വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബിന്റെ മോശം പ്രകടനത്തിന് കാരണമെന്ത്? തുറന്ന് പറഞ്ഞ് പേസര്‍ മുഹമ്മദ് ഷമി

ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. സീസണില്‍ കളിച്ച ഏഴ് കളിയില്‍ ആറിലും അവര്‍ പരാജയം ഏറ്റുവാങ്ങി. ആര്‍സിബിയെ മാത്രമാണ് പഞ്ചാബിന് തോല്‍പ്പിക്കാനായത്. ഇനിയുള്ള ഏഴ് മത്സരങ്ങള്‍ പഞ്ചാബിന് ജീവന്‍മരണ പോരാട്ടമാണ്. മികച്ച ടീമുണ്ടായിട്ടും പദ്ധതികളുടെ ആവിഷ്‌കരണത്തില്‍ പറ്റിയ പിഴവ് പഞ്ചാബിനെ പിന്നോട്ടടിക്കുകയായിരുന്നു. ഇപ്പോഴിതാ എന്താണ് പഞ്ചാബിന്റെ പ്രശ്‌നമെന്നത് സംബന്ധിച്ച് മനസ് തുറന്നിരിക്കുകയാണ് പഞ്ചാബിന്റെ സ്റ്റാര്‍ പേസറായ മുഹമ്മദ് ഷമി.

IPL 2020: Mohammed Shami opens up about KXIP Problems | Oneindia Malayalam

'ഇപ്പോഴും ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ടി20 ഫോര്‍മാറ്റില്‍ ചെറിയൊരു പിഴവിന് പോലും വലിയ വിലനല്‍കേണ്ടി വരും. ചില സമയത്ത് ഞങ്ങളും ബൗളിങ് മോശമാവുമ്പോള്‍ മറ്റൊരു സമയത്ത് ബാറ്റിങ് മോശമാവും. ടി20 ജയിക്കണമെങ്കില്‍ സംതുലിത പ്രകടനം തന്നെ ആവിശ്യമാണ്. ഇത്തവണ പഞ്ചാബിന്റെ ടീം കോമ്പിനേഷന്‍ അത്ര മികച്ചതായില്ലെന്നാണ് തോന്നുന്നത്. ചിലപ്പോള്‍ ബാറ്റിങ് നിരയും ചിലപ്പോള്‍ ബൗളിങ് നിരയും തിളങ്ങുന്ന അവസ്ഥ മാറി കൂട്ടായ പ്രകടനം പുറത്തെടുക്കാന്‍ കഴിയണം.

kingsxipunjab

മധ്യനിര പ്രതീക്ഷക്കൊത്ത് തിളങ്ങാത്തതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഞങ്ങള്‍ ഭാഗ്യക്കേടുകൊണ്ട് തോറ്റു. എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തേണ്ടതുണ്ട്'-ഷമി പറഞ്ഞു. സീസണില്‍ തരക്കേടില്ലാതെ ഷമി പന്തെറിയുന്നുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ല. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പുരാന്‍ എന്നിവര്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്യുമ്പോഴും മധ്യനിര തുടര്‍ച്ചയായി പരാജയപ്പെടുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മോശം ഫോമാണ് ടീമിന്റെ പ്രധാന പ്രശ്‌നം. അടുത്ത മത്സരത്തില്‍ മാക്‌സ്‌വെല്ലിന് പകരം ക്രിസ് ഗെയ്ല്‍ പഞ്ചാബ് നിരയില്‍ എത്തിയേക്കും.

ഷാര്‍ജ പോലുള്ള ചെറിയ മൈതാനങ്ങളില്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നതെന്നും രണ്ട് ബൗണ്‍സറുകള്‍ ഒരോവറില്‍ അനുവദിക്കണമെന്നും ടി20യിലെ നിയമങ്ങലെല്ലാം ബൗളര്‍മാര്‍ക്ക് എതിരാണെന്നും ഷമി അഭിപ്രായപ്പെട്ടു. ആരാധകരില്ലാതെ കളിക്കേണ്ടിവരുന്നത് പ്രയാസപ്പെടുത്തുന്ന കാര്യമാണെന്നും ആരാധകരുടെ സാന്നിധ്യം ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സീസണില്‍ 10വിക്കറ്റ് നേടിയ ഷമി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 68 ഡോട്ട്ബൗളുകളാണ് അദ്ദേഹം എറിഞ്ഞത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വരാനിരിക്കുന്ന പരമ്പരയെക്കുറിച്ചും ഷമി പ്രതികരിച്ചു. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഉണ്ടോ ഇല്ലെയോ എന്നതിന് പ്രസക്തി ഇല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമായ ഒന്നാണെന്നും ഇരു ടീമും തയ്യാറെടുത്ത് കഴിഞ്ഞെന്നും ഷമി കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീം യുഎഇയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകും. മൂന്ന് വീതം ടി20യും ഏകദിനവും നാല് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുക.

Story first published: Wednesday, October 14, 2020, 13:03 [IST]
Other articles published on Oct 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X