വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇവര്‍ എന്തിനാണ് ഈ സീസണില്‍ കളിച്ചത്, ഭൂലോക പരാജയം, സിഎസ്‌കെയില്‍ 2 താരങ്ങള്‍!!

By Vaisakhan MK

ദുബായ്: ഐപിഎല്‍ 2020 സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. പ്രതീക്ഷിച്ച ടീമുകളൊന്നും ഇത്തവണ പ്ലേഓഫില്‍ എത്തിയിട്ടില്ല. എന്നാല്‍ പല ടീമുകളുടെയും മുന്നോട്ടുള്ള പോക്കിനെ ബാധിച്ചത് പ്രമുഖ താരങ്ങളുടെ മോശം പ്രകടനമാണ്. അത്തരത്തില്‍ അഞ്ച് താരങ്ങളാണ് ഇത്തവണയുള്ളത്. ഇവര്‍ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ചവരാണ്. പരാജയപ്പെട്ടവര്‍ നിരവധിയുണ്ട്. പക്ഷേ ഈ താരങ്ങളുടെ പ്രകടനം ടീമിന്റെ പ്ലേഓഫ് സാധ്യതകളെ നന്നായി ബാധിച്ചെന്ന് പറയേണ്ടി വരും. അത്രയ്ക്കും ദുരന്തമായ താരങ്ങളായിരുന്നു ഇവര്‍.

സിഎസ്‌കെയുടെ ദുരന്തം

സിഎസ്‌കെയുടെ ദുരന്തം

തുടക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അത്രയേറെ ദയനീയമായിരുന്നു അവരുടെ പ്രകടനം. കേദാര്‍ ജാദവാണ് അവരുടെ മധ്യനിരയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍. വെറും 62 റണ്‍സാണ് ആകെ ഈ സീസണില്‍ സമ്പാദ്യം. ഒരു ഇന്നിംഗ്‌സില്‍ പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാന്‍ ജാദവിന് സാധിച്ചില്ല. അതിന് പുറമേ ഇഴഞ്ഞ് നീങ്ങുന്ന ബാറ്റിംഗും ജാദവിനെ ദുരന്തത്തിന് പ്രധാന കാരണമായി. അടുത്ത സീസണില്‍ ജാദവ് ടീമിലുണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്.

കെകആറിന്റെ കണ്‍ഫ്യൂഷന്‍

കെകആറിന്റെ കണ്‍ഫ്യൂഷന്‍

കൊല്‍ക്കത്തയുടെ ഏറ്റവും വലിയ ഫ്‌ളോപ്പാണ് ദിനേഷ് കാര്‍ത്തിക്ക്. താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ടീം ആശയക്കുഴപ്പത്തിലായിരുന്നു. അതിന് പുറമേ എവിടെ കാര്‍ത്തിക്കിനെ കളിപ്പിക്കുമെന് നകാര്യവും വലിയ ദുരന്തമായി ടീമിന വേട്ടയാടി. വെറും 169 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. 14 മത്സരങ്ങളും കാര്‍ത്തിക്ക് കളിച്ചിരുന്നു. ആറാം സ്ഥാനത്ത് കളിച്ചാല്‍ തിളങ്ങുന്ന കാര്‍ത്തിക് പലപ്പോഴും നാലാം സ്ഥാനത്ത് ഇറങ്ങിയാണ് ദുരന്ത താരമായി മാറിയത്. മൂന്ന് തവണയാണ് പൂജ്യത്തിന് കാര്‍ത്തിക് പുറത്തായത്. അതേസമയം തിരിച്ചുവരാന്‍ കെല്‍പ്പുള്ള താരമാണ് കാര്‍ത്തിക്. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറിയാണ് കാര്‍ത്തിക് ആകെ നേടിയത്.

