വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രഹാനെ, താഹിര്‍, ഗെയ്ല്‍, ലിന്‍... ഒരു കൂടുമാറ്റവും ഇതുവരെ നടന്നില്ല- കാരണമറിയാം

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണി തുറന്നിരുന്നു

ഐപിഎല്ലിന്റെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു കഴിഞ്ഞെങ്കിലും ഇതുവരെ ഒരു കൂടുമാറ്റവും ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു നേരത്തേ ട്രാന്‍സഫുമായി ബന്ധപ്പെട്ട് പ്രചരിച്ചു കൊണ്ടിരുന്നത്. ക്രിസ് ഗെയ്ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്കും അജിങ്ക്യ രഹാനെ ഡല്‍ഹി വിട്ട് സിഎസ്‌കെയിലേക്കും സിഎസ്‌കെ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ തിരികെ ഡല്‍ഹിയിലേക്കും മാറുന്നതടക്കം പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.

IPL 2020: ഡല്‍ഹി സൂക്ഷിച്ചോ! ധോണിയുടെ ഈ സര്‍പ്രൈസുകള്‍ നിങ്ങളെ വീഴ്ത്തിയേക്കുംIPL 2020: ഡല്‍ഹി സൂക്ഷിച്ചോ! ധോണിയുടെ ഈ സര്‍പ്രൈസുകള്‍ നിങ്ങളെ വീഴ്ത്തിയേക്കും

IPL 2020: നാലാം നമ്പറില്‍ ഇറങ്ങണമെന്ന് കരുതി, അക്കാര്യങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ഡിവില്യേഴ്‌സ്!!IPL 2020: നാലാം നമ്പറില്‍ ഇറങ്ങണമെന്ന് കരുതി, അക്കാര്യങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ഡിവില്യേഴ്‌സ്!!

ചൊവ്വാഴ്ചയായിരുന്നു (ഒക്ടോബര്‍ 13) ട്രാന്‍സ്ഫര്‍ ജാലകം തുറന്നത്. പക്ഷെ ഇതുവരെ ഒരു താരത്തിന്റെ കൂടുമാറ്റം നടന്നിട്ടില്ല. എന്തൊക്കെയാവാം ഇതിന്റെ കാരണങ്ങളെന്നു നോക്കാം.

തന്ത്രങ്ങള്‍ ചോര്‍ത്തുമോ?

തന്ത്രങ്ങള്‍ ചോര്‍ത്തുമോ?

വായ്പയില്‍ വിട്ടു നല്‍കുന്ന താരം മറ്റൊരു ഫ്രാഞ്ചൈസിയിലെത്തിയാല്‍ തങ്ങളുടെ തന്ത്രങ്ങള്‍ ചോര്‍ത്തുമോയെന്ന ഭയമാവാം മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ നിന്നും ടീമുകളെ അകറ്റി നിര്‍ത്തുന്നതെന്നാണ് ഒരു സൂചന.
മറ്റൊരു കാരണം മിഡ് സീസണ്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ നിയമാവലിയാവാം. ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കു മാത്രമേ ഒരു താരത്തിന്റെ ട്രാന്‍സ്ഫറിനു അനുമതിയുള്ളൂ. അടുത്ത സീസണില്‍ പഴയ തട്ടകത്തില്‍ തിരിച്ചെത്തുകയും വേണം. മാത്രമല്ല തന്റെ മാതൃ ടീമിനെതിരായ കളിയില്‍ ഈ താരത്തിനു കളിക്കാനും അനുമതിയില്ല.

പരിക്കേറ്റവര്‍ക്കു പകരമാര്?

പരിക്കേറ്റവര്‍ക്കു പകരമാര്?

ഈ സീസണില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ ഒരു താരത്തിനു പകരം മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ മറ്റൊരു കളിക്കാരനെ വാങ്ങാനുമോയെന്ന കാര്യത്തില്‍ ഐപിഎല്‍ ഭരണസമിതി ഇനിയുമൊരു തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ തന്നെ പരിക്കേറ്റ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നു പിന്‍മാറിയ താരത്തിനു പകരം മറ്റൊരു ടീലെ കളിക്കാരനെ വാങ്ങാന്‍ കഴിയുമോയെന്ന ആശയക്കുഴപ്പം ടീമുകള്‍ക്കുണ്ട്.
അടുത്തിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം പരിക്ക് കാരണം പിന്‍മാറിയ ഭുവനേശ്വര്‍ കുമാര്‍, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ക്കു പകരക്കാരെ കൊണ്ടു വന്നിരുന്നു. അത് മറ്റു ടീമുകളില്‍ നിന്നായിരുന്നില്ല. ലേലത്തില്‍ ഒരു ടീമും വാങ്ങാതിരുന്ന താരങ്ങളുടെ ലിസ്റ്റില്‍ നിന്നായിരുന്നു.

നിലപാട് വ്യക്തമാക്കിയത് ഒരു ടീം മാത്രം

നിലപാട് വ്യക്തമാക്കിയത് ഒരു ടീം മാത്രം

മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മാത്രമാണ്. ഒരു താരത്തെയും വാങ്ങാനും വായ്പയില്‍ വിട്ടുകൊടുക്കാനും തങ്ങള്‍ക്കു ഉദ്ദേശമില്ലെന്നു സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനാണ് വ്യക്തമാക്കിയത്.
എന്നാല്‍ ടൂര്‍ണമെന്റിലെ ശേഷിച്ച ഏഴു ടീമുകളും മിഡ് സീസണ്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. മറ്റു ടീമുകളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയാല്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫറിലെ സസ്‌പെന്‍സ് അവസാനിക്കുമെന്നുറപ്പാണ്.

Story first published: Saturday, October 17, 2020, 15:48 [IST]
Other articles published on Oct 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X