വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇന്ത്യക്കായി ഇനിയും അരങ്ങേറിയില്ല, തുടക്കം ടി20 ലോകകപ്പില്‍!- ഇവരുടെ തലവര മാറിയേക്കും

ഈ വര്‍ഷമാണ് ടി20 ലോകകപ്പ് നടക്കുന്നത്

ഐപിഎല്ലിന്റെ 14ാം സീസണിലെ മിന്നുന്ന പ്രകടനം ചില താരങ്ങളുടെ തലവര തന്നെ മാറ്റിയേക്കും. ഇന്ത്യന്‍ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ചിലര്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ദേശീയ ടീമിലേക്കു വരാന്‍ സാധ്യതയുണ്ട്.

ഐപിഎല്ലില്‍ സീസണിലെ പകുതി മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ ചില യുവതാരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതേ ഫോം സീസണിന്റെ രണ്ടാം പകുതിയിലും ആവര്‍ത്തിക്കാനായാല്‍ ഇവര്‍ക്കു ഇന്ത്യന്‍ ടീമിലേക്കും വിളി വന്നേക്കും. ഏറെ പ്രതീക്ഷ നല്‍കുന്ന ഈ ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 ദേവ്ദത്ത് പടിക്കല്‍ (ആര്‍സിബി)

ദേവ്ദത്ത് പടിക്കല്‍ (ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സിന്റെ മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ കഴിഞ്ഞ ഐപിഎല്ലിലെ സെന്‍സേഷനായിരുന്നു. ഇത്തവണയും മികച്ച പ്രകടനമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കാഴ്ചവയ്ക്കുന്നത്. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ലോകോത്തര ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിടുന്ന ഡിഡി അധികം വൈകാതെ ദേശീയ ടീമിലേക്കു വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ സീസണില്‍ ഇതിനകം ഒരു സെഞ്ച്വറി ഐപിഐല്ലില്‍ ദേവ്ദത്ത് നേടിക്കഴിഞ്ഞു. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലിനു തൊട്ടുമുമ്പ് നടന്ന വിജയ് ഹസാരെ ട്രോഫിയിലും ദേവ്ദത്ത് റണ്‍മഴ പെയ്യിച്ചിരുന്നു.

 ചേതന്‍ സക്കരിയ (ആര്‍ആര്‍)

ചേതന്‍ സക്കരിയ (ആര്‍ആര്‍)

ഐപിഎല്ലില്‍ അരങ്ങേറ്റ സീസണ്‍ കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസര്‍ ചേതന്‍ സക്കരിയ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യക്കു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ കുറവായതിനാലും ടി നടരാജന്‍ ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലാവുന്നതിനാലും സക്കരിയയെ ബാക്കപ്പ് ബൗളറായി ദേശീയ ടീമിലേക്കു പരിഗണിക്കാനിടയുണ്ട്.
സക്കരിയയുടെ സ്ലോ ബോളുകളും വേരിയേഷനുകളുമെല്ലാം ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഏഴു വിക്കറ്റുകള്‍ ഇതിനകം താരം ടൂര്‍ണമന്റില്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

 അവേശ് ഖാന്‍ (ഡിസി)

അവേശ് ഖാന്‍ (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പുതിയ പേസ് കണ്ടുപിടുത്തമായി മാറിയ താരമാണ് അവേശ് ഖാന്‍. നിലവില്‍ ഡിസി ടീമിലെ ഏറ്റവും അപകടകാരിയായ ബൗളറെന്ന നിലയിലേക്കു അദ്ദേഹം ഉയര്‍ന്നുകഴിഞ്ഞു. സീസണില്‍ ഇതിനകം 13 വിക്കറ്റുകള്‍ അവേശ് വീഴ്ത്തിയിട്ടുണ്ട്. വിരാട് കോലി, എംഎസ് ധോണിയടക്കമുള്ള വമ്പന്‍മാരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം.
ബൗളിങിലെ വേരിയേഷനുകളും യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കുമെല്ലാം അവേശിന്റെ പ്ലസ് പോയിന്റുകളാണ്. ഡിസിക്കായി ഡെത്ത് ഓവറുകളിലും മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവയ്ക്കുന്നത്. മികച്ച പേസര്‍ മാത്രമല്ല വമ്പനടിക്കാരനായ ബാറ്റ്‌സ്മാന്‍ കൂടിയാണ് അവേശ്. ഐപിഎല്ലില്‍ പക്ഷെ താരത്തിന്റെ ബാറ്റിങ് മികവ് ഇനിയും കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്നു മാത്രം.

 ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

ഹര്‍ഷല്‍ പട്ടേല്‍ (ആര്‍സിബി)

ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മികച്ച പ്രകടനത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റുമായി വരവിയിച്ച ഹര്‍ഷലിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളുമായി ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയാണ് അദ്ദേഹം.
സ്ലോവര്‍ ഡെലിവെറികളും യോര്‍ക്കറുകളുമാണ് ഹര്‍ഷലിന്റെ പ്രധാന ആയുധങ്ങള്‍. ആര്‍സിബിക്കു ഈ സീസണില്‍ നിര്‍ണായ ബ്രേക്ക്ത്രൂകള്‍ നല്‍കിയിട്ടുള്ള പേസര്‍ ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് തടയുന്നതില്‍ മിടുക്ക് കാണിക്കുന്നുണ്ട്.

Story first published: Friday, April 30, 2021, 15:51 [IST]
Other articles published on Apr 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X