കരീബിയന്‍ ഫ്‌ളോപ്പ്

കരീബിയന്‍ ഫ്‌ളോപ്പ്

വെസ്റ്റിന്‍ഡീസിനെ വെടിക്കെട്ട് കണ്ട് ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹി സ്വന്തമാക്കിയ താരമാണ് ഷിമ്രോണ്‍ ഹെറ്റ്മയര്‍. താരത്തിന്റെ കഴിവില്‍ ആര്‍ക്കും വിശ്വാസ കുറവില്ല. എന്നാല്‍ കളത്തില്‍ ഇത്തവണ അതൊന്നും കണ്ടില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 138 റണ്‍സാണ് ഈ സീസണില്‍ ഹെറ്റ്മയറുടെ സമ്പാദ്യം. ഒരിക്കല്‍ പോലും അര്‍ധ സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരെ ഗംഭീര വെടിക്കെട്ട് നടത്തിയ താരമാണ് ഹെറ്റ്മയര്‍. പക്ഷേ ഡല്‍ഹിക്ക് വേണ്ട സമയത്ത് ഹെറ്റ്മയറില്‍ നിന്ന് ഒന്നും ടീമിന് ലഭിച്ചില്ല. ഈ സീസണിലെ വന്‍ ഫ്‌ളോപ്പുമായി ഹെറ്റ്മയര്‍ മാറി.

പഞ്ചാബ് എന്തിനാണ് കളിപ്പിച്ചത്

പഞ്ചാബ് എന്തിനാണ് കളിപ്പിച്ചത്

പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ് ദുരന്തമായ താരം. എന്തിനാണ് തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും മാക്‌സ്വെല്ലിനെ കളിപ്പിച്ചതെന്ന കാര്യം ദുരൂഹമായി തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെ മാന്‍ ഓഫ് ദ സീരിസായിട്ടാണ് മാക്‌സ്വെല്‍ ഐപിഎല്ലിനെത്തിയത്. എന്നാല്‍ വന്‍ പരാജയമായി താരം മാറി. 11 മത്സരങ്ങളില്‍ നിന്ന് 108 റണ്‍സാണ് മാക്‌സ്‌വെല്ലിന്റെ ഈ സീസണിലെ സമ്പാദ്യം. 101 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒരിക്കല്‍ മാത്രമാണ് 30 റണ്‍സ് കടക്കാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചത്. 10.5 കോടിക്കാണ് പഞ്ചാബ് താരത്തെ വാങ്ങിയത്. തുടര്‍ച്ചയായി മത്സരങ്ങള്‍ ലഭിച്ചിട്ടും മാക്‌സ്‌വെല്‍ വന്‍ ഫ്‌ളോപ്പായി പഞ്ചാബിന്റെ മുന്നോട്ടുള്ള വഴി അടയ്ക്കുന്നതിന് കാരണമായി.

ക്യാപ്റ്റന്‍ ഫ്‌ളോപ്പ്

ക്യാപ്റ്റന്‍ ഫ്‌ളോപ്പ്

സിഎസ്‌കെയുടെ ഏറ്റവും വലിയ ശാപം അവരുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു. ഈ സീസണില്‍ വെടിക്കെട്ട് കാണാമെന്ന കരുതിയ എല്ലാവരെയും ധോണി നിരാശനാക്കി. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്‍ താഴേക്കാണ് പോയത്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണി കളിക്കാനെത്തിയത്. ഈ സീസണില്‍ വെറും 200 റണ്‍സാണ് ധോണി നേടിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ധോണി അര്‍ധ സെഞ്ച്വറിയില്ലാതെ സീസണ്‍ അവസാനിപ്പിക്കുന്നത്. പന്തുകള്‍ പാഴാക്കുന്നതില്‍ ധോണി എല്ലാവരെയും ഞെട്ടിച്ചു. ഏഴാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ ഇല്ലാതാക്കിയത് ധോണിയുടെ മോശം പ്രകടമാണെന്ന് വ്യക്തമാണ്.

Story first published: Sunday, November 8, 2020, 13:40 [IST]
Other articles published on Nov 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X