയും പ്രകടനം ഉജ്ജ്വലമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതിനേക്കാള്‍ നല്ലൊരു തുടക്കം ലഭിക്കാനില്ലെന്നും മോര്‍ഗന്‍ വിശദമാക്കി.

 എസ്ആര്‍എച്ച് കടുപ്പമേറിയ ടീം

എസ്ആര്‍എച്ച് കടുപ്പമേറിയ ടീം

സണ്‍റൈസഴ്‌സ് ഹൈദരാബാദ് തോല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ടീമുകളിലൊന്നാണ്. അതുകൊണ്ടു തന്നെ ഈ വിജയം ഏറെ സന്തോഷം നല്‍കുന്നു. ഞങ്ങള്‍ നേടിയ സ്‌കോറും വളരെയധികം ആഹ്ലാദിപ്പിക്കുന്നു. മോശമല്ലാതെ ബൗള്‍ ചെയ്താല്‍ ഉറപ്പായും വിജയിക്കാന്‍ ഞങ്ങള്‍ക്കു സാഘിക്കുമെന്നു അറിയാമായിരുന്നുവെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.
10 റണ്‍സിന്റെ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറു വിക്കറ്റിന് 187 റണ്‍സെടുത്തപ്പോള്‍ എസ്ആര്‍എച്ചിന്റെ മറുപടി അഞ്ചിന് 177ല്‍ അവസാനിക്കുകയായിരുന്നു.

 കെകെആറിന്റെ തയ്യാറെടുപ്പ്

കെകെആറിന്റെ തയ്യാറെടുപ്പ്

ടൂര്‍ണമെന്റിനു മുമ്പുള്ള കെകെആറിന്റെ തയ്യാറെടുപ്പ് മികച്ചതായിരുന്നുവെന്നു മോര്‍ഗന്‍ പറഞ്ഞു. ഒരുപാട് ചിന്തകളും ചര്‍ച്ചകളുമെല്ലാമാണ് കളിക്കളത്തിലെ തീരമാനങ്ങളായി നിങ്ങള്‍ കാണുന്നത്. വളരെ മികച്ചൊരു മുഖ്യ കോച്ചിനെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയുമാണ് കെകെആറിനു ലഭിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ഫലങ്ങളാണ് ഏറ്റവും പ്രധാനമെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

Story first published: Monday, April 12, 2021, 15:46 [IST]
Other articles published on Apr 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X